ബസ്, ഓട്ടോ, ടാക്സി നിരക്ക്; മന്ത്രിസഭായോഗ തീരുമാനം ഇന്ന്.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. വിദ്യാര്‍ത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാന്‍ ഇന്ന് കമ്മീഷനെ വെക്കും. ഓട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപയില്‍ നിന്നും 30 ആക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധന നിലവില്‍ വരും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച്‌ 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വ‍ര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റര്‍ അടക്കമുള്ള ആഘോഷങ്ങള്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍.

എയര്‍ബാഗുണ്ടായിരുന്നെങ്കില്‍ 2020ല്‍ 13,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറു വീതം എയര്‍ബാഗുകള്‍ ആണ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.   ഇക്കൊണൊമിക് മോഡലുകള്‍ അടക്കം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഇത് നിര്‍ബന്ധമാകും. പുതുതായി വാഹനവിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയര്‍ബാഗ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. എയര്‍ബാഗില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് മൂലം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, 2020-ല്‍ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരത്തില്‍ പതിമൂവായിരത്തിലധികം ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

രക്ഷാദൗത്യം നിര്‍ത്തുന്നു ; ഇന്ത്യക്കാര്‍ ബുഡാപെസ്റ്റില്‍ എത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി :ഉ ക്രയ്നില്‍നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യന്‍ എംബസികള്‍. മലയാളികള് അടക്കം ആയിരത്തിലേറെ ഇന്ത്യക്കാര് യുദ്ധഭൂമയില് കുടുങ്ങിക്കിടക്കവെയാണ് കേന്ദ്രതീരുമാനം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉക്രയ്നിലെ സുമിയില്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തിലായതോടെ 707 ഇന്ത്യക്കാര്‍ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരില് ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഖാര്‍കിവില്‍നിന്നും പിസോച്ചിനില്‍നിന്നും ഇന്ത്യക്കാരെ മിക്കവാറും പൂര്‍ണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തില്‍ എത്തിയതായും ഉക്രയ്നില്‍ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാര്‍ ഞായര്‍ രാത്രിയോടെ ബുഡാപെസ്റ്റില്‍ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഉക്രയ്നിലുള്ള ഇന്ത്യക്കാര്‍ക്ക് പൂരിപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിള്‍ ഫോം ഹംഗറിയിലെയും ഉക്രയ്നിലെയും ഇന്ത്യന്‍ എംബസികള്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഉടന്‍ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കണം. സുമിയില് ഇന്ത്യന് സഹായം കിട്ടാത്ത മലയാളികള് അടക്കമുള്ള വിദ്യാര്ഥികള് രണ്ടും കല്‍പ്പിച്ച്‌ അതിര്ത്തിയിലേക്ക് നടക്കാന്‍ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 50 കിലോമീറ്ററില്‍ താഴെമാത്രം…

ആംബുലന്‍സിലെ കല്യാണയാത്ര; ഉടമയും ഡ്രൈവറും കുടുങ്ങി

കായംകുളം: കറ്റാനത്തു വിവാഹ ശേഷം ആംബുലന്‍സില്‍ വധൂവരന്മാര്‍ വീട്ടിലേക്കു സൈറന്‍ മുഴക്കി യാത്ര ചെയ്ത സംഭവത്തില്‍ ആംബുലന്‍സ് ഉടമയ്ക്കും ഡൈവര്‍ക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മാവേലിക്കര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. സുബി, സി.ബി. അജിത് കുമാര്‍ , എംവിഐ ഗുരുദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാര്‍ ആഘോഷ പൂര്‍വം ആംബുലന്‍സില്‍ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നു. ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയര്‍ത്തിയത്. കറ്റാനം വെട്ടിക്കോട്…

പെട്രോള്‍ വിലയില്‍ ഇന്ത്യക്ക്​ ഒപ്പമെത്താനാകാതെ യു.എസ്​; മും​ബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിന്റെ ഇരട്ടി

മുംബൈ: രാജ്യത്തെ സാമ്ബത്തിക തലസ്​ഥാനമായ മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയോളം. മുംബൈയില്‍ ദിവസങ്ങള്‍ക്ക്​ മു​േമ്ബ പെട്രോള്‍ വില ലിറ്ററിന്​ നൂറുരൂപ തൊട്ടിരുന്നു. പെ​ട്രോളിന്​ മുംബൈയില്‍ 100.47രൂപയും ഡീസലിന്​ 92.45 രൂപയുമാണ്​ നിരക്ക്​. മധ്യപ്രദേശിലെ ഭോപാലിലും ​പെട്രോള്‍ വില നൂറുകടന്നിരുന്നു. ഭോപാലില്‍ പെട്രോളിന്​ 102.34രൂപയും ഡീസലിന്​ 93.37 രൂപയുമാണ്​. ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയാണ്​ മുംബൈയില്‍ എന്നാണ്​ റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഇൗ വര്‍ഷം മാത്രം പെട്രോള്‍ വിലയില്‍ 11 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ പെട്രോള്‍ വില തിങ്കളാഴ്​ച 100.47 രൂപ തൊട്ടു. അതായത്​ 1.39 ഡോളര്‍. എന്നാല്‍ യു.എസിലെ സാമ്ബത്തിക കേന്ദ്രമായ ന്യൂയോര്‍ക്കിലെ പെട്രോള്‍ വില 0.79 ഡോളറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണകൂടം അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നികുതി നിരക്ക്​ വര്‍ധന പൊതു ധനസ്​ഥിതിയെ പ്രതികൂലമായി ബാധിച്ചു. പെട്രോള്‍…

സൂയസില്‍ കുടുങ്ങിയ കപ്പല്‍ വിട്ടുനല്‍കാതെ ഈജിപ്​ത്​; 8,856 കോടി രൂപ നഷ്​ട പരിഹാരം നല്‍കണം

