സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് അയച്ചിരിക്കുന്നത് 70 പേരെ, താരത്തിന്റെ സുരക്ഷ ശക്തമാക്കി: ഒരാള്‍ പിടിയില്‍

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ നവി മുംബൈ പോലീസും ഹരിയാന പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരാള്‍ പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് 70 പേരെ അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സുഷിൻ പാടി, ചാക്കോച്ചൻ ആടി; മഹാരാജാസ് കോളേജില്‍ തകര്‍പ്പൻ ഡാൻസുമായി കുഞ്ചാക്കോ ബോബൻ ; വിവാദ സ്തുതിഗാനത്തിന് ചുവടുവച്ച്‌ ബോഗയ്ൻവില്ല ടീം

മഹാരാജാസ് കോളേജില്‍ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്‌ അവരെ ഡാൻസ് പഠിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, വീണ നന്ദകുമാർ, ശൃന്ദ, സംഗീത സംവിധായകൻ സുഷിൻ ശ്യം എന്നിവരാണ് കോളേജിലെത്തിയത്. ‌കോളേജിലെ ഫിലിം ക്ലബിന്റെ ഉദ്ഘാടനത്തിനും ബോഗയ്ൻവില്ലയുടെ പ്രമോഷന്റെ ഭാഗമായുമാണ് താരങ്ങള്‍ കോളേജിലെത്തിയത്. സുഷിൻ ശ്യാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ലൈവ് പെർഫോർമൻസിനാണ് മഹാരാജാസ് കോളേജ് വേദിയായത്. വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചുകൊണ്ടാണ് താരങ്ങള്‍ ചുവടുവച്ചത്. ഒരുപാട് കലാ പ്രതിഭകള്‍ പഠിച്ച്‌ വളർന്ന ഇടമാണിവിടെയെന്നും ബോഗയ്ൻവില്ല ടീമിന്റെ വിളംബര യാത്ര മഹാരാജാസ് കോളേജിന്റെ രാജകീയ വേദിയില്‍ തുടങ്ങാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അമല്‍ നീരദിന്റെ…

തനിക്കെതിരായ കേസിന് പിന്നില്‍ “അമ്മ’-ഡബ്ല്യൂസിസി പോര്; ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

ന്യൂഡല്‍ഹി : തനിക്കെതിരായ കേസിന് പിന്നില്‍ “അമ്മ’യും ഡബ്ല്യൂസിസിയും തമ്മിലുള്ള പോരെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്‍റെ ആരോപണം. കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

നടിയെ ആക്രമിച്ച കേസ്: നടൻ ഇടവേള ബാബു അറസ്റ്റിൽ, ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ നീണ്ടു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കേസില്‍ ഇടവേള ബാബുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. അമ്മയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.

സിദ്ദിഖിനായി കേരളത്തിന് പുറത്തേക്കും തെരച്ചില്‍; സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം, തടസഹര്‍ജിക്കൊരുങ്ങി അതിജീവിത

കൊച്ചി: തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച്‌ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി നടനും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കി പോലീസ്. തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയില്‍ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്. സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ടു വീടുകളിലും, പോകാന്‍ സാധ്യതയുള്ള ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലുമായി ഒരു പകലും രാത്രിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്തിരുന്നു. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും. അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ മുതിര്‍ന്ന…

സിദ്ദിഖിനായി കൊച്ചിയിലും പുറത്തും തിരച്ചില്‍ തുടരുന്നു

ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി തിരച്ചില്‍ തുടരുകയാണ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു മുതല്‍ സിദ്ദിഖ് ഒളിവിലാണ്. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തിരച്ചില്‍ തുടരുകയാണ്. അതേസമയം അന്വേഷണസംഘം പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച്‌ പ്രതിഷേധവും ഉയരുന്നുണ്ട്.സിനിമ സുഹൃത്തുക്കളുടെ ഫോണുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. എന്നാല്‍ യാതൊരു തുമ്ബും കണ്ടെത്താനായില്ല. അതേസമയം ബലാത്സംഗക്കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും.

ബലാത്സംഗക്കേസില്‍ മുകേഷിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച്‌ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ നിരവധി നടിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രംഗത്തു വന്നത്. ഈ വെളിപ്പെടുത്തലുകളുടെ പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും

അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരുമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അര്‍ബുദം ബാധിച്ച്‌ ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം

ആമേനിലെ’ കൊച്ചച്ചൻ യാത്രയായി; നടൻ നിര്‍‌മല്‍ ബെന്നി അന്തരിച്ചു; വിയോഗം 36-ാം വയസില്‍

തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു വിയോഗം. ഫേസ്ബുക്കിലൂടെ നിർമാതാവ് സഞ്ജയ് പടിയൂരാണ് വിയോഗവാർത്ത പുറംലോകത്തെ അറിയിച്ചത്. തൃശൂർ ചേർപ്പ് സ്വദേശിയാണ് നിർമല്‍. കൊമേഡിയനായാണ് നിർമല്‍ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2012-ല്‍ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെയാണ് നിർമല്‍ ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.

പതിമൂന്നാം വയസില്‍ സിനിമയിലെത്തിയ ലക്ഷ്മി ഭാരതി; 70ന്റെ നിറവില്‍ ജയഭാരതി

ചിത്തിര തോണിയില്‍ അക്കരെ പോകാൻ ക്ഷണിക്കപ്പെടുന്ന ചിറയിൻകീഴിലെ പെണ്ണിന്റെ മുഖത്തു പൊട്ടിവിരിയുന്ന അമ്ബരപ്പും പ്രതീക്ഷയും നാണവും പ്രണയവും, കനകം മൂലം കാമിനി മൂലം ദുഃഖം എന്ന തത്വജ്ഞാനം കേട്ട് നീരുറവ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍, സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ചാർത്താൻ സായന്തന പുഷ്പം പോലെ വിരിഞ്ഞ അംഗലാവണ്യവും വശ്യതയും. ഇത്രയുമെല്ലാം നിറഞ്ഞത് ഒരാളിലാണ്. മലയാളികളുടെ ഒരേയൊരു ഭാരതിയില്‍; ജയഭാരതിയില്‍. ആദ്യ സിനിമയില്‍ മുഖം കാണിക്കുമ്ബോള്‍ ‘എല്ലാ പല്ലും വന്നോ’ എന്ന് സെറ്റിലുള്ളവർ കമന്റ് ചെയ്ത പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഇന്ന് സപ്തതി. ഈറോഡ് റിത സ്കൂളിലെ ഏഴാം ക്ലാസ്സുകാരി കുട്ടി ശശികുമാറിന്റെ ‘പെണ്‍മക്കളില്‍’ ആദ്യമായി അഭിനയിച്ചു. പല്ലടർന്നു വീണിരുന്ന തീരെ ചെറിയ കുട്ടിയെ സിനിമ കഴിഞ്ഞതും പ്രേം നസീർ ഉള്‍പ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും, ജയഭാരതി എത്തേണ്ടിടത്തു വീണ്ടുമെത്തി. പെണ്‍കുട്ടികള്‍ സിനിമാ പോസ്റ്റർ വാങ്ങാൻ കോളാമ്ബി കെട്ടിയ വണ്ടിയുടെ പിന്നാലെ…