മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റൽ: പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കും. പരാതിക്കാരനായ ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജി, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവരുടെ ബഞ്ചാണ് പരിഗണിച്ചത്. സെക്ഷൻ 71 മനസ്സിലാകാതെ മറ്റു കോടതികളിൽ വിധികളുണ്ട് എന്ന് ഹർജിക്കാരൻ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം മുമ്പ് രണ്ട് ജഡ്ജിമാരും കേസ് ശരിയായ രീതിയിൽ മനസ്സിലാക്കിയിരുന്നു. ഒരു വർഷം മനപ്പൂർവ്വം കേസ് വെച്ചുകൊണ്ടിരുന്നതല്ല, വിശദമായി പഠിച്ചതാണ്’, എന്ന് ലോകായുക്ത റിവ്യൂ ഹർജി തള്ളിക്കൊണ്ട് വ്യക്തമാക്കി. സുപ്രീംകോടതിയിലും ഒരുപാട് വിധികൾ ഒരു വർഷത്തിന് ശേഷം ഉണ്ടായിട്ടുണ്ട്. ഇതുവരെ ഒരു ഉത്തരവ് ആരും വെല്ലുവിളിച്ചിട്ടില്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

കുഞ്ഞിന്റെ പേര് സിയൽ, 8 വയസ്, ഇപ്പോൾ ഈ ഭൂഖണ്ഡത്തിലേ ഇല്ല; വിവാഹ ജീവിതത്തേക്കുറിച്ച് ഷൈൻ

വിവാഹജീവിതത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സിയൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ടുവയസായെന്നും അദ്ദേഹം പറഞ്ഞു. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം അടിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം. കുഞ്ഞ് സന്തോഷമായി ഇരിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞു. “എട്ടു വയസ്സായി. സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽനിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ചു പോകില്ലേ.” ഷൈൻ പറയുന്നു. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും…

‘ഹർജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തത്’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതിനെതിരെ ഹർജി നൽകിയ ആർ.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമർശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹർജിക്കാരനെ തെരുവു നായയോട് ഉപമിച്ചത് പൊറുക്കാനാകാത്തതാണ്. ശശികുമാർ അർപ്പണ ബോധമുള്ള പൊതുപ്രവർത്തകനാണ്. ലോകായുക്ത വാക്കുകൾ പിന്‍വലിച്ച് മാപ്പ് പറയണം. ലോകായുക്ത വിധിയെ വിമർശിക്കാൻ പാടില്ല എന്നാണ് സുപ്രീംകോടതി വിധി. സുപ്രീം കോടതി വിധി പോലും രാജ്യത്ത് വിമര്‍ശന വിധേയമാക്കാറുണ്ട്.ഒന്നര പേജ് വിധിയെഴുതാൻ എന്തിനാണ് ലോകായുക്ത ഒന്നര വർഷം കാത്തിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നീതി സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടമാക്കുന്ന പ്രയോഗമാണ് ലോകായുക്ത നടത്തിയത്. ഹർജിക്കാരനെ നായയെന്നു വിളിക്കാൻ ആർക്കും അധികാരമില്ല. ജഡ്ജിമാർ ആരും ഇതുവരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ല. ഹർജിക്കാരെ ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ ആളുകൾ എങ്ങനെ ലോകായുക്തയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയിലെ കേസുകള്‍ കുറഞ്ഞു വരികയാണ്. കേരളത്തിൽ…

വിഷുവിനും തലേന്നും മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും; കേരളാ തീരത്ത് ഇന്ന് കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു ദിനത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. 14 നും വിഷു ദിനമായ 15 നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. ഒപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ തിരമാലയുടെ വേഗത 05 – 25 സെൻ്റിമീറ്റർ/സെക്കൻ്റ് വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം ഉണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന്…

കൊലപാതകം കാമുകനുമൊത്ത് ജീവിക്കാൻ; വസ്തു വിൽപന കൃത്യം വേഗത്തിലാക്കി: മരുമകളുടെ മൊഴി

ന്യൂഡൽഹി: ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് മരുമകൾ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്നു. മോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. മോണിക്ക വർമയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭർത്താവിനും മാതാപിതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ, മോണിക്കയ്ക്ക് രാധേ ശ്യാം വർമയും ഭാര്യ വീണയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാൽ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വിൽക്കാൻ തീരമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാൻ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നൽകി. വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത്ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്.…

