വില 4.79 ലക്ഷം മുതൽ, റേഞ്ച് 200 കി.മീ; ഈ വിലക്ക് ഇലക്ട്രിക്ക് കാർ

മുംബൈ: വലിപ്പത്തിലും വിലയിലും ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന ഇലക്‌ട്രിക് കാര്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ഇഎഎസ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഒരു നാനോ ഇലക്‌ട്രിക് കാറാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്‌ട്രിക് ആണ് നാനോ കാര്‍ തയ്യാറാക്കിയത്. 4.79 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇലക്‌ട്രിക് കാറാണിത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്‌ട്രിക് കാറാണ് ഇഎഎസ്-ഇ. മുതിര്‍ന്നവരായ രണ്ട് പേര്‍ക്കും ഒരു കുട്ടിക്കും കാറില്‍ സഞ്ചരിക്കാനുള്ള സൗകര്യമാണുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോ മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. കാര്‍ ഫുള്‍ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറാണ് പരമാവധി വേണ്ടത്. 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവും ഈ കാറിനുണ്ട്. 3 കിലോവാട്ടിന്റെ എസി…

കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസുകളില്‍ ബുക്കിം​ഗ് ഇന്നു മുതല്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍, സമ്മാനങ്ങള്‍

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്ബനിയായ കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളില്‍ സീറ്റ് ബുക്കിം​ഗ് ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ ബുക്കിം​ഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. ടിക്കറ്റുകളും, അഡീഷണല്‍ സര്‍വ്വീസ് ടിക്കറ്റുകളും ഓണ്‍ ലൈന്‍ വഴി ലഭ്യമായിരിക്കും. സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ പ്രത്യേക ഓഫറുമുണ്ട്. തിരുവനന്തപുരം – ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈല്‍ ആപ്പ് വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക്…

സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും

ശംഖുംമുഖം: ഒമാനിലെ ചെലവുകുറഞ്ഞ എയര്‍ലൈനായ സലാം എയര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്ന് പറന്ന് തുടങ്ങും. വെള്ളിയാഴ്ച രാത്രി 10.30ന് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം ശനിയാഴ്ച പുലര്‍ച്ച 3.50ന് തിരുവനന്തപുരെത്തത്തും. തിരികെ 4.35ന് പുറപ്പെട്ട് 6.50ന് മസ്കത്തില്‍ എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. വേനല്‍ക്കാല ഷെഡ്യൂളില്‍ തിരുവനന്തപുരത്തുനിന്ന് ആദ്യമായി സര്‍വിസ് തുടങ്ങുന്ന പുതിയ എയര്‍ലൈന്‍സാണ് സലാം എയര്‍. തിരുവനന്തപുരത്ത് നിന്ന് ബാങ്കോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സര്‍വിസിനും അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ സര്‍വിസുകള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികളും വിമാനത്താവള ചുമതലയുള്ള അദാനി ഗ്രൂപ് തുടങ്ങി. യൂറോപ്പിലേക്കും ആസ്ട്രേലിയയിലേക്കും നേരിട്ട് പറക്കുന്നതിനുള്ള സര്‍വിസുകളും ഉടന്‍ തുടങ്ങും. നിലവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ സര്‍വിസുകളിലൂടെയേ ഇവിടങ്ങളിലേക്ക് പറക്കാനാവൂ. തിരുവനന്തപുരത്ത് നിന്നും സിംഗപ്പൂരിലേക്ക് പറക്കുന്ന ബജറ്റ് എയര്‍ലൈനായ സ്കൂട്ട് എയര്‍ലൈസ് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്ഷന്‍ യാത്രയൊരുക്കും. വരും ദിവസങ്ങളില്‍…

എയര്‍ബാഗുണ്ടായിരുന്നെങ്കില്‍ 2020ല്‍ 13,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറു വീതം എയര്‍ബാഗുകള്‍ ആണ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.   ഇക്കൊണൊമിക് മോഡലുകള്‍ അടക്കം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഇത് നിര്‍ബന്ധമാകും. പുതുതായി വാഹനവിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയര്‍ബാഗ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. എയര്‍ബാഗില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് മൂലം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, 2020-ല്‍ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരത്തില്‍ പതിമൂവായിരത്തിലധികം ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

