സിദ്ധാര്‍ഥന്‍റെ മരണം: ഹൈക്കോടതി പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

കൊച്ചി: ഹൈക്കോടതി പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചത് കേസിലെ 19 പ്രതികള്‍ക്കാണ്. കോടതി നടപടി സി ബി ഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു. ജാമ്യം അനുവദിച്ചിട്ടുള്ളത് പ്രതികള്‍ കേസിന്‍റെ വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും, സംസ്ഥാനം വിട്ട് പോകരുതെന്നുമുള്ള ഉപാധികളോടെയാണ്. പ്രതികള്‍ കോടതിയെ സമീപിച്ചത് 60 ദിവസത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും നിയമവിരുദ്ധമായാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും കാണിച്ചാണ്. സി ബി ഐ കോടതിയില്‍ വാദിച്ചത് പ്രതികള്‍ക്ക് സാക്ഷിമൊഴികള്‍ മാത്രമുള്ള കേസായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ്.

അമ്മയെ വീട്ടിനുള്ളില്‍ ആക്കി തീ കത്തിച്ചു; മകന്റെ ആക്രമണത്തില്‍ അമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചെമ്ബൻ വിനുവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരം: അമ്മയെ വീടിനുള്ളില്‍ ആക്കി മകൻ വീട് കത്തിച്ചു. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്ലാക്കീഴ് കുന്നു മുകളില്‍ ചെമ്ബൻ വിനു എന്ന് വിളിക്കുന്ന ബിനു 42 വയസ്സാണ് മദ്യ ലഹരിയില്‍ സ്വന്തം വീട് കത്തിച്ചത്. രണ്ടുദിവസം മുന്നേ അമ്മയെ വിളിച്ചുവരുത്തി തലയില്‍ കൂടി ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികള്‍ക്ക് ആകെ ശല്യമായി മാറുകയാണ് ബിനു. പ്രദേശത്തെ വീടുകളിലെ ബള്‍ബുകളും, ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാല്‍ ആരെയും തെറി പറയും വേണമെങ്കില്‍ മർദ്ദിക്കുകയും ചെയ്യും. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു വീടിന് തീയിട്ടത്. ഒറ്റ നില വീട്ടിലെ ടൈല്‍സും സാധന സാമഗ്രികളും കത്തി നശിച്ചു. പല സമയത്തും ഇയാള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ നാട്ടുകാർ പരാതി നല്‍കിയിട്ടുണ്ട്. ജയിലിലും കിടന്നിട്ടുണ്ട്. വീട് കത്തി പുക പടന്നതോടെ പ്രദേശവാസികള്‍ ഓടി…

സൈന്യത്തിന്റെ കാവല്‍ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങള്‍ : ബ്രിട്ടനില്‍ നിന്ന് 100 ടണ്ണിലധികം സ്വര്‍ണം തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : ബ്രിട്ടനില്‍ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതല്‍ ശേഖരത്തിന് മുതല്‍കൂട്ടായാണ് സ്വർണം എത്തിച്ചത് . 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസത്തിലും ഇതേ അളവില്‍ സ്വർണം വീണ്ടും രാജ്യത്തേക്ക് എത്തുക്കുമെന്നാണ് സൂചന . റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. ആർബിഐയുടെ സ്വർണശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇൻ്റർനാഷണല്‍ സെറ്റില്‍മെൻ്റ്‌സിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സൈന്യത്തിന്റെ സുരക്ഷയിലാണ് സ്വര്‍ണം തിരികെ എത്തിക്കുന്ന നടപടി ആര്‍ബിഐ തുടങ്ങിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ആർബിഐ പുറത്തുവിട്ട…

തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി; പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് ആശ്വാസം

കൊച്ചി: പീരുമേട് എംഎല്‍എ വാഴൂർ സോമന് ആശ്വാസം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. എതിർ സ്ഥാനാർത്ഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയർ ഹൗസിംഗ് കോർപറേഷന്‍ ചെയർമാനായിരിക്കെയാണ് വാഴൂർ സോമൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഇക്കാര്യം നാമനിർദേശ പത്രികയില്‍ മറച്ചുവച്ചു എന്നുമായിരുന്നു ഹർജിയില്‍ ആരോപിച്ചിരുന്നത്. സോമന്റെ നാമനിർദേശ പത്രികയിലെ പല കോളങ്ങളും പൂരിപ്പിച്ചിരുന്നില്ലെന്നും അപൂർണമായ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും സിറിയക് തോമസ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വരണാധികാരിയുടെ അറിവോടെ വിവരങ്ങള്‍ പിന്നീട് തിരുത്തിയിരുന്നതായും, ഒരു കാര്യവും മനഃപൂര്‍വം മറച്ചു വച്ചിട്ടില്ലെന്നും വാഴൂര്‍ സോമന്‍ കോടതിയില്‍ വ്യക്തമാക്കി. വിധി നിരാശാ ജനകമാണെന്നും വിധിപ്പകർപ്പ് ലഭിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും സിറിയക് തോമസ് പറഞ്ഞു. കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം…

ദൂരസ്ഥലങ്ങളിലെ പരീക്ഷാ ഹാളുകളില്‍ കുട്ടികള്‍ക്ക് എത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി തീരുമാനം; കീം 2024 എൻട്രൻസ് പരീക്ഷ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കീം 2024 എൻട്രൻസ് പരീക്ഷ സമയത്തില്‍ മാറ്റം. എൻജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെ ഉച്ചയ്ക്കു രണ്ടു മണി മുതല്‍ അഞ്ച് മണിവരെയും ഫാർമസിയുടേത് 10ന് ഉച്ചയ്ക്ക് മൂന്നര മുതല്‍ അഞ്ചു മണിവരെയും നടക്കും. ദൂരസ്ഥലങ്ങളിലെ പരീക്ഷാ ഹാളുകളില്‍ കുട്ടികള്‍ക്ക് എത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് മാറ്റം. കുട്ടികള്‍ യഥാക്രമം രാവിലെ 11.30 മുതല്‍ 1.30 വരെയും ഒരു മണി മുതല്‍ മൂന്നു മണിവരെയും ഹാളിലുണ്ടാകണം. കുട്ടികളുടെ ബയോമെട്രിക് രേഖകള്‍ എടുത്തതിനെ തുടർന്ന് ലഭിക്കുന്ന സീറ്റ് നമ്ബർ പ്രകാരമാണു പ്രവേശനം.

‘കര്‍ണാടക സര്‍ക്കാരിനെതിരേ കേരളത്തില്‍ ശത്രുസംഹാര പൂജ, ആടുകളെയും പോത്തുകളെയും ബലിനല്‍കി’, ആരോപണവുമായി ഡി.കെ ശിവകുമാര്‍

കര്‍ണാടക സർക്കാരിനെതിരേ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്നാണ് ശിവകുമാറിന്റെ ആരോപണം. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയതെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച്‌ അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്’, ഡി.കെ.ശിവകുമാര്‍ പറഞ്ഞു.‘അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി…

കാലവര്‍ഷത്തിന് പുറമെ ചക്രവാതച്ചുഴിയും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കാലവർഷം ആരംഭിച്ചതിന് പിന്നാലെ ചക്രവാതച്ചുഴി കൂടി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘മത്സരയോട്ടം വേണ്ട, കെഎസ്‌ആ‌ര്‍ടിസിയുടെ യജമാനൻമാര്‍ യാത്ര ചെയ്യാനെത്തുന്ന ജനങ്ങളാണ്’

തിരുവനന്തപുരം: മത്സരയോട്ടം വേണ്ടെന്ന് കെഎസ്‌ആർടിസി ബസ് ‌ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാ‌ർ. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളുടെ െഎണ്ണം കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേശ് കുമാർ പറഞ്ഞത്. ‘കെഎസ്‌ആർടിസി ബസുകളാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന ഒരു ആരോപണമുണ്ട്. നമ്മളെ പോലെ ഒരുപാട് വാഹനങ്ങള്‍ ഓടിക്കുന്ന ഏജൻസി കേരളത്തില്‍ വേറെയില്ല. അപകടത്തിന്റെ എണ്ണം ഇതിനെ ആശ്രയിച്ചിരിക്കും. പക്ഷെ ഇത് നമുക്ക് കുറയ്ക്കാൻ സാധിക്കും. അടുത്ത കാലത്തായി മദ്യപിച്ച്‌ വാഹനമോടിക്കണ്ടയെന്ന ഒരു നിലപാട് എടുക്കുകയും പരിശോധന വർദ്ധിപ്പിച്ചതിനെയും തുടർന്ന് അപകടങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരാഴ്ചയില്‍ അഞ്ച് മുതല്‍ ഏഴ് വരെയുളള മരണങ്ങളാണ് കെഎസ്‌ആർടിസി ബസിടിച്ച്‌ സംഭവിക്കുന്നത്. എന്നാല്‍ ഈ ആഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഉണ്ടാകുന്ന വലിയ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാലും ചെറിയ…

കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണു; അഞ്ചുവയസുകാരനെ സുഭാഷ് പിടിച്ചുയര്‍ത്തിയത് പുതിയ ജീവിതത്തിലേക്ക്

തൃശൂർ: കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ അഞ്ചുവയസുകാരനെ രക്ഷിച്ച്‌ ഓട്ടോ ഡ്രൈവര്‍. പൊന്മാണി രാജുവിന്റെയും റോജിയുടെയും മകന്‍ റയാന്‍ (5) ആണു കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്. ഓട്ടോ ഡ്രൈവര്‍ മേനോത്തുപറമ്ബില്‍ സുഭാഷ് ആണ് ഓടിയെത്തി കുട്ടിയെ രക്ഷിച്ചത്. സ്ലാബിനടിയില്‍കൂടി 10 മീറ്ററോളം ഒഴുകി അപ്പുറത്തെത്തിയപ്പോഴാണ് കുട്ടിയെ സുഭാഷ് രക്ഷിച്ചത്. വെള്ളം കുടിച്ചതിന്റെ ബുദ്ധിമുട്ടുകളല്ലാതെ പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തില്ല. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ”ഞാൻ മരക്കമ്ബനിയുടെ മുന്നില്‍ ഓട്ടോ ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ആ സമയത്ത് ജോലി ഇല്ലാത്തതിനാല്‍ ചിലരോട് വർത്തമാനം പറഞ്ഞു നില്‍ക്കുമ്ബോഴാണ് കുട്ടിയും അമ്മയും അവിടേയ്ക്ക് വന്നത്. ആ സമയം ശക്തമായ മഴയുണ്ടായിരുന്നു. ഓടയുടെ സ്ലാബ് നിറഞ്ഞ് വെള്ളം പോകുന്നുണ്ടായിരുന്നു. റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കുട്ടിയെ അമ്മ അരികിലേക്ക് മാറ്റി നിർത്തി. അമ്മ ഓട്ടോ വിളിക്കുന്നതിനിടയിലാണ് കുട്ടി സ്ലാബിനിടയിലൂടെ ഓടയിലേക്ക് പോയത്. അമ്മ…

കെഎസ്‌ആര്‍ടിസി ബസ്സില്‍ ജനിച്ച കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്റെ സമ്മാനം; സൗജന്യ ചികിത്സ നല്‍കാൻ അമല ആശുപത്രി

തൃശൂർ: കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ്സില്‍ യുവതി പ്രസവിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെ എസ് ആർ ടി സി ബസ്സിലെ പ്രസവമെടുത്ത ഡോക്ടർമാർക്കും നേഴ്സുമാർക്കും മന്ത്രി കെ ബി ഗണേഷ് കുമാർ അനുമോദനം അറിയിച്ചിരിക്കുകയാണ്. തൃശൂർ ഡി ടി ഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയില്‍ എത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. അതേ സമയം കുഞ്ഞിന്റെയും അമ്മയുടേയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കിയിട്ടുണ്ട്. ഇന്നലെ തൃശൂർ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെ എസ് ആർ ടി സി ബസ്സില്‍ വെച്ച്‌ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടറെ കാണാനായി കെ എസ് ആർ ടി സിയില്‍ യാത്ര ചെയ്യുമ്ബോഴാണ് യുവതിക്ക് പ്രസന വേദന അനുഭവപ്പെട്ടത് ഉടൻ തന്നെ ബസ് അടുത്തുള്ള അമല ആശുപത്രിയിലേത്ത് വിട്ടു.…