ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പെന്‍ഷന്‍ കുടിശിക തീര്‍ക്കണം; വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ . സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 9.1 ശതമാനം പലിശ നിരക്കിലാണ് വായ്പയെടുക്കുന്നത്. സെപ്റ്റംബര്‍ മാസം മുതല്‍ സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ കുടിശികയാണ്. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടിയുടെ പിച്ചചട്ടിയെടുത്തു ഭിക്ഷാടാനം ഏറെ ശ്രദ്ധേയമായ ഒരു ഒറ്റയാള്‍ സമര പോരട്ടമായിരുന്നു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിക്ഷേധിച്ചിരുന്നു. ഒരു മാസം 1600 രൂപ നിരക്കില്‍ 6 മാസത്തെ കുടിശികയായി ഒരു ഗുണഭോക്താവിന് 9600 രൂപ ലഭിക്കാനുണ്ട്. ലോക് സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ കുടിശികയില്‍ കുറച്ചെങ്കിലും വിതരണം ചെയ്‌തേ മതിയാകു എന്നാണ് വിലയിരുത്തല്‍. രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശികയെ്‌ങ്കെിലും വിതരണം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി…

പാക്കിസ്ഥാന്‍ ടെന്നീസ് താരം കുഴഞ്ഞ് വീണ് മരിച്ചു

യുവ പാക്കിസ്ഥാന്‍ ടെന്നീസ് താരംകുഴഞ്ഞ് വീണ് മരിച്ചു. സൈനബ് അലി നഖ് വി ആണ് മരിച്ചത്. ഐ ടി എഫിന്റെ ജീനിയര്‍ ടൂര്‍ണമെന്റിന് മുന്നോടിയായിപരീശനത്തിന് ശേഷം മുറിയിലെത്തിയ താരം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണകാരണമായത് ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മാതാപിതാക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി

രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ഇഷാൻ കിഷന്റെ ചെവിക്കു പിടിച്ച് ബിസിസിഐ

മുംബൈ : രഞ്ജി ട്രോഫിയിൽ കളിക്കാതെ ഐപിഎലിനായി പരിശീലനം തുടരുന്ന ഇഷാൻ കിഷന് അന്ത്യശാസനം നൽകി ബിസിസിഐ. ജംഷഡ്പുരിൽ രാജസ്ഥാനെതിരെ 16നു തുടങ്ങുന്ന രഞ്ജി മത്സരത്തിൽ ജാർഖണ്ഡിനായി കളിച്ചില്ലെങ്കിൽ ഐപിഎലിൽ പങ്കെടുപ്പിക്കില്ലെന്നാണ് ഇഷാൻ കിഷനു ക്രിക്കറ്റ് ഭരണസമിതി നൽകിയിരിക്കുന്ന സന്ദേശം. ഇന്ത്യൻ ടീമിന്റെദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പാതിവഴിയിൽ വച്ച് നാട്ടിലേക്കു മടങ്ങിയ ഇഷാൻ പിന്നീട് വിനോദയാത്രയിലും മറ്റുമായിരുന്നു. രഞ്ജി ഗ്രൂപ്പിൽ ജാർഖണ്ഡ് തകർന്നടിഞ്ഞ നേരത്ത് ബറോഡയിൽ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഐപിഎൽ തയാറെടുപ്പുകളിലായിരുന്നു ഇരുപത്തഞ്ചുകാരൻ ഇഷാൻ. ഇതു പരക്കെ വിമർശനമുയർത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തവർക്ക് ഐപിഎലിൽ അവസരം നൽകില്ലെന്ന നിലപാടുമായി ബിസിസിഐ രംഗത്തെത്തിയത്.ഐപിഎല്ലിനു മുകളിൽ ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ബർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടി കുപ്രസിദ്ധ ഗുണ്ടകൾ, പിന്നാലെ പോലീസ്; ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പിടിയിൽ

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. കുപ്രസിദ്ധ ഗുണ്ടയുടെ ബർത്ത് ഡേ പാർട്ടിക്കായി ഒത്തുകൂടിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളാണ് നിതീഷിൻ്റെ വീട്ടിൽ ഒത്തുകൂടിയത്. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൻ്റെ വിധി വന്നതിന് പിന്നാലെ ഷാൻ വധക്കേസിൽ ജ്യാമ്യത്തിൽ നിൽക്കുന്ന പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. കായംകുളം എരുവ നെടുവക്കാട്ട് വീട്ടിൽ നിതീഷ് കുമാർ, ആലപ്പുഴ മണ്ണഞ്ചേരി ഒറ്റകണ്ടത്തിൽ അതുൽ, പത്തിയൂർ വിനീത് ഭവനത്തിൽ വിജീഷ്, കൃഷ്ണപുരംതെക്കേതിൽ പുത്തൻപുര വീട്ടിൽ അനന്ദു, ഇടുക്കി മുളക് വള്ളി കുത്തനാപിള്ളിൽ അലൻ ബെന്നി, തൃശൂർ തൃക്കല്ലൂർ വാലത്ത് ഹൗസിൽ പ്രശാൽ, പത്തിയൂർ…

ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി ; ഉടമയെയും ഓടിച്ചയാളെയും കസ്റ്റഡിയില്‍ എടുത്തു

ആലുവ: കുട്ടമശ്ശേരിയില്‍ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇടപ്പള്ളിയില്‍ നിന്നുമാണ് കാര്‍ എടുത്തത്. കാര്‍ ഉടമയെയും കാര്‍ ഓടിച്ചയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ആലുവ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ നില അപകടകരമായി തുടരുകയാണ്. കാര്‍ ഇടിച്ച വിവരം അറിഞ്ഞില്ലെന്നും ശ്രദ്ധിച്ചില്ലെന്നുമാണ് കാര്‍ ഓടിച്ചിരുന്നയാള്‍ പ്രാഥമികമായ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കിയിട്ടുള്ള മൊഴി. കലൂര്‍ ഐഎംഎയ്ക്ക് സമീപമുള്ളയാളിന്റെ ടാറ്റാ തിയാഗോ കാറാണ് ആളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞത്. കാര്‍ ഉടമയെ ചോദ്യ ചെയ്തപ്പോള്‍ താനായിരുന്നില്ല വാഹനം ഓടിച്ചതെന്നും ഒരു ബന്ധുവാണ് കാര്‍ കൊണ്ടുപോയതെന്നും പറഞ്ഞു. തുടര്‍ന്നാണ് കാര്‍ ഓടിച്ചയാളെ പിടികൂടിയത്. കാറിനുവേണ്ടി ഇന്നലെ മുതല്‍ പോലീസ് പരിശോധനകള്‍ നടന്നിരുന്നു. ഇന്നലെ തന്നെ വിവരങ്ങള്‍ കിട്ടിയിരിന്നെങ്കെിലും കാര്‍ കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍…

‘ആനയാണെന്നു കരുതി, കടുവ എത്തിയത് വലിയ അലർച്ചയോടെ’: ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ലിസി

മാനന്തവാടി: ‘കടുവ എത്തിയതു വലിയ അലർച്ചയോടെ’ എന്ന് പടമലയിൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട ലിസി ജോസഫ്. രാവിലെ പള്ളിയിൽ പോകുകയായിരുന്ന വെണ്ണമറ്റത്തിൽ ലിസിയെയാണു കടുവ ഓടിച്ചത്. ലിസി ഓടി സമീപവാസിയായ ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. പടമല പള്ളിക്കു സമീപമാണു റോഡ് ഉപരോധിച്ചത്.‘‘ആറരയായപ്പോൾ പള്ളിയിലേക്കു പോകാനായി ഇറങ്ങിയതായിരുന്നു. അപ്പോൾ ഞങ്ങളുടെ പറമ്പിൽനിന്നു വലിയ അലറൽ കേട്ടു. തൊട്ടടുത്ത ചേട്ടനെ വിളിച്ചു. ആനയാണെന്നു കരുതിയാണു വിളിച്ചത്. അപ്പോഴേക്കും കടുവ ഇരച്ചുകുത്തിയെത്തി’’–ലിസി പറഞ്ഞു. കടുവയുടെ ആക്രമണത്തിൽനിന്നു ലിസി കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നു പ്രദേശവാസിയായ ഐക്കരാട്ട് സാബു പറഞ്ഞു. വയനാട് പടമലയിൽ കാട്ടാന ആളെ ചവിട്ടിക്കൊന്ന അജീഷിന്റെ വീടിനടുത്താണു ഇന്നു കടുവയെ കണ്ടത്.

അക്ഷയ് നർവാൾ അറസ്റ്റിൽ ;നേതാക്കളെ അറസ്റ്റ് ചെയ്ത് സമരം ഒതുക്കാൻ ഹരിയാന പൊലീസ്

ന്യൂഡൽഹി : കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായിആരംഭിച്ച ‘ദില്ലി ചലോ’ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്ക് കൂടുതൽ ട്രാക്ടറുകൾ എത്തിച്ചു. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ ട്രാക്ടറുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം കേൾക്കണമെന്ന്ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ആവശ്യപ്പെട്ടു. അതേസമയം ഹരിയാന–പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തി യിൽ പൊലീസ് രാവിലെയും രാത്രിയിലും കണ്ണീർ വാതകം പ്രയോഗിച്ചു. ഒരു കാരണവശാലും കർഷകർ റോഡിൽ സംഘടിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസിന്റെ ഇടപെടൽ. കർഷക നേതാക്കളെ അറസ്റ്റ് െചയ്ത് സമരം ഒതുക്കാനും നീക്കം നടക്കുന്നുണ്ട്. ‘ദില്ലി ചലോ’ സമരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം’.

കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്നും മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു ; പോസ്റ്റുമാര്‍ട്ടം ചെയ്ത് സംസ്‌ക്കരിക്കും

കണ്ണൂര്‍: കൊട്ടിയൂരില്‍ നിന്നും മയക്കുവെടി വെച്ച്‌ പിടികൂടിയ കടുവ ചത്തു. കമ്ബിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെയാണ് കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടിയത്. തൃശൂരിലെ മൃഗശാലയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു കടുവ ചത്തത്. കഴിഞ്ഞ ദിവസം സ്വകാര്യവ്യക്തിയുടെ കാടിനോട് ചേര്‍ന്ന പ്രദേശത്തെ കൃഷിഭൂമിയിലെ കമ്ബിവേലിയില്‍ ഇന്നലെ രാവിലെയാണ കടുവയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൊട്ടിയൂരിലെ പന്ന്യാര്‍മലയില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന കൃഷിയിടത്തില്‍ വസ്തുഉടമ രാവിലെ പണിക്കാരുമായി എത്തിയപ്പോഴായിരുന്നു കടുവയെ കമ്ബിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മയക്കുവെടി വെച്ച കടുവയെ തൃശൂരിലേക്ക് മാറ്റുമ്ബോള്‍ കോഴിക്കോട് വെച്ചായിരുന്ന കടുവ ചത്തത്. പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം സംസ്‌ക്കരിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയത്. അതേസമയം കമ്ബിവലയില്‍ കുടുങ്ങി ഏറെ നേരം കിടക്കേണ്ടി വന്നതും രക്ഷപ്പെടാന്‍ ശ്രമിച്ചതും കടുവയെ അവശനാക്കി മാറ്റിയിരിക്കാമെന്നും ഹൃദയസ്തംഭനമോ മറ്റോ ഉണ്ടായിരിക്കാമെന്നുമാണ് വനം വകുപ്പിന്റെ…

ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസം ; ശ്രമം തുടരുന്നു, കാട്ടാനയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി

വയനാട്: മാനന്തവാടിയില്‍ ആളെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു. ബേലൂര്‍ മഖ്‌നയെന്ന മോഴയാനയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍ വനംവകുപ്പ് ശ്രമം തുടരുന്നതിനിടയില്‍ മറ്റൊരാന കൂടി ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം. നിലവില്‍ മറ്റൊരു മോഴയ്‌ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ആനയുടെ സിഗ്‌നല്‍ കിട്ടുന്ന ഭാഗത്താണ് തെരച്ചില്‍ നടത്തുന്നത്. രാത്രി വൈകി, ആന കര്‍ണാടക അതിര്‍ത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ കേരള കാടുകളിലേക്ക് തന്നെ നീങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞ്, കാടിന്റെ പലഭാഗത്ത് കൂടിയാണ് ദൗത്യസംഘം ആനയെത്തേടി പോയിരിക്കുന്നത്. സ്ഥലവും സന്ദര്‍ഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുകയുള്ളൂ എന്നാണ് ദൗത്യസംഘത്തിന്റെ നിലപാട്. കൊലയാളി ആനയെ പിടികുടാത്തതിനാല്‍ നാട്ടുകാരും അമര്‍ഷത്തിലാണ്്. അതേസമയം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തമ്ബടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്ബോള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. പൊന്തക്കാടുകളും മയക്കുവെടി വെയ്ക്കുന്നതില്‍ തടസ്സമാകുന്നുണ്ട്. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും കാര്യങ്ങള്‍ ശരിയായിട്ട്…

എല്‍പി സ്‌കൂളില്‍ ബിജെപി പ്രവര്‍ത്തകരുടെ ഗണപതി ഹോമം ; സിപിഎം പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു

കോഴിക്കോട് : കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം നടത്തിയത് വിവാദമായി. ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച്‌ നടത്തും. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ എത്തിയതോടെ ഹോമം പാതിവഴിയില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഹോമം നടത്തിയത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘടനകള്‍ പ്രതിഷേധിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ സംഘവും സംഭവസ്ഥലത്തെത്തി സ്‌കൂള്‍ മാനേജര്‍ക്കെതിരെ പ്രതിഷേധിച്ചു.