കെ റെയിലില്‍ നിലപാട് മാറ്റവുമായി ശശി തരൂര്‍, വന്ദേ ഭാരത് ട്രെയിനുകള്‍ ബദലാണോ എന്ന് പരിശോധിക്കണം

തിരുവനന്തപുരം: കെ റെയിലില്‍ നിലപാട് മാറ്റവുമായി ശശിതൂര്‍ എം പി. വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിലും പരിസ്ഥിതി ആഘാതത്തിലും ഉയരുന്ന ആശങ്കകള്‍ പരിഹരിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തേ, കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ നിലപാട് ശശി തരൂര്‍ സ്വീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: ഇന്നവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം…

നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല; വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് : വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികല്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ് മാലിന്യം നീക്കം ചെയ്യും; സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് തുടക്കം

സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ്‍ മാലിന്യമാണ് പദ്ധതിയിലൂടെ നീക്കം ചെയ്യുക. 15 സംസ്ഥാനങ്ങളില്‍ ബയോ മൈനിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച സിഗ്മ ഗ്ലോബല്‍ എന്‍വിറോണ്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്കരണം. മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയില്‍ നിന്നും മാറി, ഇവ വേര്‍തിരിച്ച്‌ ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോര്‍പ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമന്‍റ് ഫാക്ടറിയിലെ ചൂളകളില്‍ ഉപയോഗപ്പെടുത്തും. ഒരു മീറ്റര്‍ ക്യൂബ് മാലിന്യം നീക്കം ചെയ്യാന്‍ 1130 രൂപയാണ്…

കൊച്ചിയിലെ വായുവും മലിനം

കൊച്ചി: ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിരിക്കുന്ന തിനെക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്‌ഡൗണ്‍ സാഹചര്യങ്ങളിലും മലിനീകരണ തോതില്‍ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്ബത്തൂര്‍, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീന്‍പീസ് ഇന്ത്യ പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് എസ്.എന്‍. അമൃത പറഞ്ഞു.

മിന്നൽ മുരളി’യുടെ ചിത്രീകരണം നിർത്തിവച്ചു, ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ്, പൊലീസെത്തി ഷൂട്ടിംഗ് നിർത്തിച്ചു

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പൊലീസെത്തി ഇടപെട്ട് ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. സൂപ്പർ ഹിറ്റായ ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന്…

ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്.

ന്യൂ‌ഡൽഹി: ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി എയ്റോസ്പേസ് നിർമാണ രംഗത്തെ ഭീമൻ എലോൺ മസ്ക്. ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്ന വികാസ് എഞ്ചിന്റെ മൂന്നാമത്തെ ദീർഘമായ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ വേളയിലാണ് എലോൺ മസ്ക് ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഐ എസ് ആർ ഒയുടെ ട്വിറ്റർ പേജിലാണ് എലോൺ മസ്കിന്റെ സന്ദേശം വന്നത്. ഗഗൻയാൻ പദ്ധതിക്കു വേണ്ട യോഗ്യതകൾ പുതിയ എഞ്ചിൻ കൈവരിച്ചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി കൂടിയാണ് ഐ എസ് ആർ ഒ എഞ്ചിൻ പരീക്ഷണം നടത്തിയത്. തമിഴ്നാട്ടിലുള്ള മഹേന്ദ്രഗിരിയിലെ ഐ എസ് ആ‌ർ ഒ കേന്ദ്രത്തിൽ വച്ച്‌ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 240 സെക്കൻഡുകളോളം എഞ്ചിൻ പ്രവർത്തിപ്പിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്നും മുൻകൂട്ടി കണക്കാക്കിയിരുന്ന ലക്ഷ്യങ്ങളെല്ലാം എഞ്ചിൻ പ്രവർത്തനത്തിൽ കൈവരിച്ചുവെന്നും ഐ എസ് ആർ ഒ പത്രകുറിപ്പിൽ അറിയിച്ചു.…

ഓൺലൈൻ വഴി ബുക്ക് ചെയ്തത് 5 ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ; വന്നപ്പോൾ കടുവാക്കുട്ടി, ഒടുവിൽ?

ഓൺലൈൻ വഴി ബുക്ക് ചെയ്ത് വിലകൂടിയ വളർത്തുപൂച്ചയെ വാങ്ങിയ ദമ്പതികൾക്ക് ലഭിച്ചത് മൂന്നുമാസം പ്രായമുള്ള കടുവാ കുട്ടിയെ. ഇതോടെ ഫ്രഞ്ച് ദമ്പതികൾ നിയമക്കുരുക്കിലായി. ലാ ഹാർവെയിലുള്ള ദമ്പതികളാണ് സാവന്ന ക്യാക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെ ഓൺലൈൻ വഴി വാങ്ങിയത്. ഇതിന് ഏകദേശം 5 ലക്ഷത്തിലേറെ രൂപയും അടച്ചിരുന്നു. 2018 ലാണ് ദമ്പതികൾ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും. എന്നാൽ കയ്യിൽ കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ രൂപത്തിൽ ദമ്പതികൾക്ക് സംശയം വന്നത്. ഇതോടെ ഇവർ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവാക്കുട്ടിയാണെന്നു തിരിച്ചറിഞ്ഞത് പിന്നാലെ രണ്ടുവർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടിയത്. സാവന്ന പൂച്ചകളെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്. അതാണ് ലാ ഹാർവെയിലുള്ള ദമ്പതികൾ അതിനെ വളർത്താനായി ബുക്ക് ചെയ്തത്. സംരക്ഷിത വർഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയതിനടക്കം ദമ്പതികളുൾപ്പെടെ ഒൻപതു…