ഗുരുവായൂരിലെ പുതിയ വാര്‍പ്പില്‍ ഒറ്റയടിക്ക് തയ്യാറാക്കാന്‍ കഴിയുന്നത് 1500 ലിറ്റര്‍ പാല്‍പായസം

മാന്നാര്‍: പരുമല ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഡീഷണല്‍ ട്രേഡിംഗില്‍ നിര്‍മ്മിച്ച, 1500 ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാന്‍ കഴിയുന്ന ഭീമന്‍ വാര്‍പ്പ് പരുമലയില്‍ നിന്നു ഇന്ന് ഗുരുവായൂരിലെത്തും. ശബരിമല, ഏറ്റുമാനൂര്‍, പാറമേല്‍ക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊടിമരങ്ങളുടെ മുഖ്യശില്പി മാന്നാര്‍ പരുമല പന്തപ്ലാതെക്കേതില്‍ കാട്ടുംപുറത്ത് അനന്തന്‍ ആചാരിയുടെയും (67) മകന്‍ അനു അനന്തന്റെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഭീമന്‍ വാര്‍പ്പിനു രണ്ടേകാല്‍ ടണ്‍ ഭാരമുണ്ട്. ജഗന്നാഥന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം തൊഴിലാളികള്‍ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള നാലുകാതന്‍ വാര്‍പ്പ് നിര്‍മ്മിച്ചത്. ബഹ്റനിലെ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ്, ദുബായിലെ ഗോള്‍ഡന്‍ പോപ്പുലര്‍ ഓട്ടോ സ്പെയര്‍ പാര്‍ട്സ് എന്നീ കമ്പനികളുടെ ഉടമയും തൃശൂര്‍ ചേറ്റുവ സ്വദേശിയുമായ എന്‍.ബി. പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി, പൂര്‍ണമായും ശുദ്ധമായ…

കൊച്ചിയില്‍ വ്യാപാരസ്ഥാപങ്ങളില്ലെ ക്യു ആര്‍ കോഡിന്റെ മറവില്‍ വന്‍ തട്ടിപ്പ്

കൊച്ചി : കൊച്ചിയിലെ കടകളില്‍ ക്യുആര്‍കോഡ് മാറ്റിയൊട്ടിച്ച്‌ തട്ടിപ്പ്. കടയില്‍ വെച്ചിട്ടുള്ള ക്യുആര്‍കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് എടുത്ത വേറെ ഒരു കോഡ് ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കാക്കനാടുള്ള രണ്ട് കടകളില്‍ നിന്നും ഇത്തരത്തില്‍ അയ്യായിരം രൂപയോളം തട്ടിയെടുക്കപ്പട്ടു. പടമുകളില്‍ മത്സ്യക്കച്ചവടം നടത്തുന്ന ഉസ്മാനും, മാംസക്കച്ചവടം നടത്തുന്ന സാദിക്കുമാണ് തട്ടിപ്പിന് ഇരയായത്. കടകളില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ക്യൂആര്‍ കോ‍ഡ് സ്കാന്‍ ചെയ്ത് അയയ്ക്കുന്ന പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കാണ് പോയിക്കൊണ്ടിരുന്നത്. ഇക്കാര്യം വ്യാപാരികള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് മത്സ്യം വാങ്ങാനെത്തിയവര്‍ അയയ്ക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. രണ്ട് കടകളിലും തട്ടിപ്പുകാരന്‍ മാറ്റിയൊട്ടിച്ചിരിക്കുന്നത് ഒരേ ക്യുആര്‍ കോഡുകളാണ്. നിലവില്‍ ഈ ക്യുആര്‍ കോഡുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് ആരാമെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വ്യാപാരികള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം;​ പ്രതിയെ തിരയുന്നു

പത്തനാപുരം: കര്‍ട്ടന്‍ വില്‍പനയുടെ മറവില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പോക്സോ പ്രകാരം കേസെടുത്ത പത്തനാപുരം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ശൂരനാട് സ്വദേശിയായ ഷാജിക്കെതിരെയാണ് കേസെടുത്തത്. പത്തനാപുരം ലാസര്‍ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാംബൂ കര്‍ട്ടന്‍ വില്‍പനയുടെ പേരില്‍ പ്രദേശത്തെത്തുകയും പെണ്‍കുട്ടിയുടെ വീട്ടില്‍ ഉള്‍പ്പെടെ സംഘം എത്തുകയും ചെയ്തു. എന്നാല്‍ കര്‍ട്ടന്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും വാങ്ങാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവിടെ നിന്നുപോയ ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവ് വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷം തിരികെയെത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. ബഹളംകേട്ട് മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്​ മുന്നിലും പെണ്‍കുട്ടി മൊഴി നല്‍കി.

