കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെന്നും ബജറ്റ് നിര്‍ദേശം എസ്‌എഫ്‌ഐയുമായും മറ്റെല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും സിപിഎം നയത്തില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റ് തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പ്രതികരണം. സ്വകാര്യമേഖല പാടില്ലെന്ന് പറഞ്ഞല്ല മുമ്ബ് സമരം നടത്തിയതെന്ന് ഇന്നലെ പറഞ്ഞ എം.വി.ഗോവിന്ദന്‍ ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും പറഞ്ഞു. ഇഎംഎസിന്റെ കാലം തൊട്ടേ കേരളത്തില്‍ സ്വകാര്യമേഖലയുണ്ട്. പിണറായി ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ടെന്നും ഇതൊരു മുതലാളിത്ത സമൂഹം തന്നെയാണെന്നും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും…
Day: February 7, 2024
കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി ; പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍ ; ശിക്ഷ നാളെ വിധിക്കും
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ വിധിക്കും. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. ശിക്ഷ നാളെ വിധിക്കും. കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമാണ് കേസ്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്ബരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്. ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
എം വിൻസെന്റ് എംഎല്‍എ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് അപകടം
തിരുവനന്തപുരം : കോവളം എംഎല്‍എ എം വിന്‍സന്റെ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്തെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകും വഴി ഇന്ന് പുലര്‍ച്ചെ പ്രാവച്ചമ്ബലത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിൻസെൻ്റിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിൻസെന്റിന് ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പൂപ്പാറ ടൗണിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു; നിരോധനാജ്ഞ
ഇടുക്കി: പൂപ്പാറ ടൗണസിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. സബ് കലക്ടറുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍. ടൗണിലെ 56 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പന്നിയാര്‍ പുഴയിലെയും റോഡിലേയും കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഒഴിപ്പിക്കല്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. സാധനങ്ങള്‍ മാറ്റുന്നതിന് ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. ജനുവരി 28നാണ് ഹൈക്കോടതി ഒഴിപ്പിക്കലിന് ഉത്തരവിട്ടത്. ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന് കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ കയ്യേറ്റ ഭൂമിയിലെ കടകള്‍ പൂട്ടുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണി വരെ സാധനങ്ങള്‍ മാറ്റാന്‍ കച്ചവടക്കാര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ നിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നും സബ് കലക്ടര്‍ അറിയിച്ചു.
ഡോ.വന്ദന ദാസ് വധം: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിന്? പല കാര്യങ്ങളിലും സംശയമെന്ന് പിതാവ്
കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാരിനെതിരെ വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നത്. പല കാര്യങ്ങളിലും സംശയമുണ്ട്. കൃത്യമായ അന്വേഷണം വേണമെങ്കില്‍ പുറത്തുവിന്നുള്ള ഏജന്‍സി വേണം. ഞങ്ങളാരും സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഏക മകളുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം അറിയാന്‍ പുറത്തുനിന്നുള്ള ഏജന്‍സി വേണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എന്താണെന്ന് അറിയില്ല എഡിജിപി പോലെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി എതിര്‍ക്കുകയാണ്. ജൂണ്‍ 30നാണ് ആദ്യമായി താന്‍ കേസ് പോസ്റ്റ് ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഓഗസ്റ്റ് ആദ്യമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഏഴ് മാസം കൊണ്ട് 20 പ്രാവശ്യമാണ് കേസ് മാറ്റിവയ്്ക്കുന്നത്. കോടതി ബെഞ്ചുകള്‍ മാറി. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍…
ഐസക്, ശൈലജ, മുകേഷ്, സ്വരാജ്: രണ്ടും കൽപ്പിച്ച് സിപിഎം; കേന്ദ്രത്തില്‍നിന്ന് ആളെ ഇറക്കാന്‍ ബിജെപി
തിരുവനന്തപുരം: ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കേരളത്തിലെ മുന്നണികൾ കടന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാകാറായി.നിലവിലെ സീറ്റ് ധാരണ തുടരാനാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്. എൻഡിഎയിൽ അനൗപചാരിക ചർച്ചകൾ മുറുകിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ 10 മുതൽ 12 വരെയും സിപിഐ സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ 9 മുതൽ 11 വരെയും ചേരും. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഈ യോഗങ്ങൾക്കു ശേഷം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കിയ ശേഷമേ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. മുതിർന്ന നേതാക്കളെയും ചില എംഎൽഎമാരെയും സിപിഎം രംഗത്തിറക്കുമെന്നാണു സൂചന. എ.വിജയരാഘവൻ (പാലക്കാട്), കെ.കെ.ശൈലജ (കണ്ണൂർ/വടകര), തോമസ് ഐസക് (പത്തനംതിട്ട/ആലപ്പുഴ), എളമരം കരീം (കോഴിക്കോട്), എം.സ്വരാജ് (പാലക്കാട് / കൊല്ലം), കടകംപള്ളി സുരേന്ദ്രൻ (ആറ്റിങ്ങൽ), നടൻ മുകേഷ് (കൊല്ലം), സി.രവീന്ദ്രനാഥ് (ചാലക്കുടി), ടി.വി.രാജേഷ് (കാസർകോട്), ജോയ്സ് ജോർജ് (ഇടുക്കി)…
മൂക്കില്‍നിന്നു ചോരയൊലിച്ച് അലി ‘സഹായിക്കണം’,; യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ക്രൂരമർദനം
ചിക്കാഗോ: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ആക്രമണം. ചിക്കാഗോയിലാണ് ഹൈദരാബാദിലെ ലംഗാര്‍ ഹോസ് സ്വദേശിയായ സെയ്ദ് മസഹിര്‍ അലി എന്ന വിദ്യാര്‍ത്ഥിയെ നാലംഗ സായുധ കൊള്ളസംഘം പിന്തുടര്‍ന്ന് ഓടിക്കുകയും മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തത്. മോഷ്ടാക്കള്‍ തന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥി പിന്നീട് വീഡിയോയിലൂടെ അറിയിച്ചു. രക്തമൊലിപ്പിക്കുന്ന മുഖവുമായാണ് വിദ്യാര്‍ത്ഥി വീഡിയോയില്‍ വരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചിക്കാഗോയിലെ കാംബെല്‍ അവന്യുവിലെ താമസസ്ഥലത്തിനു സമീപത്തുനിന്നാണ് മോഷ്ടാക്കള്‍ സെയ്ദിനെ ഓടിച്ച് പിടികൂടുന്നത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന വെസ്‌ലെയന്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ് സെയ്ദ്. സെയ്ദ് അലിയുടെ നെറ്റിയിലും മൂക്കിലും വായിലും പരിക്കേറ്റിട്ടുണ്ട്. രക്തമൊലിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഭക്ഷണപ്പൊതിയുമായി വീട്ടിലേക്ക് മടങ്ങിയ തന്നെ നാല് പേര്‍ ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തുവച്ച് നാല് പേര്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള…