അടിമുടി മാറ്റവുമായി ഡ്രൈവിങ് ലൈസൻസ്; പിവിസി പെറ്റ് ജി കാർഡ്, 7 സുരക്ഷ സംവിധാനങ്ങൾ

നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുകയാണ്. നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു . ഗതാഗത മന്ത്രി ശ്രീ. ആൻ്റെണി രാജു അവർകൾ അധ്യക്ഷത വഹിക്കും. ബഹുമാന്യരായ നിയമ, വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ്, വിദ്യാഭ്യാസ വകപ്പു…

ചൈനയെ പിന്തള്ളി ഇന്ത്യ; ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം

ന്യൂഡല്‍ഹി:  ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 1950-ൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഒന്നാമതെത്തുന്നത്. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയേക്കാള്‍ 29 ലക്ഷം ജനം ഇന്ത്യയില്‍ കൂടുതലായിരിക്കും. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു. ജൂണില്‍ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്.…

ചുട്ടുപൊളളി രാജ്യം: നഗരങ്ങളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില; ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളില്‍ 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതിഖ് അഹമ്മദ് വധം: 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ: കൊള്ളത്തലവന്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയില്‍ ഗുണ്ടകളുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി. ഷാഗഞ്ച് സീനിയര്‍ ഓഫീസര്‍ അശ്വനി കുമാര്‍ സിംഗ് അടക്കം അഞ്ച് പേരെ സസ്‌പെന്റ് ചെയ്തു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. ഷാഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി. അതിഖിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ മെഡിക്കല്‍ കോളജ് വരെ ഈ സ്‌റ്റേഷന്‍ പരിധിയിലാണ്. ഏപ്രില്‍ 15ന് വൈകിട്ടാണ് വൈദ്യ പരിശോധനക്ക് കൊണ്ടുപോയ ഇരുവരേയും പോലീസിന്റെ കണ്‍മുന്നിലിട്ട് മൂന്നു ഗുണ്ടകള്‍ വെടിവച്ച്‌ കൊന്നത്. ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരാണ് കൊലപാതകം നടത്തിയത്. പോലീസ് ഇവരെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരട്ട കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

കേരള കോൺഗ്രസ് വിട്ട് ജോണി നെല്ലൂർ; പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നേക്കും

കൊച്ചി:  കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു ദേശീയ മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എത്തുന്നതിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘എന്നും കർഷകർക്കൊപ്പമാണ്. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന ഒരു ദേശീയ പാർട്ടിയാണ് ലക്ഷ്യം. റബറിന്റെ വില 300 രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഞാൻ‌ അടക്കമുള്ളവരുടെ ആവശ്യം. റബറിനെ ഇന്നും കാർ‌ഷിക ഉൽപന്നമായി പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കാർഷിക മേഖല തകർന്നടിഞ്ഞു. കർഷകർക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള പാർട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചത്. എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കും.…

മധ്യപ്രദേശില്‍ ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച്‌ ലോക്കോ പൈലറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ഷഹ്‌ദോള്‍: മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ രണ്ട് ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റ് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സിംഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍- കട്‌നി റൂട്ടിലെ സര്‍വീസുകള്‍ വൈകുകയാണ്. അപകടത്തില്‍പെട്ട ട്രെയിനുകള്‍ പാളത്തില്‍ നിന്ന് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടി; ഒന്നരവര്‍ഷത്തിനകം 110 കി.മീ. വേഗം കൈവരിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി

വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി. കാസര്‍കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും, 25-ാം തിയതി രാവിലെ വന്ദേ ഭാരത് കേരളത്തിന് മോദി സമര്‍പ്പിയ്ക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു. കേരളത്തില്‍ വന്ദേ ഭാരത് നടപ്പിലാക്കില്ലെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചിരുന്നല്ലൊ, എന്നിട്ടെന്തായി ഇപ്പോളതെല്ലാം മാറിയില്ലേ… എന്നും അശ്വനി വൈഷ്ണവ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 24, 25 തിയതികളില്‍ കേരളത്തിലുണ്ടാവും. നിരവധി റെയില്‍വേ വികസന പദ്ധതികള്‍ 25-ാം തിയതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചത് നിരവധി പേരുടെ ആവശ്യപ്രകാരമാണ്. കേരളത്തില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗത 70 മുതല്‍…

726 എഐ ക്യാമറ, ദിവസം 30,000 നോട്ടിസ്; ഓരോ ക്യാമറയിലെ കുറ്റത്തിനും പിഴ വരും

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളിലൂടെ ഒരുദിവസം 30,000 പിഴ നോട്ടിസുകൾ അയയ്ക്കാനാകുമെന്നു മോട്ടർവാഹന വകുപ്പ്. ക്യാമറയിൽ പിടിച്ചെടുക്കുന്ന നിയമലംഘനങ്ങൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ പരിശോധിച്ച ശേഷമാകും നോട്ടിസ് അയയ്ക്കുക. ‘726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്. വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന ക്യാമറകളാണ്. രാത്രിയാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണു യാത്രയെങ്കിൽ കണ്ടുപിടിക്കാൻ ക്യാമറകൾക്കു ശേഷിയുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വ്യക്തമാകുന്നതടക്കം ഒരേസമയം ഒന്നിലധികം ഫോട്ടോകളാണ് എടുക്കുക.’’ഓപ്പറേറ്റർ തലത്തിലും ഇൻസെപ്കടർ തലത്തിലും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണു ശിക്ഷാനടപടികളിലേക്കു കടക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നും ആർടിഒ പറഞ്ഞു. ഒന്നിലധികം കുറ്റങ്ങൾ ചെയ്താൽ…

വേഗപരിധി 2018ല്‍ കേന്ദ്രം പുതുക്കി; പിഴ 2014 വിജ്ഞാപന പ്രകാരം: എഐ പണിയാകും

തൃശൂർ : മോട്ടർ വാഹന വകുപ്പ‍ിന്റെ എഐ ക്യാമറകൾ നാളെ മുതൽ പിഴ ഈടാക്കാൻ തുടങ്ങാനിരിക്കെ വേഗപരിധിയുടെ പേരിൽ സാങ്കേതികക്കുരുക്ക്. ദേശീയപാതകളിൽ ഉൾപ്പെടെ വേഗപരിധി വർധിപ്പിച്ചുകൊണ്ടു 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും എഐ ക്യാമറകൾ പിഴയീടാക്കുന്നത്. 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണെന്നതു നിയമക്കുരുക്കിനു കാരണമായേക്കും. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലുള്ള വേഗപരിധി കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധിയേക്കാൾ കുറവാണെന്നതിനാൽ ഒട്ടേറെപ്പേർ അകാരണമായി പിഴ നൽകേണ്ടിവരും. കേന്ദ്ര വിജ്ഞാപനത്തെ മറികടക്കാനോ വേഗ പരിധി വർധിപ്പിക്കാനോ സംസ്ഥാനം പുതിയ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ദേശീയ, സംസ്ഥാനപാതകളിലടക്കം മോട്ടർ വാഹന വകുപ്പ് 726 എഐ (നിർമിത ബുദ്ധി) ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പിടികൂടാൻ ദേശീയ, സംസ്‌ഥാനപാതകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള മറ്റു നിരീക്ഷണ ക്യാമറകളും പിഴയീടാക്കുന്നത് ജിഒപി20/2014 എന്ന സർക്കാർ…