കേന്ദ്രം നല്‍കിയതില്‍ ചിലവാക്കിയത് വെറും ഒരു ശതമാനം, സംസ്ഥാനം നല്‍കിയതാകട്ടെ തൊട്ടുനോക്കിയില്ല: പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കേ കോര്‍പ്പറേഷന്റെ പദ്ധതി ചെലവ് വെറും 26.24 ശതമാനം മാത്രമാണ്. കഴിഞ്ഞ മാസം 27ന് തയ്യാറാക്കിയ കണക്ക് പ്രകാരം പദ്ധതി ചെലവ് 17 ശതമാനമായിരുന്നു. ഈ സമയത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനായി നല്‍കിയ തുകയില്‍ ചെലവഴിച്ചത് ഒരു ശതമാനവും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 8.62 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നാണ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കണക്ക്. 75.31 കോടി കൈവശമുണ്ടായിട്ടും തനത് ഫണ്ടില്‍ നിന്ന് ചെലവാക്കിയത് 6.85 കോടി (9%). കൊവിഡിനെയും മഴയെയും പഴിചാരി പത്ത് മാസം വെറുതെയിരുന്ന ഭരണസമിതി, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പദ്ധതി ചെലവില്‍ ഏറെ പിന്നോട്ടു പോകുമെന്ന ഭയത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍…

വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലേറ്, പരവൂരില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പരവൂരില്‍ വിദേശ വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ സ്വദേശകളായ യുവാക്കളാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ്സെടുത്തു. വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത്. റിപ്പബ്ലിക് ദിനത്തില്‍ പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിന് പിന്നില്‍ പത്തു പേരണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടാണ് കേസ്സ് അന്വേഷിച്ചത്.

വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് തട്ടിനു മുകളിൽ ഒളിപ്പിച്ചു

വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് മൃതദേഹം തട്ടിനു മുകളിൽ ഒളിപ്പിച്ചു. വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സമീപവാസിയായ റഫീഖ ബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽ അമീൻ എന്നിവർ കേസിൽ അറസ്റ്റിലായി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട് മാറിപ്പോവുകയാണെന്നറിയിച്ച് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട്, ചുറ്റികയ്ക്ക് സമാനമായ ആയുധം കൊണ്ട് തലക്കടിച്ചു. ശേഷം മൃതദേഹം തട്ടിനു മുകളിൽ ഉപേക്ഷിച്ചു. എന്നിട്ട് ഇവർ സ്ഥലം വിട്ടു. വാടകവീടിൻ്റെ ഉടമസ്ഥൻ എത്തിയപ്പോൾ വീടിനുള്ളിൽ രക്തം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിലെ സ്വർണാഭരണങ്ങളൊക്കെ ഇവർ തട്ടിയെടുത്തു. ഇത് പണയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽൽ ഫർണിച്ചറുകൾ അടക്കം തകർന്നിരുന്നു. ഇതേ തുടർന്നാണ് വീട് ഒഴിയാൻ…

ശനിയാഴ്ച വരെ മധ്യകേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മധ്യകേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

എട്ടാംക്ലാസുകാരിക്കുനേരെ ലൈംഗിക അതിക്രമം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസെടുത്തു

എട്ടാംക്ലാസ് വിദ്യാര്‍ഥിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സിപിഐഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസെടുത്തതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തുന്ന ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രശാന്തനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാണത്തൊഴിലാളിയായ പ്രശാന്തന്‍ തനിക്കെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. രണ്ടര മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രശാന്തന്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ തന്ത്രപൂര്‍വ്വം വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഭയന്ന് അവിടെ നിന്നിറങ്ങി ഓടിയ കുട്ടി അച്ഛനോടും അമ്മയോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിക്കും സമാനമായ അനുഭവം പ്രശാന്തന്റെ അടുത്തുനിന്നും ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. ചൈല്‍ഡ്…

വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു

കൊച്ചി: ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍ ഫോണില്ല എന്ന് അറിയിച്ചപ്പോള്‍ തത്സമയം ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കുകയായിരുന്നു. സംഭവം ഇങ്ങനെ. ഏഷ്യാനെറ്റ് ന്യൂസിലെ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയുടെ ഭാഗമായാണ് ചെല്ലാനം സ്വദേശിയായ ജോസഫ് ഡോണ്‍ പഠനത്തിനായി ഫോണ്‍ ഇല്ല എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മന്ത്രി അപ്പോള്‍ തന്നെ എംഎല്‍എ കെ ജെ മാക്‌സിയെ വിളിച്ച്‌ ജോസഫ് ഡോണിന് ഫോണ്‍ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎല്‍എ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറി.ഇക്കാര്യം എംഎല്‍എ കെ ജെ മാക്‌സി ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ എംഎല്‍എ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ…

കിംസിൽ ഗുരുതരാവസ്ഥയിൽ ഉള്ള ബ്ലാക്ക് ഫംഗസ് രോഗിക്ക് സഹായം അഭ്യർത്ഥിക്കുന്നു.

കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ ശ്രീ. സലാഹുദ്ധീൻ, സുറുമി മൻസിൽ എന്ന വ്യക്തിക്ക് (22 /05 /2021 ) ബ്ലാക്ക് ഫംഗസ് രോഗം സ്ഥിതീകരിച്ചു. രോഗി എപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ന്യൂറോളജി വിഭാഗത്തിൽ സ്‌ട്രോക് ICU ആണ്. കാഴ്ച ഏകദേശം നഷ്ട്ടമായ അവസ്ഥയിലാണ്. ഇന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ തലച്ചോർ ഉൾപ്പെടെ ശരീരത്തിനെ മറ്റു ഭാഗങ്ങളിലെക്കും രോഗം വ്യാപിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഏകദേശം 10 ലക്ഷത്തിൽ കൂടുതൽ രൂപ ശസ്ത്രക്രിയക്കു ചിലവാകും. കഴിയുന്നവർ ദയവായി അവനവനാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. Shafeek. N , Contact Number: 8113910474 A/C No. : 13270100045016 Federal Bank, Kokkadu IFSC Code: FDRL 0001327 Google Pay : 9074555966