മനമുരുകി പ്രാർഥനകൾ : നാടിനെ യജ്ഞ ഭൂമിയാക്കി ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി. ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ ആറ്റുകാലിനെയും ക്ഷേത്രത്തിൽ ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററുകളോളം നീണ്ട വീഥികളെയും യജ്ഞ ഭൂമിയാക്കി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ജയ്‌നഗര്‍ പനച്ചവിള ശിവക്ഷേത്രത്തില്‍ ആറ്റുകാൽ പൊങ്കാല ഇടുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ശുദ്ധജലവും ,ലഘുഭക്ഷണം, അന്നദാനം നൽകി ഭക്തജനങ്ങൾക്ക് വേണ്ടതെല്ലാം യഥാസമയം എത്തിച്ചുകൊടുക്കാനും ഇവരുടെ കൂട്ടായ്മക്ക് കഴിഞ്ഞു.

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത, മെട്രോ രണ്ടാംഘട്ടം അതിവേഗം പൂർത്തിയാകും; 100 കോടി കൂടി അനുവദിച്ചു

കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം അതിവേഗം പൂർത്തിയാകും. മെട്രോ നിർമാണത്തിന് സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ സ്ഥലമേറ്റെടുപ്പിനും അനുബന്ധ നിർമാണത്തിനുമായി 387.57 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് 100 കോടി കൂടി നൽകുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട്‌ ഇൻഫോപാർക്ക്‌ വരെയാണ് കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം. മെട്രോ രണ്ടാംഘട്ടത്തിൽ ട്രാക്കിനായുള്ള സ്ഥലം പൂർണമായി ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.6.8 കിലോമീറ്റർ ദൂരം വയഡക്ട്‌ നിർമാണമാണ് നിലവിൽ നടക്കുന്നത്. സീപോർട്ട്‌ – എയർപോർട്ട്‌ റോഡ്‌, സിവിൽ സ്‌റ്റേഷൻ, ഇൻഫോപാർക്ക്‌, കാക്കനാട്‌ സെസ്‌ ഭാഗങ്ങളിലായാണ് വയഡക്ട് നിർമാണം.സെപ്‌തംബറിൽ ആരംഭിച്ച രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളിൽ വിവിധയിടങ്ങളിൽ സ്‌റ്റേഷൻ നിർമാണത്തിനുള്ള പൈലിങ്‌ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. ആലിൻചുവട്‌, വാഴക്കാല, സെസ്‌ എന്നിവിടങ്ങളിലായാണ് സ്റ്റേഷൻ പൈലിങ് പൂർത്തിയായത്. പാലാരിവട്ടം,…

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; പിടികൂടിയത് 2 കിലോ

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജേ ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. ഇന്നലെ രാത്രി പോലീസ് നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ പിടികൂടിയിട്ടുണ്ട്. മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച മിന്നൽ പരിശോധന പുലർച്ചെവരെ നീണ്ടു. റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പ്രതികരിച്ചു. തൂക്കി വിൽപ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തിയിട്ടുണ്ട്. ഏഴ് മണിക്കൂറോളമാണ് പോലീസ് ഹോസ്റ്റലിൽ പരിശോധന നടത്തിയത്. രാത്രി തുടങ്ങിയ പരിശോധന പുലർച്ചെ നാല് മണി വരെ നീണ്ടു. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണ്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണുംതിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. കളമശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി…

റെഡ് ചില്ലിയുടെ നാടന്‍ ചട്ടി ചോറ് ഡാളസിലെ മലയാളികള്‍ക്കിടയില്‍ വലിയ സംസാരമായി- ചട്ടി ചോറ് വാങ്ങുവാവാന്‍ വന്‍ തിരക്ക്

ഡാളസ് : ഗാര്‍ലാന്‍ഡ് ബെല്‍റ്റ് ലൈന്‍ റോഡിലുള്ള റെഡ് ചില്ലിയില്‍ നാടന്‍ രീതിയില്‍ പാചകം ചെയ്തു കൊടുക്കുന്ന ചട്ടി ചോറ് ഡാളസിലെ മലയാളികള്‍ക്ക് പ്രിയം ഏറി കഴിഞ്ഞു. ഒരു ചട്ടി ചോറിനു വെറും 10  ഡോളര്‍. ചിക്കന്‍ഫ്രൈ, മുട്ട ഓംലറ്റ്, തോരന്‍, മത്തി വറുത്തത്  മാങ്ങാ ചമ്മന്തി അച്ചാര്‍ തുടങ്ങിയ സ്വാദേറിയ വിഭവങ്ങളുമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 മണി മുതല്‍ മൂന്നു മണിവരെ ബെല്‍റ്റ് ലൈനിലുള്ള റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റാറന്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ ഓര്‍ഡര്‍ അതാതു സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ചട്ടി ചോറ് കഴിക്കുന്നവര്‍ക്ക് ഭക്ഷണത്തെ പറ്റി നല്ല അഭിപ്രായങ്ങള്‍. വിന്‍സെന്റ് ജോണിക്കുട്ടി, ജിയോ ജോണ്‍ എന്നിവരുടെ കൂട്ടായ ഉദ്യമം നടന പാചകത്തില്‍ നടത്തിവരുന്ന പുതിയ വിഭവങ്ങളുടെ ശൃംഖല ഡാലസില്‍ വലയ പേരായി കഴിഞ്ഞു. തിരക്കിട്ട ജോലിത്തിരക്കിനിടയില്‍ വിശ്രമവും ഉറക്കവും…

പൊലീസ് ജീപ്പിനു മുകളിൽ വച്ച് പരാതി എഴുതി; സിപിഎം നേതാവിനെ മർദിച്ച് പൊലീസ് ഡ്രൈവർ, സസ്പെൻഷൻ

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈദ്യപരിശോധനയിൽ രഘുകുമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി. രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതിക്കാരൻ പൊലീസ് ജീപ്പിനു മുകളിൽ വച്ചു പരാതി എഴുതിയതാണ് രഘുകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ രഘുകുമാർ ഇരുവർക്കും നേരെ തിരി‌യുകയായിരുന്നു. പിന്നാലെ രാജേഷ് കുമാർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രഘുകുമാറിനെതിരെ പരാതി നൽകുകയുമായിരുന്നു.

നയിക്കാൻ സംസ്ഥാന നേതാക്കളും; ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. 30 സംഘടനാ ജില്ലകളിൽ 27 ഇടത്തെ അധ്യക്ഷന്മാരെയാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാതികൾ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളിലാണ് തര്‍ക്കം തുടരുന്നതിനാൽ തീരുമാനം മാറ്റിവെച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡൻ്റുമാരെയെല്ലാം ഒഴിവാക്കി. സംസ്ഥാന നേതാക്കളെ ഉൾപ്പടെ ജില്ലാ പ്രസിഡൻ്റുമാരായി നിയമിച്ചാണ് ബിജെപിയിലെ നേതൃമാറ്റം. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. ജില്ലാ അധ്യക്ഷന്മാർക്ക് പിന്നാലെ സംസ്ഥാന പ്രസിഡൻ്റിൻ്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തേക്കും. ‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്. അതേ സമയം തിരുവനന്തപുരത്തെ കരമന ജയൻ്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60…

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ

കൽപ്പറ്റ: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്തനിലയിൽ കണ്ടെത്തി. പീലക്കാവ് ഭാഗത്താണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ടെന്ന് റിപ്പോർട്ട്. ആളെക്കൊല്ലി കടുവ ചത്തതായി വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ വനംവകുപ്പ് സംഘാംഗങ്ങൾ കടുവയെ അവശനിലയിൽ കണ്ടത്. കടുവയുടെ കഴുത്തിൽ രണ്ട് വലിയ മുറിവുകളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. അവശനിലയായിരുന്ന കടുവ രണ്ടരയോടെ ചാവുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.പോസ്റ്റ് മോർട്ടം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയെ വെടി വെച്ചിട്ടില്ലെന്നും അധികൃതർ പ്രതികരിച്ചു. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും…

ചൂരൽമല മുണ്ടക്കൈ ദുരന്തം: കാണാതായ 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു; മരണം രജിസ്റ്റർ ചെയ്യാം, ബന്ധുക്കൾക്ക് ആനുകൂല്യം ലഭിക്കും

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു. കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി…

സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവം: അക്രമിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

മുംബൈ : വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പ്രതിയെന്നു സംശയിക്കുന്നയാളാണു പിടിയിലായതെന്നാണു സൂചന. കസ്റ്റഡിയിലുള്ള ഇയാളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ബാന്ദ്ര പൊലീസ് ഇയാളെ സ്റ്റേഷനിൽ എത്തിക്കുന്ന വിഡിയോ പുറത്തുവന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നാണു വിവരം. ഇയാളാണോ സെയ്ഫിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതും കുത്തിയതും എന്നു സ്ഥിരീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിനു ശേഷം വേഷം മാറി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ്ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു. 20 സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിൽ സെന്റ് തെരേസാ സ്കൂളിനു സമീപമുള്ള സദ്ഗുരു ശരൺ എന്ന 13 നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിൽ 10000 ചതുരശ്ര അടി വസതിയിലാണു താരകുടുംബം താമസിക്കുന്നത്.

എറണാകുളത്ത് അടിയേറ്റ് മരിച്ചത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ; പ്രതി എത്തിയത് ഇരുമ്പ് പൈപ്പുമായി

കൊച്ചി: എറണാകുളത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. എറണാകുളം ചേന്ദമംഗലത്താണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേരെയാണ് കൊലപ്പെടുത്തിയത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട് ഋതു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടവരുടെ സമീപവാസിയാണ് ഋതു. സംഭവസ്ഥലത്ത് എത്തിയ വടക്കേക്കര പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന ഋതു സംഭവ ദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്. പോലീസ് സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ഇന്ന് വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള…