തൃശൂരില്‍ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു

തൃശൂര്‍: തൃശൂരില്‍ കൊച്ചുമകന്റെ ആക്രമണത്തില്‍ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെട്ടു. വടക്കേകാട് സ്വദേശികളായ അബ്ദുല്ലക്കുട്ടിയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. കൊച്ചുമകന്‍ മാനസികരോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്ന് പോലീസ്. ഇന്നു രാവിലെയാണ് ഈ ദാരുണ സംഭവമുണ്ടായത്. ദീര്‍ഘകാലമായി ഇവരുടെ കൊച്ചുമകന്‍ മാനിസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലുടെ കീഴ്‌പ്പെടുത്തി.

കുറവന്‍കോണത്തും മ്യൂസിയത്തിലും സന്തോഷ് എത്തിയത് സ്റ്റേറ്റ് കാറില്‍; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. ജലവിഭവ വകുപ്പ് മന്ത്രിയുടെ പി എസിന്റെ ഡ്രൈവറായിരുന്ന സന്തോഷ് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്. മ്യൂസിയം വളപ്പില്‍ യുവതിക്കുനേരെ അതിക്രമം നടത്തിയതും ഇതേ കാറിലെത്തിയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയാതിരിക്കാന്‍ പ്രതി മൊട്ടയടിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം, സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേസില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും, വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനായ സന്തോഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്നും മന്ത്രി പറ‌ഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും…

വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ അടക്കം 753 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി:   രാജ്യത്ത് കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതോര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നീക്കം തുടങ്ങി. സ്റ്റോക് ഉള്ള കല്‍ക്കരി എത്രയും വേഗം താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. യുദ്ധ കാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി കേന്ദ്ര സര്‍കാര്‍ ഊര്‍ജിത ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി മെയില്‍, എക്‌സ്പ്രസ്, പാസന്‍ജര്‍ ട്രെയിനുകളടക്കം 753 ട്രെയിനുകള്‍ ശനിയാഴ്ച റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. കല്‍ക്കരി നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേ സജ്ജമാക്കിയിരിക്കുന്നത് 517 കല്‍ക്കരി വാഗനുകളാണ്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാന്‍ മെയ് എട്ടുവരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കല്‍ തുടരുമെന്നാണ് അറിയിപ്പ്. സൗത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 713 ട്രിപുകളും വടക്കന്‍ റെയില്‍വേയില്‍ 40 ട്രിപുകളുമാണ് ഇതുവരെ റദ്ദാക്കിയത്. മണ്‍സൂണിന് മുന്‍പ് കൂടൂതല്‍…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി

മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നലെ മുതലാണ് ആരംഭിച്ചത്.   കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുനല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്‌ മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്ബോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ്‌എംഎസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും.

കെ റെയില്‍ പദ്ധതി: ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ബിജെപി നേതൃസംഘം ഇന്ന് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനകീയ പ്രതിഷേധവും സംഘം മന്ത്രിയെ ധരിപ്പിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. സാമ്ബത്തികമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും ഇതെല്ലാം പരിശോധിച്ച ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ…

2811 കോടി രൂപയ്ക്ക് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ ഫിലിപ്പീന്‍സിന് നല്‍കും; ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതി;

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗമേറിയതും കരുത്തുറ്റുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പിന്‍സ് കരസേനക്കും സ്വന്തമാകും. ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ മിസേല്‍ കരുത്തിന്റെ സഹായമാണ് ഫിലിപ്പിന്‍സ് തേടിയത്. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാന്‍ ഫിലിപ്പീന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. 2,770 കോടി രൂപയുടേതാണ് ഇടപാട്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നയപരമായും കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കപ്പലുകള്‍ തകര്‍ക്കാനുള്ള ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പന്‍സ് നാവിക സേനയക്ക് കരുത്തുപകരും. കപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ ഫിലിപ്പീന്‍സ് നാവികസേനയുടെ തീരപ്രതിരോധ റജിമെന്റിന്റെ ഭാഗമാകും. ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഒട്ടേറെ രാജ്യങ്ങള്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ കയറ്റുമതി ചെയ്യുമെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസ് എംഡി: അതുല്‍ ദിന്‍കര്‍ റാണെ പറഞ്ഞു. ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ മിസൈലാണ് ഇന്ത്യയും റഷ്യയും…

‘വാട്‌സ് ആപ്പിലും ടെലഗ്രാമിലും സുരക്ഷ പ്രശ്‌നം’; ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്‌ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.…

കാത്തിരുന്ന് ഭാഗ്യം എത്തി; 10 കോടിയുടെ ‘തിമിംഗല ഛര്‍ദ്ദി’; ഇനി കോടിപതികള്‍

മീന്‍ തേടിയിറങ്ങിയ മല്‍സ്യത്തൊഴിലാളികളെ കടല്‍ കാത്തിരുന്നത് വമ്ബന്‍ നിധിയുമായി. യെമനിലെ പാവപ്പെട്ട 35 മല്‍സ്യത്തൊഴിലാളികളെയാണ് ഭാഗ്യം അറിഞ്ഞ് കനിഞ്ഞത്. ഏദെന്‍ കടലിടുക്കില്‍ നിന്നാണ് ഇതുവരെ ലഭിച്ചതില്‍ വച്ചേറ്റവും വലിയതെന്ന് കരുതുന്ന തിമിംഗല ഛര്‍ദ്ദി കിട്ടിയത്. 127 കിലോ തൂക്കം ഇതിനുണ്ടെന്നാണ് കണക്ക്. ഏദെന്‍ കടലിടുക്കില്‍ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആംബര്‍ഗ്രിസ് ലഭിച്ചത്. മീന്‍ പിടിക്കാനിറങ്ങിയ ഇവര്‍ കടലിടുക്കിന് സമീപത്ത് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തി. അത് അഴുകിത്തുടങ്ങിയിരുന്നുവെങ്കിലും ഉള്ളില്‍ നിന്ന് സുഗന്ധം വരുന്നെന്ന് തോന്നിയതോടെ കെട്ടിവലിച്ച്‌ കരയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വയര്‍ കീറി മുറിച്ചപ്പോഴാണ് കൂറ്റന്‍ ആംബര്‍ഗ്രിസ് കണ്ടെത്തിയത്. വിവരമറിഞ്ഞ യുഎഇയിലെ മൊത്തവ്യാപാരിമാരില്‍ ഒരാള്‍ 11 കോടിയോളം രൂപ നല്‍കി ഇത് സ്വന്തമാക്കുകയായിരുന്നു. 10 കോടി 96 ലക്ഷം രൂപ 35 പേരും പങ്കിട്ടെടുത്തു. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ…

കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകി; ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് ലഭിച്ചത് കോടികള്‍ വിലയുള്ള വജ്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകന് കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുള്ള കച്ചവടക്കാരന് 1.2 കോടി രൂപയ്ക്ക് 30 കാരറ്റ് ഗുണമേന്മയുള്ള വജ്രം കര്‍ഷകന്‍ വിറ്റു. ആന്ധ്രയിലെ കൂര്‍നൂല്‍ ജില്ലയിലെ ചിന്ന ജോനാഗിരി പ്രദേശത്തുള്ള കര്‍ഷകനാണ് കൃഷിയിടത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മേല്‍മണ്ണ് ഇളകിയപ്പോഴാണ് വജ്രം കണ്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെടുന്നത്. കര്‍ഷകന് വജ്രം കിട്ടിയ കാര്യം പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും കൂര്‍നൂല്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് മേധാവി ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. കനത്ത മഴക്കാലത്തും അതിനു ശേഷവും ഈ പ്രദേശങ്ങളില്‍ വിലകൂടിയ രത്‌നക്കല്ലുകള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മഴയ്ക്കു പിന്നാലെ ജോനാഗിരി, തുഗ്ഗളി, മഡിക്കേര,…

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു; വ്യാപക പ്രതിസന്ധി

കവരത്തി: ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഗണ്യമായ ഇടിവ് അനുഭവപ്പെടുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വേഗത കുറഞ്ഞത് പല തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമായി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ചേയ്യേണ്ട എല്ലാ കാര്യങ്ങളിലും ഇത് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യാന്‍ കഴിയാത്തത് യാത്ര ബുദ്ധിമുട്ടാക്കി. ജൂണ്‍ 7ന് സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനിരിക്കുകയാണ്. ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നത് ക്ലാസുകളെ ബാധിക്കും. അധ്യാപകരോട് ജോലിക്ക് ഹാജരാവാന്‍ ലക്ഷദ്വീപ് അഡിമിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ടിക്കറ്റില്ലാതെ മറ്റ് ദ്വീപുകളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്കെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.