മഞ്ജു വാര്യര്‍ മഞ്ഞ ഇലക്‌ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കി

ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പുതിയ ഇലക്‌ട്രിക് വാഹനം സ്വന്തമാക്കി. മിനി കൂപ്പര്‍ കാറിന്‍റെ ഇലക്‌ട്രിക് മോഡല്‍ ആണ് തരാം സ്വന്തമാക്കിയത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. വാഹനത്തിന്‍റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ് . ഒറ്റ വേരിയന്റില്‍ മാത്രം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച്‌ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനമാണിത്. എട്ട് ലക്ഷം രൂപ മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ ഇലക്‌ട്രിക് പതിപ്പിന് കൂടുതല്‍ ആണ്. സോഷ്യല്‍ മീഡിയ സംസാരം മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മിനികൂപ്പര്‍ ഇലക്‌ട്രിക് പതിപ്പ് എടുത്തത് എന്നാണ് .

ഇനി വാഹനം വാങ്ങുന്നതിന് ചിലവേറും; ടാറ്റയും ഹീറോയും അടക്കമുള്ള നിര്‍മാതാക്കള്‍ ഏപ്രില്‍ 1 മുതല്‍ വില വര്‍ധിപ്പിക്കും;

ന്യൂഡെല്‍ഹി: വാഹന നിര്‍മാതാക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കും. കാറുകളുടെയും ബൈക്കുകളുടെയും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ സാമ്ബത്തിക വര്‍ഷത്തില്‍, ഹീറോ മോടോകോര്‍പ് (Hero MotoCorp), ടൊയോട കിര്‍ലോസ്‌കര്‍ മോടോര്‍ (Toyota Kirloskar Motor – TKM), ബിഎംഡബ്ള്യു ഇന്‍ഡ്യ (BMW India), മെഴ്‌സിഡസ്-ബെന്‍സ് ഇന്‍ഡ്യ (Mercedes-Benz India), ഓഡി ഇന്‍ഡ്യ (Audi India), ടാറ്റ മോടോര്‍സ് (Tata Motors) തുടങ്ങിയ നിര്‍മാതാക്കള്‍ അസംസ്‌കൃത വസ്തുക്കളുടെയും ചരക്ക് വിലയുടെയും വര്‍ധനവും ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നത്. അസംസ്‌കൃത വസ്തുക്കളുടേതുള്‍പെടെയുള്ള ചെലവ് വര്‍ധിക്കുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹീറോ മോടോകോര്‍പ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോടോകോര്‍പ് തങ്ങളുടെ മോടോര്‍സൈകിളുകളുടെയും സ്കൂടറുകളുടെയും വില ഏപ്രില്‍ അഞ്ച് മുതല്‍ 2000 രൂപ വരെ വര്‍ധിക്കുമെന്ന് അറിയിച്ചു. എന്നാല്‍, മോഡലിന്റെയും മറ്റും…

കാരവാനുകളില്‍ കറങ്ങി ഇനി കേരളം കാണാം; സംസ്ഥാനത്തെ ആദ്യ കാരവാന്‍ ടൂറിസം പാര്‍ക്ക് വാഗമണ്ണില്‍ ആരംഭിച്ചു

കോവിഡ് മഹാമാരി തളര്‍ത്തിയ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി കേരളത്തിലെ ആദ്യത്തെ കാരവാന്‍ ടൂറിസം പാര്‍ക്ക് വാഗമണ്ണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്രാക് എന്ന സ്വകാര്യ കമ്ബനിയുടെ സഹകരണത്തോടെ ആരംഭിച്ച പാര്‍ക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാദ് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ പുറത്തിറങ്ങി വിനോദയാത്ര നടത്താന്‍ മടിക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായി കാരവാനില്‍ താമസിച്ച്‌ യാത്ര നടത്തുന്നതിനാണ് കാരവാന്‍ ടൂറിസം സംസ്ഥാനത്ത് ആരംഭിച്ചത്. ടൂറിസം വകുപ്പിന്‍റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകള്‍ ഉപയോഗിച്ച്‌ യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനില്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകള്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാന്‍ പാര്‍ക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പകല്‍ യാത്ര ചെയ്ത് സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രി ഇവിടെ…

അമിതവേഗത്തിന് കണ്ണൂര്‍ സ്വദേശിക്ക് കിട്ടിയ പിഴ 1.33 ലക്ഷം; ഒരു വര്‍ഷത്തിനുള്ളില്‍ എസ്‌ യു വിയില്‍ യുവാവ് ചീറിപ്പാഞ്ഞത് 89 തവണ

കോഴിക്കോട്: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് വലിയൊരു തുക പിഴയിനത്തില്‍ അടയ്‌ക്കേണ്ടി വന്നിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിക്ക്. ഒരു വര്‍ഷത്തിനിടയ്‌ക്ക് 89 തവണയാണ് ഇദ്ദേഹത്തിന്റെ എസ് യു വി കാര്‍ അമിതവേഗത്തില്‍ ഓടുന്നത് ക്യാമറയില്‍ പതിഞ്ഞത്. 1,33,500 രൂപയാണ് ആകെ ഫൈന്‍ ഇനത്തില്‍ വന്നത്. കഴിഞ്ഞദിവസം അപകടത്തിപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഇന്‍ഷ്വര്‍ ചെയ്യുന്നതിനായി കമ്ബനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച്‌ അറിയുന്നത്. പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം ബ്ലാക്ക്‌ ലിസ്റ്റില്‍ പെടുത്തിയിരിക്കുകയായിരുന്നു. കോഴിക്കോട് ആര്‍ ടി ഓഫീസില്‍ ഇത്രയും വലിയ തുക പിഴ അടച്ച ശേഷമാണ് യുവാവിന് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കിയത്. അമിവേഗതയ്‌ക്ക് 1500 രൂപയാണ് ഒരു തവണ മാത്രം അടയ്‌ക്കേണ്ടത്. വാളയാര്‍ – തൃശൂര്‍ റോഡിലാണ് ഈ വാഹനം ഏറ്റവുമധികം തവണ ക്യാമറയില്‍ പതിഞ്ഞത്.

കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഇനി മുതല്‍ സീറ്റ് ബെല്‍റ്റ്..! കരട് മാര്‍ഗരേഖ ഇറക്കാന്‍ കേന്ദ്രം

ഇനി മുതല്‍ കാറില്‍ സഞ്ചരിക്കുന്നവരെല്ലാം സീറ്റ് ബെല്‍റ്റ് ധരിക്കണം. പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്രം. ഇക്കാര്യം വാഹന നിര്‍മ്മാതാക്കളെയും അറിയിക്കാനൊരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. നിലവില്‍ ചില കാറുകളില്‍ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കായി ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് ഉണ്ടാകാറുള്ളത്. മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് മിക്ക കാറുകളിലും കാണുന്നത്. എന്നാല്‍ ഇനി കാറിലെ മുഴുവന്‍ യാത്രയ്ക്കാര്‍ക്കും ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് വേണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം തന്നെ കേന്ദ്രം പുറത്തിറക്കും. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന കേന്ദ്ര വിജ്ഞാപനം ഒക്ടോബര്‍ ഒന്ന് മുതല്‍…

കേരളത്തില്‍ ഇപ്പോഴുള്ള പാതകളില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെ; പാതകളിലെ തുടര്‍ച്ചയായ കടുത്ത വളവുകളാണു തടസം; മെട്രോ മാന്‍ പറഞ്ഞത് പ്രതീക്ഷ….

കൊച്ചി: വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാന്‍ ഇ.ശ്രീധരന്‍ പറയുന്നത് ചര്‍ച്ചയാക്കാന്‍ സിപിഎം. സില്‍വര്‍ലൈന്‍ പദ്ധതിയോടുള്ള എതിര്‍പ്പില്‍ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ലൈനിനു പകരമാകില്ലെന്നാണ് ശ്രീധരന്‍ വ്യക്തമാക്കുന്നത്. ഇതിനെ ചര്‍ച്ചയാക്കാനാണ് സിപിഎം തീരുമാനം. ബജറ്റില്‍ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി നിര്‍മ്മിക്കുമെന്നു പ്രഖ്യാപിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിന്‍ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂര്‍ എംപിയുമെല്ലാം പറയുന്നത്. ഇതിനിടെയാണ് ശ്രീധരന്റെ നിലപാട് വിശദീകരണം. വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യന്‍ റെയില്‍വേയില്‍ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ സില്‍വര്‍ ലൈന്‍ വേണമെന്ന നിലപാട് ആവര്‍ത്തിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ആലോചിക്കുന്നത്. ശ്രീധരന്റെ വാക്കുകള്‍ അവര്‍ ചര്‍ച്ചയാക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പദ്ധതി രേഖയില്‍ മാറ്റം വരുത്തി പുതിയ…