കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി തകര്‍ന്നു, 4 പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍; പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സി.പി.എം അനുഭാവികളാണെന്നാണ് സൂചന.വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മെയിൽ ‘ഡോൺ ബോസ്ക്കോ’യിൽ നിന്ന്, സന്ദേശം മരണാനന്തര ജീവിതത്തെക്കുറിച്ച്; ആര്യ സുഹൃത്തുക്കള്‍ക്ക് മെയിൽ ഫോർവേഡ് ചെയ്തെന്ന് പോലീസ്

തിരുവനന്തപുരം: വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നും അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾക്ക് വ്യാജ സന്ദേശം ലഭിച്ചതായി പോലീസ്. ‘ഡോൺ ബോസ്ക്കോ’ എന്ന പേരിലുള്ള വ്യാജ ഇ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സന്ദേശങ്ങളാണ് മെയിൽ മുഖേനെ എത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം. കോട്ടയം സ്വദേശി നവീൻ, ഭാര്യയും തിരുവനന്തപുരം സ്വദേശിയുമായ ദേവി, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരെയാണ് അരുണാചലിലെ സിറോ താഴ്വരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്യഗ്രഹ ജീവിതത്തെക്കുറിച്ച് പറയുന്ന ഒരു ഇ മെയിൽ സന്ദേശം മൂന്നുവർഷം മുൻപ് ആര്യ സുഹൃത്തുക്കൾക്കയച്ചിരുന്നു. ഡോൺ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശം എത്തിയത്. ഈ സന്ദേശമാണ് ആര്യ ചില സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തത്. ഇതിനൊപ്പം ചില കോഡുകളുമുണ്ടായിരുന്നു. ആര്യയുടെ മരണവാർത്ത പുറത്തുവന്നതിന് സംശയാസ്പദമായ…