ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. മനസിനെ തൊട്ട് തലോടാനും ചേര്‍ത്തുപിടിക്കാനുമൊക്കെ സാധിക്കുന്ന പാട്ടുകള്‍ ഒരുപാടുണ്ട് ജി വേണു ഗോപാലിന്റേതായി. സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവായും ജി വേണുഗോപാല്‍ ശ്രദ്ദ നേടിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഓര്‍മ്മകളുമൊക്കെ വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജി വേണുഗോപാലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടുള്ള വേണുഗോപാലിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട് എന്ന തലക്കെട്ടോടെയാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പഴയൊരു ഗാനമേളയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ വേണുഗോപാലിനൊപ്പം ഗാനം ആലപിക്കുന്ന സുജാതയേയും കാണാം. സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ ഇല്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്ബര്‍ 28, 1991.…

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ..ഇന്ന് കറുത്ത ശനി: നന്ദുവിന്‌ പ്രണാമം അർപ്പിച്ച് സീമ ജി നായർ

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോൾ പ്രശസ്ത നടി സീമ ജി നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്..…

അതല്ലേ ഇത്, അതല്ലേ ഇതുമായി അനീഷ് രവി

അതല്ലേ ഇതുമായി അനീഷ് രവി . മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിനിമാ, സീരിയൽ ,താരം ആണ് അനീഷ് രവി. ബലിക്കാക്കകൾ എന്ന ഹസ്വ ചിത്രത്തിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ശ്രീനാരായണഗുരുദേവൻ, മനസ്സറിയാതെ ,മോഹനം, സതി ലീലാവതി, കാര്യംനിസ്സാരം, എൻറെ പെണ്ണ് ,മൂന്ന് പെണ്ണുങ്ങൾ, തുടങ്ങിയ സീരിയലുകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , തുടങ്ങിയ സിനിമയിലൂടെയും ജനമനസ്സുകൾ കീഴടക്കി. ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അതല്ലേ ഇത് എന്ന പുതിയൊരു ആക്ഷേപഹാസ്യ പരമ്പരയുമായി എത്തുകയാണ് അനീഷ്. അനീഷ് രവി ബ്ലോഗ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് പുറത്തു വരാൻ പോകുന്നത്. ശുദ്ധ ആക്ഷേപഹാസ്യം മേമ്പൊടിയായി ചേർത്തുള്ള പരിപാടിയാണ് ഇത്. അനീഷ് രവിക്ക് ഒപ്പം ഇതിൽ അണിനിരക്കുന്നത് ഡിങ്കൻ ഷിബു, ബിജു, ശില്പ ,തനൂജ ,തുടങ്ങിയ…

എ ആര്‍ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കരീമ ബീഗത്തിന്റെ സംസ്‍കാര ചടങ്ങ് ഇന്നുതന്നെ നടക്കും. സംഗീതഞ്ജന്‍ രാജഗോപാല കുലശേഖരന്‍ ആണ് കരീമ ബീഗത്തിന്റെ ഭര്‍ത്താവ്. അമ്മയുടെ ഫോട്ടോ ഷെയര്‍ ചെയ്‌ത് മരണവിവരം റഹ്‌മാന്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. താന്‍ സംഗീതത്തിലേക്ക് എത്താന്‍ കാരണം അമ്മയാണെന്ന് റഹ്മാന്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. pic.twitter.com/quQXlI65g4 — A.R.Rahman (@arrahman) December 28, 2020 എ ആര്‍ റഹ്‍മാന് ഒമ്ബത് വയസുളളപ്പോഴായിരുന്നു പിതാവ് രാജഗോപാല കുലശേഖരന്റെ മരണം. പിതാവിന്റെ മരണത്തെ തുടര്‍ന്ന് അമ്മ കരീമ ബീഗമായിരുന്നു എ ആര്‍ റഹ്‍മാനെ വളര്‍ത്തിയത്.