പോളിങ് കുറഞ്ഞത് ആർക്ക് അനുകൂലം? തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഇങ്ങനെ; വടകരയിൽ പ്രതീക്ഷ ഇടതുപക്ഷത്തിനോ?

കൊച്ചി: ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയതെങ്കിലും ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് മുന്നണികളെയെല്ലാം ആശങ്കയിലാക്കിയിട്ടുണ്ട് ജനമനസ്സ് എന്താണെന്നറിയാൻ ഇനി 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഇന്നലെ രാത്രി 08:15 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞതവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്.…

മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം; ജയില്‍ ഉദ്യോഗസ്ഥനും പരിക്ക്

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനു നേരെ വിയ്യുര്‍ ജയിലില്‍ ആക്രമണം. സഹതടവുകാരായ അഷറഫും ഹുസൈനുമാണ് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കുംപരിക്കേറ്റു. മരട് അനീഷിനെയും ബിനോയിയേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പുറകിലും പുറത്തുമാണ് പരിക്കേറ്റിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജയിലിലെ ആശുപത്രി ബ്ലോക്കില്‍ ആണ് അനീഷ് കഴിഞ്ഞിരുന്നത്. ഇയാളെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് ജീവനക്കാരന്‍ ബിനോയ് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ സഹതടവുകാര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ബിനോയിക്ക് മര്‍ദ്ദനമേറ്റു. ഇതിനിടെ മറ്റ് ജീവനക്കാര്‍ എത്തി മല്‍പ്പിടുത്തത്തിലൂടെ സഹതടവുകാരെ കീഴടക്കുകയായിരുന്നു. ജയിലില്‍ തടവുകാര്‍ തമ്മിലുള്ള തര്‍ക്കവും വ്യക്തി വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. വിയ്യൂര്‍ ജയിലില്‍ മുന്‍പും തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്.

‘ലോകത്തെ ഞെട്ടിച്ച് ഈ നാല് കുഞ്ഞുങ്ങൾ’; ആമസോൺ വനത്തിൽ കഴിഞ്ഞത് 40 ദിവസം, കുട്ടികൾ ചരിത്രത്തിൻ്റെ ഭാഗമാകുമെന്ന് ഭാഗമാകുമെന്ന് പ്രസിഡൻറ്

ബൊഗോട്ട: കൊളംബിയയിലെ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും വെള്ളിയാഴ്ച ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. 11 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് രക്ഷിച്ചത്. ആഴ്ചകളോളം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ കണ്ടെത്തിയത് രാജ്യത്തിനാകെ സന്തോഷകരമായ കാര്യമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. അതിജീവനത്തിൻ്റെ ഈ ഉദ്ദാഹരണം ചരിത്രത്തിൻ്റെ ഭാഗമായി നിലനിൽക്കും. ഈ കുട്ടികൾ ഇന്ന് കൊളംബിയയുടെ കുട്ടികളുമാണ്. വൈദ്യസഹായമടക്കമുള്ളവ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

കാസര്‍ഗോഡ് വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടികൂടി; ആത്മഹത്യയ്ക്ക ശ്രമിച്ച്‌ വീട്ടുടമ

കാസര്‍ഗോഡ്:കാസര്‍ഗോഡ് ലഹരി ഇടപാട് അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് സ്‌ഫോടക വസ്തു ശേഖരം. കാസര്‍ഗോഡ് കെട്ടുംകല്ലില്‍ മുസ്തഫ എന്നയാളുടെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. 13 ബോക്‌സ് ജലാറ്റിന്‍ സ്റ്റിക് പിടിച്ചെടുത്തവയിലുണ്ട്്. മുസ്തഫയുടെ കാര്‍ എല്ലാ ദിവസവും കര്‍ണാടക അതിര്‍ത്തിയിലേക്ക് പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് ലഹരി മരുന്ന് ഇടപാട് ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. എക്‌സൈസ് പരിശോധനയ്ക്കിടെ മുസ്തഫ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫയെ പിന്നീട് കോടതിയില്‍ ഹാജരാക്കും. തനിക്ക് ക്വാറി ഇടപാടുണ്ടെന്നും അതിന്റെ ആവശ്യത്തിനാണ് സ്‌ഫോടകവസ്തു സൂക്ഷിച്ചതെന്നുമാണ് മുസ്തഫ എക്‌സൈസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്വാറി ഇടപാടുകളൊന്നുമില്ലെന്ന വ്യക്തമായി.

മലയാളസിനിമയിലേക്ക് കള്ളപ്പണം ഒഴുക്ക് ; ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷണത്തില്‍ ; 25 കോടി ഒരു നിര്‍മ്മാതാവ് പിഴയടച്ചു

കൊച്ചി∙ ആദായനികുതി വകുപ്പും ഇ.ഡി. യും മലയാളസിനിമാ വ്യവസായ മേഖലയില്‍ അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മലയാളസിനിമാ വ്യവസായത്തിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നതായി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചു നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. നാലുപേരെ ഉടന്‍ ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഒരു സിനിമാനിര്‍മ്മാതാവ് 25 കോടിരൂപ പിഴയടച്ചതായിട്ടാണ് വിവരം. മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായിട്ടാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ ഐടിയും നീങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള പണം വന്‍തോതില്‍ മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്ബനി പിഴയടച്ചത്. സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ ഏതെങ്കിലും കള്ളപ്പണ നിക്ഷേപകരുടെ ബിനാമിയാണോ…

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

vani jayaram

  പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു.   ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ…

കുടുംബത്തിലെ വിവാഹത്തിന് ആടിപ്പാടി ജയറാമും പാര്‍വതിയും ഒപ്പം മക്കളും

ഹല്‍ദി ആഘോഷത്തില്‍ ആടിപാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍വതി, മകള്‍ മാളവിക, മകന്‍ കാളിദാസ് എന്നിവര്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം. View this post on Instagram A post shared by Rohit Pradeep (@rohitpradeep84)

ഗവര്‍ണറെ ‘വെട്ടാന്‍’ ബില്‍ തയാര്‍, മന്ത്രിസഭ അംഗീകരിച്ചു, അധിക ബാധ്യത വരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ചാന്‍സലര്‍ നിയമനത്തിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാന്‍ സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍നിന്നു ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലറും. ബില്‍ പാസാക്കുമ്പോള്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് തനതു ഫണ്ടില്‍നിന്നു തുക കണ്ടെത്താനുള്ള തീരുമാനം. പുതിയ ചാന്‍സലര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍…

‘ഞാനും രാഗേഷും തമ്മില്‍ ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം.’ കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

കണ്ണൂര്‍: കോടതി വിധിക്ക് പിന്നാലെ വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. പഴയ മുത്തശിക്കഥകളില്‍ അപ്പകഷ്ണത്തിനു വേണ്ടി പോരാടി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയെയാണ് കോടതി വിധിയോട് ഉപമിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരേയാണ് പോസ്റ്റില്‍ വിമര്‍ശനങ്ങളേറെയും. 2012ല്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരിസരം വൃത്തിയാക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ കൊടുത്തിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്‌എസ്) പരിപാടിയില്‍ കുഴി വെട്ടിയാല്‍ അധ്യാപന പരിചയമാകുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായി പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇന്നലെ ഹൈക്കോടതിയിലും ഇതിനെതിരേ വിമര്‍ശനം ഉണ്ടായിരുന്നു. ” നാഷണല്‍ സര്‍വീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായിരുന്നത്. https://www.facebook.com/photo.php?fbid=2249405361900497&set=a.993141410860238&type=3