പ്രജ്വലിന്റെ വീഡിയോകൾ ലീക്കാക്കിയത് 15 വർഷം കൂടെ നടന്നയാൾ; രാഷ്ട്രീയ ഉദ്ദേശ്യം ഇല്ലായിരുന്നെന്ന് വിശദീകരണം

ബെംഗളൂരു: ഹാസ്സനിൽ നിന്നുള്ള ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകൾ ചോര്‍ത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരമായി.

പ്രജ്വലിന്റെ മുൻ ഡ്രൈവറായ കാർത്തിക്കിലൂടെയാണ് വീഡിയോ പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും ഈ പ്രശ്നത്തിന് ഒരു രാഷ്ട്രീയമുഖം കൊടുക്കരുതെന്നുമാണ് കാർത്തിക്കിന്റെ അപേക്ഷ.

എന്തുകൊണ്ടാണ് താൻ വീഡിയോകൾ ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്ക് നൽകിയതെന്ന് കാർത്തിക് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

“എന്റെ പേര് കാർത്തിക്. ഞാൻ ഹോലെനാർസിപുരയിൽ താമസിക്കുന്നു. ഞാൻ 15 വർഷം പ്രജ്വലിന്റെ കുടുംബത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷമാണ് ജോവി വിട്ടത്. അതിന്റെ കാരണം പ്രജ്വൽ എന്റെ ഭൂമി തട്ടിയെടുത്തതാണ്. എന്നെയും എന്റെ ഭാര്യയെയും അദ്ദേഹം അടിച്ചു.

എന്റെ ഭൂമി പ്രജ്വൽ സ്വന്തം പേരിൽ എഴുതി വാങ്ങി.

“താനും ഭാര്യയും ആക്രമിക്കപ്പെട്ടതിന്റെയും തന്റെ ഭൂമി തട്ടിയെടുത്തതിന്റെയും പേരിലാണ്

പ്രജ്വലിനെതിരെ നീങ്ങാൻ കാർത്തിക്കിനെ പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാനാവുക.

കോൺഗ്രസ്സുകാരെ വിശ്വാസമില്ലാത്തതിനാലാണ് ബിജെപി നേതാക്കളെ താൻ സഹായത്തിനായി സമീപിച്ചത്. ബിജെപി നേതാവ് ദേവരാജ ഗൗഡയെയാണ് സമീപിച്ചത്.

എന്നാൽ അദ്ദേഹവും തന്നെ ചതിച്ചെന്നും, തന്റെ വ്യക്തിതാൽപ്പര്യങ്ങൾക്കായി വീഡിയോകളെ ഉപയോഗപ്പെടുത്തിയെന്നും കാർത്തിക് പറഞ്ഞു.

പ്രജ്വൽ രേവണ്ണയിൽ നിന്ന് തനിക്ക് സ്റ്റേ ഓർഡർ ലഭിച്ച സാഹചര്യം വിവരിച്ചാണ് ദേവരാജ ഗൗഡ തന്നെ ചതിച്ചെന്ന് കാർത്തിക് ആരോപിക്കുന്നത്.

തനിക്കും ഗൗഡയ്ക്കും മാത്രമേ വീഡിയോകളുടെ കാര്യം അറിയുമായിരുന്നുള്ളൂ. ഈ വീഡിയോകൾ ലീക്ക് ചെയ്യുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവാണ് പ്രജ്വൽ കോടതിയിൽ നിന്ന് വാങ്ങിയത്.

ദീർഘനാൾ വീഡിയോകൾ കൈയിൽ വെച്ചിരിക്കുകയല്ലാതെ ദേവരാജ് ഗൗഡ യാതൊന്നും ചെയ്തില്ലെന്ന് കാർത്തിക് ആരോപിക്കുന്നു.

പ്രജ്വൽ തട്ടിയെടുത്തെന്ന് ആരോപിക്കപ്പെടുന്ന ഭൂമി തിരിച്ച് ലഭിക്കുക എന്നതായിരുന്നു കാർത്തിക്കിന്റെ ആവശ്യം.

എന്നാൽ ദേവരാജ് ഗൗഡയ്ക്ക് മറ്റുചില ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്. അദ്ദേഹം ഒരു വാർത്താ സമ്മേളനം വിളിച്ച് വീഡിയോകളുടെ കാര്യം മാധ്യമങ്ങളെ അറിയിച്ചു.

ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് താൻ അറിഞ്ഞില്ലെന്ന് കാർത്തിക് പറയുന്നു. താനാണ് ഇതിന്റെയെല്ലാം പിന്നിൽ എന്ന് വരുത്താൻ ഗൗഡ ശ്രമിക്കുകയാണ്.

താൻ കോൺഗ്രസ് നേതാക്കൾക്ക് വീഡിയോ അയച്ചു കൊടുത്തെന്നാണ് ഗൗഡ പറയുന്നത്.

അവരെ വിശ്വാസമില്ലാത്തതു കൊണ്ടാണ് ആദ്യമേ ബിജെപിയെ സമീപിച്ചതെന്ന് കാർത്തിക് വിശദീകരിച്ചു.

വീഡിയോകൾ കോൺഗ്രസ്സിനോ മറ്റേതെങ്കിലും സംഘടനയ്ക്കോ നൽകിയിട്ടില്ലെന്നും പ്രജ്വൽ പറഞ്ഞു.

Related posts

Leave a Comment