കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാന്‍ തയ്യാര്‍ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി : ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലികമായെങ്കിലും…

രാജ്യത്തെ അമ്ബരപ്പിച്ച ഗുരു-ശിഷ്യ പ്രണയം

ബീഹാറിലെ ലവ് ഗുരു എന്നറിയപ്പെട്ട 64കാരന്‍ പ്രൊഫ. മടുക്‌നാഥ് ചൗധരിയുടെയും ശിഷ്യയും 30കാരിയുമായ ജൂലിയുടെയും ‘ആത്മീയ പ്രണയം’ ഒരുകാലത്ത് നാട്ടിലെങ്ങും ചര്‍ച്ചാ വിഷയമായിരുന്നു. കുടുംബത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച്‌ ഇരുവരും വിവാഹിതരായി. ദിവ്യപ്രണയത്തില്‍ മുങ്ങിക്കുളിച്ച ഇരുവരും വാലന്റൈന്‍സ് ദിനങ്ങളില്‍ മാദ്ധ്യമങ്ങളില്‍ താരങ്ങളായി. പക്ഷേ, ഇന്ന് പ്രൊഫ. മടുക് ഒറ്റയ്ക്കാണ്. ജൂലി വര്‍ഷങ്ങളുടെ ഇടവേളയിലെത്തുന്ന വിരുന്നുകാരി മാത്രം. ഭാര്യയും മക്കളും അദ്ദേഹത്തെ അടുപ്പിക്കുന്നില്ല. അറിയാം വ്യത്യസ്തമായ ഈ പ്രണയ കഥ. ……….. പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ട്. പ്രായമോ, കാലമോ, ജാതിയോ, മതമോ, എന്തിന് ലിംഗ വ്യത്യാസം പോലും പ്രേമത്തിരയില്‍ കുത്തിയൊലിച്ചുപോകും. അവിടെ ഒരുമിക്കാന്‍ വെമ്ബുന്ന രണ്ടുമനസുകള്‍ മാത്രം അവശേഷിക്കും. ഇന്നത്തെക്കാലത്ത് സാമൂഹിക, സാംസ്കാരിക മതിലുകള്‍ പൊളിച്ചെഴുതുന്ന പ്രണയങ്ങളേറെയാണ്. പക്ഷേ, 17 വ‌ര്‍ഷം മുമ്ബ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് അതായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണ് 49 വയസുള്ള അദ്ധ്യാപകനെ പ്രണയിച്ചതിന്റെ പേരില്‍ ജൂലി…

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരം തൊട്ടു, കനത്തമഴ

മുംബയ്: തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. ഇതോടെ ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരുമണിക്കൂറിനകം ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്കെത്തുമെന്നാണ് കരുതുന്നത്. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബയ് തീരത്തേക്ക് എത്തുന്നത്. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരും എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മുംബയ് , താനെ, റായ്ഗഢ് എന്നീ ജില്ലകളിലെ തീരമേഖലകളില്‍, സാധാരണയിലേക്കാള്‍, രണ്ട് മീറ്ററെങ്കിലും ഉയരത്തില്‍…

സമൂഹ മാധ്യമങ്ങളില്‍ വൈറലായി ‘ട്രാന്‍സ്ജെന്‍ഡര്‍’ പാവ!

കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ ഒരു പാവയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പെണ്‍ രൂപത്തില്‍ തയാറാക്കിയ ഈ പാവയ്ക്ക് പുരുഷ ലിംഗമാണ് ഉള്ളത്. ‘ട്രാന്‍സ്ജെന്‍ഡര്‍’ എന്ന പേരിലാണ് പാവ അറിയപ്പെടുന്നത്. റഷ്യയില്‍ കളിപ്പാവകളെ വില്‍ക്കുന്ന ഒരു കടയിലാണ് പാവ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പാവയുടെ നിര്‍മ്മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കൂടുതല്‍ ആളുകളും പാവയുടെ നിര്‍മ്മാണത്തെ അഭിനന്ദിക്കുകയും ‘freak doll’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇത്തരം പാവകള്‍ കുട്ടികളെ വഴിതെറ്റിക്കും എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം https://twitter.com/GodLovesUSA1/status/1218137852149518337/photo/1 ചുവപ്പും മഞ്ഞയും കലര്‍ന്ന കുട്ടിയുടുപ്പ് ധരിച്ച പാവയുടെ മുടി ഇരു വശങ്ങളിലേക്കും കെട്ടി വച്ചിരിക്കുകയാണ്. ഒരുപക്ഷെ, ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പാവയാകാം ഇതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, സൈബീരിയയിലുള്ള The Planeta Igrushek (Planet of…

ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്കായി ജിയോ; സേവനങ്ങള്‍ സെപ്തംബര്‍ മുതല്‍, വേഗത സെക്കന്റില്‍ ഒരു ജിബി വരെ, ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്‌.ഡി ടിവി സൗജന്യം, ജിയോ ബ്രോഡ്ബാന്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ജിയോ ഫൈബറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ച്‌ റിലയന്‍സ് മേധാവി മുകേഷ് അംബാനി. മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. വരുന്ന 12 മാസത്തിനുള്ളില്‍ ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നും പ്രഖ്യാപനവേളയില്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും റിലയന്‍സ് നടപ്പിലാക്കുന്നു. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്. ജിയോ ഫൈബറിന്റെ സെറ്റ് ടോപ്പ്…

കെടിഎം ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യന്‍ നിരത്തുകളില്‍ സ്‌കൂട്ടര്‍ പായിക്കാന്‍ ഓസ്ട്രിയന്‍ ബ്രാന്‍ഡ്

ന്യൂ ഡല്‍ഹി: ( 15.08.2019) വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഓസ്ട്രിയന്‍ വാഹനിര്‍മ്മാതാക്കളായ കെടിഎം. 2022ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ബജാജ് മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇസ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍, ഈ സ്‌കൂട്ടറിന്റെ വിലയും ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.