റീൽസിലെ മീശക്കാരൻ വീണ്ടും അകത്ത്, മോഷ്ടിച്ച ബൈക്കിൽ കറക്കം, പിടിച്ചുപറിയും, തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം:  കണിയാപുരം ഇന്ത്യൻ ഓയിൽ പമ്പിലെ മാനേജറിൽ നിന്നും ലക്ഷങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രമുഖ ടിക് ടോക്ക് ഇൻസ്റ്റാ ഗ്രാം താരവും സുഹൃത്തും അറസ്റ്റിൽ. കിളിമാനൂർ വെള്ളലൂർ കാട്ടുചന്ത ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്നറിയിപ്പെടുന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് കണിയാപുരതെ ഇന്ത്യനോയിൽ കമ്പനിയുടെ നിഫി ഫ്യുവൽസ് മാനേജർ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടക്കാൻ കൊണ്ടു പൊകാവേയാണ് പ്രതികൾ പണം പിടിച്ചു പറിച്ചു ബൈക്കിൽ കടന്നു കളഞ്ഞത്. തുടർന്ന് പോലീസ് അന്നെഷണത്തിൽ പ്രതികൾ ബൈക്ക് പോത്തൻകോട് പൂലൻതറ ഉപേക്ഷിച്ചു. ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തായി കടന്നതായി അറിഞ്ഞു. പ്രതികൾ ഉപയോഗിച്ച ഹോണ്ട ഡിയോ സ്കൂട്ടർ നഗരൂർ…

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണം; ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി കൊല്ലപ്പെട്ടു

കണ്ണൂർ : രാജഗിരി വാഴക്കുണ്ടം സെവൻസിലെ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. രാവിലെ 6ന് രാജഗിരിയിലെ തച്ചിലേടത്ത് റോബിന്റെ കൃഷിയിടത്തിലാണ് എബിനെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചെറുപുഴയിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്നു പരിയാരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പഞ്ചാബിൽ സൈനികകേന്ദ്രത്തിൽ വെടിവെപ്പ്; 4 പേ‍ർ കൊല്ലപ്പെട്ടു

ബഠിംഡാ: പഞ്ചാബിലെ ബഠിംഡാ സൈനികകേന്ദ്രത്തിൽ വെടിവെപ്പ്. സംഭവത്തിൽ നാലു പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 4.35 ന് സൈനികകേന്ദ്രത്തിനുള്ളിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു. പ്രദേശം വളഞ്ഞ സൈന്യം തെരച്ചിൽ തുടങ്ങിയതായും കരസേനയെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സൈനികകേന്ദ്രത്തിന് പുറത്ത് പോലീസ് സംഘം എത്തിയിട്ടുണ്ടെന്ന് ബഠിംഡാ സീനിയർ സുപ്രണ്ട് ഓഫ് പോലീസ് ജി എസ് ഖുറാനയെ ഉദ്ധരിച്ചു ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവം ഭീകരാക്രമണമായി തോന്നുന്നില്ലെന്നും സൈനികകേന്ദ്രത്തിലെ ആഭ്യന്തര പ്രശ്നമാണെന്നു സംശയിക്കുന്നതായും പോലീസ് സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബിജെപി സീറ്റ് നിഷേധിച്ചു; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു : ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസില്‍ ചേരുമെന്നുറപ്പായി.ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം തട്ടകമായ ബെളഗാവി അത്തണിയില്‍ സാവഡി വിളിച്ച അനുയായികളുടെ യോഗത്തിലാകും പ്രഖ്യാപനം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സാവഡി ചര്‍ച്ച നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പിന് അപ്പുറത്ത് കര്‍ണാടക ബിജെപിയിലെ മുഖംമാറ്റത്തിനാണു കേന്ദ്രനേതൃത്വം തുടക്കമിട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പ്രാദേശിക തീരുമാനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുന്‍മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒന്നടങ്കം വെട്ടിയത് ഇതിന്റെ തുടക്കമാണ്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരിലായിരുന്നു ഈ ഒതുക്കല്‍.