കൈറോ: സൂയസില്‍ ഒരാഴ്ച ഗതാഗതം മുടക്കി മണല്‍തിട്ടയില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ ‘എവര്‍ ഗിവണ്‍’ ഇനിയും സൂയസ്​ വിട്ടില്ല. കപ്പല്‍ മോചിപ്പിക്കുകയും ഗതാഗതം പതിവുതാളം വീണ്ടെടുക്കുകയും ചെയ്​തെങ്കിലും ആറു ദിവസം കനാല്‍ വഴി ചരക്കുകടത്ത്​ തടസ്സപ്പെട്ട വകയിലും കപ്പല്‍ രക്ഷപ്പെടുത്താന്‍ വന്ന ചെലവുമടക്കം 120 കോടി ഡോളര്‍ (8,856 കോടി രൂപ) നഷ്​ട പരിഹാരം നല്‍കണമെന്നാണ്​ ആവശ്യം. കപ്പല്‍ സര്‍വീസ്​ നടത്തിയ ജപ്പാന്‍ ഉടമകള്‍ നല്‍കണമെന്ന്​ ഈജിപ്​ത്​ കോടതി വിധിച്ചിരുന്നു. കനാലിന്​ നടുക്ക്​ ഒരു തടാകത്തില്‍ പിടിച്ചിട്ടിരിക്കുകയാണ്​ രണ്ടു ലക്ഷം ടണ്‍ ചരക്കു കടത്താന്‍ ശേഷിയുള്ള കപ്പല്‍. 18,300 കണ്ടെയ്​നറുകളാണ്​ ഈ സമയം കപ്പലിലുണ്ടായിരുന്നത്​. കപ്പല്‍ വിടണമെന്നാവശ്യപ്പെട്ട്​ ഉടമകള്‍ നല്‍കിയ അ​പ്പീല്‍ കോടതി തള്ളിയിരുന്നു. കപ്പല്‍ അപകടത്തില്‍ പെടാന്‍ കാരണം അന്വേഷിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട്​ നല്‍കിയിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്​ഥിരീകരണമുണ്ടായിട്ടില്ല. ഡച്ച്‌​ നഗരമായ റോട്ടര്‍ഡാമിലേക്ക്​ യാത്രക്കിടെ മാര്‍ച്ച്‌​ 23നാണ്​ ചരക്കുകപ്പല്‍…

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു.

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോൾ വിലയും കുത്തനെ ഉയരുന്നു. പെട്രോൾ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു. ഫെബ്രുവരി 23 വരെ ദിനംപ്രതി വർധനവുണ്ടായിരുന്ന പെട്രോൾ-ഡീസൽ വില ഏപ്രിൽ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.   Covid Vaccine പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക; നീക്കം കമ്ബനികളുടെ എതിര്‍പ്പ് അവ​ഗണിച്ച്‌

എസി റോഡ് പുനര്‍നിര്‍മാണം; ആശങ്കകളേറെ, രൂപകല്പന തയാറാക്കിയത് കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്ബനി

ആലപ്പുഴ: എസി റോഡ് പുനര്‍നിര്‍മാണം സംബന്ധിച്ച്‌ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി അഞ്ചിന ആവശ്യങ്ങളുമായി കുട്ടനാട് സംയുക്തസമിതി. കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രളയ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക, പുനര്‍നിര്‍മാണം നിയന്ത്രിക്കുന്നതിനു മാസ്റ്റര്‍പ്ലാന്‍, എസി റോഡ് ദേശീയപാതയാക്കുക, നാലുവരി പാതയാക്കുക, 670 കോടിയുടെ പദ്ധതി പുനര്‍രൂപകല്പന നടത്തി എലിവേറ്റഡ് പാതയുടെ ഒന്നാംഘട്ടമായി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രളയനിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനൊപ്പം കടലിലേക്ക് പ്രളയജലം പന്പിംഗ് നടത്താന്‍ ക്രമീകരണമൊരുക്കുക, നിര്‍മാണ ചെലവിന്റെ നല്ല പങ്ക് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വച്ചു. 670 കോടിയുടെ പദ്ധതി കൊണ്ടുവന്ന മന്ത്രിമാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ സംയുക്തസമിതി ഭാരവാഹികള്‍ നിലവില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ ആനമണ്ടത്തരമാണെന്നും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്ബനിയാണ് രൂപകല്പന തയാറാക്കിയിരിക്കുന്നത്. പ്രളയം വന്നാല്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന സെമി എലിവേറ്റഡ് ഹൈവേകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ല. 24 കിലോമീറ്റര്‍…

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി

മസ്‌ക്കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രിം കമ്മിറ്റി അറിയിച്ചു. നേരത്തേ യുഎഇയും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര രാത്രികാല സര്‍വ്വീസുകള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ തുടരുന്നതിന് ഇടയിലും പൊതു ​ഗതാ​ഗതം അവശ്യ സര്‍വ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളും രാത്രികാല സര്‍വ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘ ദൂര രാത്രി കാല സര്‍വ്വീസുകള്‍ നിര്‍ത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച്‌ 50 % സര്‍വ്വീസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് ആവശ്യമെങ്കില്‍ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേയ് 15 മുതല്‍ കര്‍ഫ്യൂ/ലോക്ഡൗണ്‍ ഒഴിവാക്കുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും , രോ​ഗികള്‍ക്കും ആശുപത്രിയില്‍ പോകുന്നതിന് കഴി‍ഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നു. വരുമാനത്തേക്കാല്‍ കൂടുതല്‍ ഡീസല്‍ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സര്‍വ്വീസുകള്‍ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സര്‍വ്വീസുകള്‍…