‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്‌ആര്‍ടിസി ബസുകളില്‍ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച്‌ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്. നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്‌ആർടിസി ബസ്സുകളില്‍ മേയർക്കെതിരായ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിക്കുന്നത്. ഒപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നല്‍കി. മേയറെ പൂ‍ർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക സമരം. മേയർക്കെതിരെ ഡ്രൈവർ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതില്‍ അതിശക്തമായ സമരം നടത്തുമെന്നും മേയറും ഭ‍ർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി കിട്ടും വരെ പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈംഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു. മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാല്‍ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ…

പ്രജ്വലിന്റെ വീഡിയോകൾ ലീക്കാക്കിയത് 15 വർഷം കൂടെ നടന്നയാൾ; രാഷ്ട്രീയ ഉദ്ദേശ്യം ഇല്ലായിരുന്നെന്ന് വിശദീകരണം

ബെംഗളൂരു: ഹാസ്സനിൽ നിന്നുള്ള ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകൾ ചോര്‍ത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരമായി. പ്രജ്വലിന്റെ മുൻ ഡ്രൈവറായ കാർത്തിക്കിലൂടെയാണ് വീഡിയോ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും ഈ പ്രശ്നത്തിന് ഒരു രാഷ്ട്രീയമുഖം കൊടുക്കരുതെന്നുമാണ് കാർത്തിക്കിന്റെ അപേക്ഷ. എന്തുകൊണ്ടാണ് താൻ വീഡിയോകൾ ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്ക് നൽകിയതെന്ന് കാർത്തിക് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “എന്റെ പേര് കാർത്തിക്. ഞാൻ ഹോലെനാർസിപുരയിൽ താമസിക്കുന്നു. ഞാൻ 15 വർഷം പ്രജ്വലിന്റെ കുടുംബത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്. കഴിഞ്ഞവർഷമാണ് ജോവി വിട്ടത്. അതിന്റെ കാരണം പ്രജ്വൽ എന്റെ ഭൂമി തട്ടിയെടുത്തതാണ്. എന്നെയും എന്റെ ഭാര്യയെയും അദ്ദേഹം അടിച്ചു. എന്റെ ഭൂമി പ്രജ്വൽ സ്വന്തം പേരിൽ എഴുതി വാങ്ങി. “താനും ഭാര്യയും ആക്രമിക്കപ്പെട്ടതിന്റെയും തന്റെ ഭൂമി തട്ടിയെടുത്തതിന്റെയും പേരിലാണ് പ്രജ്വലിനെതിരെ നീങ്ങാൻ കാർത്തിക്കിനെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ…

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മേയ് 8ന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.

മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എം എൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട്…

കൃപാലയം അന്തേവാസികളുമായി സ്നേഹം പങ്കിട്ടു മടങ്ങിയത് അന്ത്യയാത്രയായി; കണ്ണൂരിനെ നടുക്കി അഞ്ചുപേരുടെ ജീവൻ നഷ്ടപ്പെട്ട വാഹനാപകടം

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളെ നടുക്കത്തിലാഴ്ത്തി അഞ്ചു പേരുടെ ജീവൻ കവർന്നെടുത്ത വാഹനാപകടം. ചെറുകുന്ന് പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. കാസർകോട് ഭീമനടിയിലേക്ക് പോവുകയായിരുത്ത കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ(52) ഭാര്യ അജിത (33) അജിതയുടെ പിതാവ് കൃഷ്ണൻ (65) ചെറുമകൻ ആകാശ് (ഒൻപത്) കാലിച്ചാനടുക്കത്തെ കെഎൻ പത്മകുമാർ (69) എന്നിവരാണ് മരിച്ചത്. പാപ്പിനിശേരി – പിലാത്തറ കെഎസ്ടിപി റോഡിൽ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ചരക്കു ലോറിയുടെ പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുരുഷൻമാരും സ്ത്രീയും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി…