കൊല്ലത്ത് റെയില്‍വേ കോട്ടേഴ്‌സില്‍ യുവതി മരിച്ചത് ബലാത്സംഗത്തിനിടെയെന്ന് പോലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു. കൊല്ലം ബീച്ചില്‍ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്‌സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേരളപുരം സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസു പിടിയിലായത്. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം സംഭവിച്ചാണ് യുവതി മരിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ആഹാരസാധനം ശ്വാസകോശത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടറുടെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം എന്ന നിലയില്‍ തന്നെയാണ് പൊലീസിന്റെ അന്വേഷണം നീങ്ങുന്നതെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് കൊല്ലം കര്‍ബല ജംഗ്ഷനിലുള്ള ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ 32 കാരിയുടെ മൃതദേഹം കണ്ടെത്തിയത്.…

‘തലയോട്ടി തുറന്ന നിലയില്‍, 40-ലധികം മുറിവുകള്‍’; ഡല്‍ഹിയില്‍ കാറിടിച്ച്‌ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ജലിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളെജിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. അഞ്ജലിയുടെ ശരീരത്തില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ‘വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,’ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലായിരുന്നു അഞ്ജലിയുടെ തലയോട്ടിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം നാല്‍പ്പതിലധികം മുറിവുകളാണ് അഞ്ജലിയുടെ ശരീരത്തിലുണ്ടായിരുന്നത്. ചെളിയും മറ്റും നിറഞ്ഞ അവസ്ഥയിലായിരുന്നു ശരീരമെന്നും എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കും നട്ടെല്ലിനും ഇടത് തുടയെല്ലിനും സമീപം…

നടി റിയയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; പ്രകാശ് കുമാറിന് കുരുക്കായത് മൊഴിയിലെ വൈരുദ്ധ്യം

ഹൗറ: നടി റിയാകുമാരിയുടെ മരണത്തില്‍ ഭര്‍ത്താവും സിനിമ നിര്‍മ്മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാവിലെ ആറിന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ വെച്ചാണ് റിയ വെടിയേറ്റ് കൊല്ലപ്പെട്ടത്. റിയയും പ്രകാശ് കുമാറും മകളും കൊല്‍ക്കത്തയിലേയ്ക്കുള്ള യാത്രയ്‌ക്കിടെ അക്രമിക്കപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ബഗ്‌നാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹിശ്രേഖയ്ക്ക് സമീപം മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. അക്രമികളുടെ മര്‍ദ്ദനത്തിനിരയായ പ്രകാശ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റിയയ്‌ക്ക് വെടിയേറ്റല്‍ക്കുകയായിരുന്നെന്നാണ് വാദം. പിന്നാലെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായം തേടി മൂന്ന് കിലോമീറ്ററോളം പ്രകാശ് സഞ്ചരിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെ റിയാകുമാരിയെ ഉലുബേരിയയിലെ എസ്.സി.സി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ഫോറസിക് വിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റിലായി സാധാരണയിലധികം അളവില്‍ രക്തവും ബുള്ളറ്റ്…

പ്രണയത്തിലായിരുന്നപ്പോള്‍ പല സ്ഥലങ്ങളില്‍ വച്ചും കണ്ടു, കൊന്നത് അവള്‍ ഇനി ആരെയും ചതിക്കരുതെന്ന് കരുതി; പ്രതിയുടെ മൊഴി പുറത്ത്

വര്‍ക്കല: പ്രണയത്തിന്റെ പേരില്‍ ഇനി അവള്‍ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സംഗീത കൊലക്കേസില്‍ അറസ്റ്റിലായ ഗോപുവിന്റെ മൊഴി. താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളില്‍വച്ച്‌ തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാന്‍ വീട്ടില്‍ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണില്‍ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി ബട്ടണ്‍ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക്…

ബ്രിട്ടനില്‍ യുവതിയുടേയും മക്കളുടേയും മരണം: വിശ്വസിക്കാനാകാതെ വിറങ്ങലിച്ച്‌ പടിയൂര്‍

ഇരിട്ടി: ബ്രിട്ടനില്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു ചെലവാലിന്റെ ഭാര്യ അഞ്ജുവിന്റെയും രണ്ട് പിഞ്ചു മക്കളുടേയും കൊലപാതക വാര്‍ത്ത പുറത്തു വന്നതോടെ വിറങ്ങലിച്ചു നില്‍ക്കുകയാണ് പടിയൂരും കൊമ്പന്‍ പാറ എന്ന ഗ്രാമവും. ആദ്യം വാര്‍ത്ത വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.സ്വതവേ സൗമ്യനും വനയാന്വിതനുമായ സാജു പടിയൂരുകാര്‍ക്കെല്ലാം സുപരിചിതനായിരുന്നു. സാജുവിന് ഇങ്ങിനെ ഒരു കൃത്യം ചെയ്യാന്‍ കഴിയില്ലെന്നു തന്നെയാണ് നാട്ടുകാരെല്ലാം വിശ്വസിക്കുന്നത്. പടിയൂരിലെ വിക്ടറി കോളേജില്‍ പഠിക്കുന്ന കാലത്തെ സഹപാഠികളുടെ ഗ്രൂപ്പില്‍ കഴിഞ ദിവസം വരെ സാജു സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ബെംഗളൂരുവില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലിനോക്കുന്ന സമയത്താണ് സാജു അവിടെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട ഇത് പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹശേഷം ഗള്‍ഫിലേക്ക് പോയ സാജു പിന്നീട് ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോയി. ഈ സമയത്ത് തന്റെ മാതാവ് പങ്കജാക്ഷിയെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഭാര്യ അഞ്ജുവിന്…

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി അറസ്റ്റിൽ

തിരുവനന്തപുരം∙ വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) മരിച്ചത്. പങ്കാളി വഴയില സ്വദേശിയായ രാകേഷിനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികുലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം: പ്രതിയുമായി പോയ വാഹനത്തിനുനേരെ ആക്രമണം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പങ്കാളിയെ 35 കഷണമായി വെട്ടിനുറുക്കിയ കേസിലെ പ്രതി അഫ്താബ് പൂനെവാലെയുമായി പോയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. രോഹിണിയിലെ ഫോറന്‍സിക് ലാബില്‍ നുണപരിശോധനയ്ക്ക് ശേഷം തിങ്കള്‍ വൈകിട്ട് ആറോടെ പുറത്തിറങ്ങവെ ഹിന്ദുസേനക്കാരെന്ന് അവകാശപ്പെട്ടെത്തിയ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. രണ്ടുപേര്‍ വാള്‍ വീശിയതോടെ പൊലീസ് തോക്കെടുത്തു. സബ് ഇന്‍സ്പെക്ടറും നാല് പൊലീസുകാരുമാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. കൂടുതല്‍ പൊലീസെത്തി അക്രമികളെ പിടികൂടി. ആക്രാശത്തോടെ വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് അഫ്താബിന് നേര്‍ക്ക് വാള്‍ വീശിക്കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനം വേഗത്തില്‍ ഓടിച്ചുപോയതിനാല്‍ അഫ്താബിനെ ആക്രമിക്കാനായില്ല. കൊലപാതകത്തെ ലൗജിഹാദുമായി കൂട്ടിക്കെട്ടി തീവ്രഹിന്ദു സംഘടനകള്‍ ആദ്യം മുതലേ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ഇത് ഏറ്റുപിടിച്ചു. കൊല്ലപ്പെട്ട ശ്രദ്ധ വാക്കറുടെ ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങളും തിങ്കാളാഴ്ച കണ്ടെടുത്തു. മറ്റൊരു പെണ്‍കുട്ടിക്ക് അഫ്താബ് സമ്മാനിച്ച ശ്രദ്ധയുടെ മോതിരവും വീണ്ടെടുത്തിട്ടുണ്ട്.…

അന്യജാതിക്കാരനുമായി പ്രണയം, മറ്റൊരു വിവാഹത്തിന് വിസമ്മതിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മാതാവ് കൊലപ്പെടുത്തി

ചെന്നൈ: അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മാതാവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയില്‍ ഇന്നലെയാണ് സംഭവം. അറുമുഖ കനി- പിച്ചൈ ദമ്പതികളുടെ മകളായ പി അരുണയാണ് (19) കൊല്ലപ്പെട്ടത്. അരുണയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അറുമുഖ കനിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഓടിക്കുന്നവരാണ്. കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അരുണ താന്‍ അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലാണെന്ന് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനായി അരുണയെ മാതാവ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് സ്വജാതിക്കാരനായ യുവാവുമായി മാതാവ് തന്റെ വിവാഹം ഉറപ്പിച്ച വിവരം അരുണ അറിയുന്നത്. അരുണയുമായുള്ള വിവാഹം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ യുവാവിന്റെ വീട്ടുകാര്‍ ഇന്നലെ അരുണയുടെ വീട്ടില്‍ എത്താനും തീരുമാനമായിരുന്നു. എന്നാല്‍ വരന്റെ വീട്ടുകാരോട് തന്റെ പ്രണയബന്ധത്തെക്കുറിച്ച്‌ അറിയിക്കുമെന്ന് അരുണ മാതാവിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതയായ അറുമുഖ കനി…

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചില്‍ തുടരുകയാണ്. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന്‌ സ്വദേശി കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സ്വദേശി ഷാനിബിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

‘അവന്‍ എന്നെ കൊല്ലും, എന്നെ അടിക്കുന്നതൊക്കെ അവന്റെ വീട്ടുകാര്‍ക്കും അറിയാം’

ന്യൂഡല്‍ഹി: കാമുകന്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മഹാരാഷ്‌ട്രയില്‍ സ്വന്തം നാടായ വസെയില്‍ വച്ച്‌ അഫ്താബ് പൂനാവാലയ്‌ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ച്‌ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വച്ച്‌ ശ്രദ്ധയ്‌ക്ക് നിരന്തരമായി മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശ്രദ്ധ പോലീസില്‍ പരാതി നല്‍കിയത്. അഫ്താബിന്റെ അക്രമാസക്തമായ പെരുമാറ്റത്തെകുറിച്ച്‌ അയാളുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്താബിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സഹപ്രവര്‍ത്തകരില്‍ ഒരാളോടാണ് പരാതി നല്‍കിയ വിവരം ശ്രദ്ധ പറയുന്നത്. അഫ്താബിന്റെ മര്‍ദ്ദനത്തില്‍ ശ്രദ്ധയുടെ മുഖത്തിന് മുറിവേറ്റിരുന്നു. ഈ ഫോട്ടോയും അയച്ച്‌ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ കൂടുതല്‍ പരിക്കുകള്‍ ഏറ്റ നിലയില്‍ ശ്രദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലൊണ് അഫ്താബ് കൊല്ലാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി…