ഞെട്ടിച്ച്‌ സ്വര്‍ണവിലയില്‍ വമ്ബൻ കുതിപ്പ്; ഒറ്റയടിക്ക് കൂടിയത് 720 രൂപ; പവന് 55,000 രൂപയിലെത്തി

കൊച്ചി:  സംസ്ഥാനത്ത് സ്വർണവിലയില്‍ (Gold Prce) വമ്ബൻ കുതിപ്പ്. ബുധനാഴ്ച (17.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് (1 Gram 22 Carat Gold Price) 90 രൂപയും പവന് (Sovereign) 720 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6875 രൂപയിലും പവന് 55,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ വർധിച്ച്‌ 5710 രൂപയും പവന് 640 രൂപ കൂടി 45,680 രൂപയുമാണ് വിപണി വില. വെള്ളിവിലയും (Silver Price) ഒരിടവേളയ്ക്ക് ശേഷം കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്. ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22…

സ്വര്‍ണവിലയില്‍ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

കൊച്ചി:  സംസ്ഥാനത്ത് സ്വർണവിലയില്‍ വമ്പൻ ഇടിവ്. ശനിയാഴ്ച (08.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6570 രൂപയിലും പവന് 52,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും പവന് 1200 രൂപയും ഇടിഞ്ഞ് ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായാണ് താഴ്ന്നത്. വെള്ളിയാഴ്ച (07.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18…

പൊന്നിന് പൊന്നും വില; കുത്തനെ ഉയര്‍ന്ന് സ്വര്‍ണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ വര്‍ദ്ധിച്ചത്. ഇന്ന് 200 രൂപ ഉയര്‍ന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,480 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഇന്നലെ 30 രൂപ കൂടിയിരുന്നു, ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,060 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 4160 രൂപയായി. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് വില.

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്; ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വര്‍ണവില.

എം.ശിവശങ്കറിനെതിരേ കൂടുതല്‍ വെളിപ്പെടുത്തുലുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കൂടുതല്‍ വെളിപ്പെടുത്തുലുമായി രംഗത്ത്. കേസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ശിവശങ്കനറിയാമെന്നും സ്വപ്ന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്ന വെളിപ്പെടുത്തുലുമായി എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങള്‍: ‘ഒരുപാട് മാനസിക പീഡനങ്ങള്‍ ഏറ്റാണ് ഞാന്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്ന് വന്നത്. അനുഭവിച്ചത് അനുഭവിച്ചു, സമൂഹത്തില്‍ ഒരുപാട് ആളുകള്‍ മനസ്സിലാക്കാതെ പോകുന്ന കുറേ സത്യങ്ങളുണ്ട്. ഒരു സ്ത്രീയും മോശമല്ല. എല്ലാ സ്ത്രീക്കും ഒരു ഭൂതകാലമുണ്ട്. കല്യാണം എന്ന കയറ് പല പെണ്‍കുട്ടികള്‍ക്കും തൂക്കുകയറാണ്. വ്യക്തപരമായി എനിക്കും അങ്ങനെയാണുണ്ടായത്. കുഞ്ഞുങ്ങളുണ്ടാകുന്നതോടെ അവരെ വളര്‍ത്താന്‍ ജീവിതത്തില്‍ പല സര്‍ക്കസുകളും നടത്തേണ്ടി വരും. ഒന്നിലേക്കും പോകേണ്ട, എല്ലാം അവസാനിപ്പിക്കാമെന്ന് ഞാനും അമ്മയും തീരുമാനമെടുത്തതായിരുന്നു.…

1.48 കോടിരൂപയും 40 ലക്ഷത്തിന്റെ സ്വര്‍ണവും കേരളത്തിലേക്ക് കടത്താന്‍ശ്രമം, യുവാവ് പിടിയില്‍

മംഗളൂരു: കേരളത്തിലേക്ക് തീവണ്ടിയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 1.48 കോടി രൂപയുടെ കറന്‍സിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി യുവാവ് പിടിയില്‍. മംഗളൂരു റെയില്‍വേ സംരക്ഷണസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ഉദയ്പുര്‍ സ്വദേശി മഹേന്ദ്രസിങ് റാവു(33)വിനെയാണ് മംഗളൂരു ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്‌സ്പ്രസ് മംഗളൂരു ജങ്ഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. എസ് നാല് കോച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മഹേന്ദ്രസിങ്ങിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് പഴയ പത്രക്കടലാസുകളില്‍ പൊതിഞ്ഞ മൂന്ന് ബണ്ടില്‍ കറന്‍സികളും മൂന്ന് പായ്ക്കറ്റ് സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തത്. 2000 രൂപയുടെ 4330 നോട്ടുകളും 500 രൂപയുടെ 12,396 നോട്ടുകളുമാണ് കെട്ടുകളിലുണ്ടായിരുന്നത്. ഇത് മൊത്തം 1,48,58,000 രൂപവരും. മോതിരങ്ങള്‍, ലോക്കറ്റുകള്‍ എന്നിവയടങ്ങിയ 800 ഗ്രാം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. ഇതിന് വിപണിയില്‍ 40 ലക്ഷം…

സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത് ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

കണ്ണൂര്‍: വിമാനത്താവളങ്ങള്‍ വഴി കടത്തികൊണ്ടുവരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. അടിച്ചുമാറ്റുന്ന സ്വര്‍ണം വീതം വെക്കുമ്ബോള്‍ അതില്‍ ഒരു പങ്ക് ‘പാര്‍ട്ടിക്ക’ നല്‍കണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കണം. ഇതില്‍ ഒരു പങ്കാണ് പാര്‍ട്ടിക്ക്. സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, സ്വര്‍ണം എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. മാതൃഭൂമി ന്യൂസ് ചാനലാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതംവെച്ച്‌ ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്ന് സംഘത്തിലെ ഒരാള്‍ പറയുന്ന ശബ്ദരേഖയാണ് മതൃഭൂമി ചാനല്‍ പുറത്തുവിട്ടത്. ടി പി വധക്കേസ് പ്രതികള്‍ തന്നയൊണ് സ്വര്‍ണ ക്വട്ടേഷന് പിന്നിലെന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു. ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി…

ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

സ്വര്‍ണമാണ് നമ്മുടെ രാജ്യത്ത് ഏവരും ഏറ്റവും കൂടുതല്‍ താത്പ്പര്യപ്പെടുന്നതും വിലമതിക്കുന്നതുമായ നിക്ഷേപങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്‍വോയ്‌സ് ഇല്ലാതെ ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. സാധാരണയായി എത്ര അളവ് സ്വര്‍ണവും ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ സൂക്ഷിക്കാം എന്നൊരു മിഥ്യാ ധാരണ പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു നിശ്ചിത അളവിന് മേല്‍ സ്വര്‍ണം ഇന്‍വോയിസ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിച്ചാല്‍ അത് ആദായ നികുതി നിയമത്തിലെ 132 ാം വകുപ്പിന് കീഴിലെ നടപടികള്‍ നേരിടേണ്ടതായി വരും. നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ അത് അതാത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ ആസ്തി വിവരങ്ങളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദേശിക്കുന്നു. ഇന്‍വോയിസിനൊപ്പം ഒരാള്‍ക്ക് നിയമപരമായി…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് : പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി

സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയും പവന് 1600 രൂപ കുറഞ്ഞ് 39,200 രൂപയുമായി.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയിരുന്നു.റഷ്യയില്‍ കോവിഡിനെതിരായ വാക്സിന്‍ കണ്ടുപിടിച്ചതാണ് ഇപ്പോള്‍ വില കുത്തനെ കുറയാന്‍ കാരണം.