വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലയ്ക്കായി കണ്ണിടിച്ച്‌ പൊട്ടിച്ചു, രണ്ട് ദിവസമായിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്‌

മലയിന്‍കീഴ് : മാറനല്ലൂര്‍ അരുമാളൂര്‍ കണ്ടല മയൂരം വീട്ടില്‍ അരുന്ധതി(68)യെ ആക്രമിച്ച്‌ മാല കവര്‍ന്ന സംഭവത്തില്‍ പൊലീസിന് ഇതുവരെ പ്രതിയെ സംബന്ധിച്ച്‌ വിവരമൊന്നുമില്ല. തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച്‌ വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച്‌ കടന്നുകളയുകയായിരുന്നു. കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായി കണ്ടെത്തി. ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ്. അരുന്ധതിയും മകള്‍ സുജയുമാണ് അരുമാളൂരിലെ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യല്‍ ജോലിക്ക് പോയിരുന്നു. ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതില്‍ ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ്…

കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാര്‍ഡില്‍ പരുത്തുപാറയില്‍ കമ്ബിവടികൊണ്ട് അടിയേറ്റ് ഒരാള്‍ മരിച്ചു. ഇടയാറന്മുള കണ്ടന്‍ചാത്തന്‍കുളഞ്ഞിയില്‍ സജി (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കളരിക്കോട് വടക്കേതില്‍ റോബിനെതിരെ (26) പൊലീസ് കേസെടുത്തു. മരിച്ച സജിയും സുഹൃത്ത് സന്തോഷും തെരുവുനായയെ ഓടിക്കാന്‍ കമ്ബിവടിയുമായി പോകുമ്ബോഴാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്ബിവടിയുമായി എത്തിയ ഇവരോട് മനുഷ്യനെ കൊല്ലാന്‍ ഇറങ്ങിയതാണോ എന്ന് റോബിന്‍ ചോദിച്ചിരുന്നു. ഇതോടെ തുടങ്ങിയ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും കമ്ബിവടിയുമായി പോയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.

ബൈപ്പാസ് ഇല്ല , മേല്‍പ്പാലം തന്നെ

കൊല്ലം: കൊട്ടാരക്കര പുലമണ്‍ കവലയില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ വീണ്ടും ആലോചന. ബൈപ്പാസിന് സാദ്ധ്യത മങ്ങിയതോടെയാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നകാര്യത്തില്‍ വീണ്ടും ആലോചന തുടങ്ങിയത്. മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 59.75 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഫയലില്‍ കുരുങ്ങിക്കിടന്നതാണ്. എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വികസനത്തിനായി 1500 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മേല്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുകയും നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിന് അനുകൂല സാഹചര്യമില്ല കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമണ്‍ ജംഗ്ഷന്‍. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, അടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് പുലമണ്‍ കവലയില്‍ സംഗമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്‍പ്പാലം നിര്‍മ്മിക്കുന്നത് ഉചിതമല്ലെന്ന് ആക്ഷേപങ്ങളുണ്ടായപ്പോഴാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തിയത്.…

തിരുവനന്തപുരത്ത് 50-കാരന്‍ വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ല്‍

വെ​ള്ള​റ​ട: 50 കാരനെ വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് ചാ​ന​ല്‍​ക​ര വീ​ട്ടി​ല്‍ സ​തിയുടെ മൃതദേഹമാണ് വീ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി 12 ന് ശേ​ഷം ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോലീസിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ല്‍ സ​തി​യും മാ​താ​വ് ജൈ​നി​യും മാ​ത്ര​മാ​ണ് താ​മ​സം. മ​ദ്യ​പാ​ന​ശി​ല​മു​ള്ള ആ​ളാ​ണ് സ​തി. ത​റ​യി​ല്‍ പ​ഞ്ഞി​യി​ലു​ള്ള മെ​ത്ത​യി​ല്‍ ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ലാ​ണ് സ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മേ​ശ​യു​ടെ പു​റ​ത്ത് മ​ദ്യ​കു​പ്പി​യും ഇ​രി​പ്പു​ണ്ട്. സിഗരറ്റില്‍ നി​ന്ന് തീ ​മെ​ത്ത​യി​ല്‍ വീ​ണ് ക​ത്തി അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

വിതരണത്തിനിടെ കട്ടില്‍ ഒടിഞ്ഞു വീണു; കരാര്‍ റദ്ദാക്കി അടിമാലി പഞ്ചായത്ത്

അടിമാലി: വയോജനങ്ങള്‍ക്കായി അടിമാലി പഞ്ചായത്ത് നല്‍കിയ കട്ടില്‍ വിതരണത്തിനിടെ ഒടിഞ്ഞു വീണു. ‘വയോജനങ്ങള്‍ക്കൊരു കട്ടില്‍ പദ്ധതി’ പ്രകാരം വിതരണം ചെയ്യാനെത്തിച്ച കട്ടിലുകളാണ് അധികൃതര്‍ക്ക് മുന്നില്‍ തന്നെ ഒടിഞ്ഞു വീണത്. പ്രതിഷേധത്തെ തുടര്‍ന്നു കട്ടില്‍ വിതരണം നിര്‍ത്തി. പിന്നീട് അടിയന്തര കമ്മിറ്റി ചേര്‍ന്ന് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഇന്നലെ രണ്ടാം ഘട്ടം വിതരണത്തിനു കൊണ്ടുവന്ന കട്ടിലുകളില്‍ ഒന്നാണ് അധികൃതരുടെ കണ്‍മുന്നില്‍ ഒടിഞ്ഞു വീണത്. ബലമില്ലാത്ത തടികൊണ്ടാണ് പല കട്ടിലും നിര്‍മ്മിച്ചതെന്നു കണ്ടെത്തി. 20 ലക്ഷം മുടക്കിയാണ് ‘വയോജനങ്ങള്‍ക്കൊരു കട്ടില്‍ പദ്ധതി’ നടപ്പാക്കുന്നത്. 60 വയസ്സിനു മുകളിലുള്ള 540 പേര്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ഒരു കട്ടിലിന് 2800 രൂപ വച്ച്‌ കോട്ടയത്തുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ 161 കട്ടില്‍ വിതരണം ചെയ്തു. ഇതില്‍ കിടന്ന പലരും പരാതിയുമായി പഞ്ചായത്തിലെത്തിയെങ്കിലും അധികൃതര്‍ കാര്യമായെടുത്തില്ല. എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.…

താ​മ​ര​ക്കു​ളം ഗ്രാ​മം കേ​ട്ട​ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​​ളെ​യും അ​മ്മ​യെ​യും കി​ട​പ്പു​മു​റി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

ചാ​രും​മൂ​ട്: ചൊ​വ്വാ​ഴ്ച രാ​വി​ലെ താ​മ​ര​ക്കു​ളം ഗ്രാ​മം കേ​ട്ട​ത് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മ​ക്ക​​ളെ​യും അ​മ്മ​യെ​യും വീ​ട്ടി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ന്ന വാ​ര്‍​ത്ത​യാ​യി​രു​ന്നു. കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് ക​ലാ​ഭ​വ​ന​ത്തി​ല്‍ ശ​ശി​ധ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ പ്ര​സ​ന്ന (54), മ​ക്ക​ള്‍ ക​ല​മോ​ള്‍ (33), മീ​നു​മോ​ള്‍ ( 32 )എ​ന്നി​വ​ര്‍ മ​രി​ച്ച​ത്​ നാ​ട്ടു​കാ​ര്‍​ക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. മ​ക്ക​ളെ​യും അ​മ്മ​യെ​യും കു​റി​ച്ച്‌ നാ​ട്ടു​കാ​ര്‍​ക്ക് ന​ല്ല​തു​മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ പ്ര​സ​ന്ന​യു​ടെ സ​ഹോ​ദ​രി സു​ജാ​ത തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​സ​ന്ന​ക്കും മ​ക്ക​ള്‍​ക്കു​മു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ​വു​മാ​യി ഈ ​വീ​ട്ടി​ലെ​ത്തി​യ​ത്. ജ​ന​ല്‍ ചി​ല്ലു​ക​ള്‍ പൊ​ട്ടി​യ​തും ഭി​ത്തി​യി​ല്‍ ക​രി​പു​ര​ണ്ട​തും ക​ണ്ട സു​ജാ​ത വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് മൂ​വ​രെ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. ര​ണ്ടു പേ​രെ ര​ണ്ടു ക​ട്ടി​ലി​ലും ഒ​രാ​ളെ ത​റ​യി​ലും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ട​ത്. ക​ട്ടി​ലു​ക​ളും മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​യ​നി​ല​യി​ലാ​യി​രു​ന്നു. മു​റി​യു​ടെ ജ​നാ​ല​ക​ളും ഗ്രി​ല്ലു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​രെ​ത്തി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.…

കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഉണ്ടാവില്ല

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗണ്‍ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും. വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന വിലയിരുത്തലുകളും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ശക്തമാണ്. അതു കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും കാണുന്നത്. ടി.പി.ആര്‍ ഒഴിവാക്കി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന വിമര്‍ശനവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്ബോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം…

യാത്രയ്ക്കിടെ ഹൃദയാഘാതം; ബസിലെ യുവാവിന് രക്ഷകരായി സഹയാത്രികരായ നഴ്‌സും ജീവനക്കാരും

കൊല്ലം: ( 14.01.2022) ബസ് യാത്രക്കാരനായ യുവാവിന് രക്ഷകരായി അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സും ജീവനക്കാരും. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച്‌ ബസ് നീങ്ങുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. ബസിലെ വനിതാ കന്‍ഡക്ടര്‍ ശാലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു. തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപെര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്‌സിന്റെയും ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി. ബസിലുണ്ടായിരുന്ന ലിജി ഉടന്‍തന്നെ ഓടിയെത്തി യുവാവിന് സിപിആര്‍ നല്‍കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തിരുന്ന ചിലരോട് യുവാവ്…

കണ്ണൂര്‍ നഗരത്തില്‍ ഓടുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലാണ് സംഭവം. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു . പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബസ്സില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തന്നെ തീയണച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ചതിനാല്‍ ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവായത് .അതെസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കുന്നു.

ക്ഷേത്രം ഏറ്റെടുക്കുന്നത് തടഞ്ഞു, ഓങ്ങല്ലൂര്‍ കടപ്പറമ്ബത്ത് കാവില്‍ സംഘര്‍ഷാവസ്ഥ

പ​ട്ടാ​മ്ബി: ക്ഷേ​ത്രം ഏ​റ്റെ​ടു​ക്കാ​നു​ള്ള ദേ​വ​സ്വം ബോ​ര്‍​ഡ്​ നീ​ക്കം ക്ഷേ​ത്ര ക​മ്മി​റ്റി ത​ട​ഞ്ഞു. ഓ​ങ്ങ​ല്ലൂ​ര്‍ ക​ട​പ്പ​റ​മ്ബ​ത്ത് കാ​വി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കാ​നെ​ത്തി​യ മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റെ​യാ​ണ് ത​ട​ഞ്ഞ​ത്. ഭ​ജ​ന​യും കു​ത്തി​യി​രി​പ്പു​മാ​യി കു​ട്ടി​ക​ളും സ്ത്രീ​ക​ളും പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു. ദേ​വ​സ്വം ബോ​ര്‍​ഡ്​ ന​ട​പ​ടി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ല്‍ രാ​വി​ലെ മു​ത​ല്‍ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ജ​ന ചൊ​ല്ലി പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​മാ​യി മ​ണി​ക്കൂ​റു​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രെ ക്ഷേ​ത്ര ക​മ്മി​റ്റി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ ഡി​സം​ബ​ര്‍ ഏ​ഴി​ന്​ വി​ധി വ​രാ​നി​രി​ക്കെ ബോ​ര്‍​ഡി​െന്‍റ തി​ര​ക്കി​ട്ടു​ള്ള ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, കോ​ട​തി വി​ധി വ​രു​ന്ന​ത് വ​രെ കാ​ത്തു നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് നി​യ​മാ​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ബോ​ര്‍​ഡ്​ ഉ​റ​ച്ചു​നി​ന്നു. ര​ണ്ടു കൂ​ട്ട​രും നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ.​എ​സ്.​പി വി.…