”തൃശൂരിനെ സംബന്ധിച്ച്‌ ആത്മവിശ്വാസം ഇരട്ടിയായി; എങ്കിലും ജനവിധിയാണ് പ്രധാനം”; സുരേഷ് ഗോപി

വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി. അങ്ങനെയാണ് പാര്‍ട്ടിയുടെ വിലയിരുത്തലും. ങ്കെിലും ജനവിധിയാണ് പ്രദാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് കൂടെ മത്സരിക്കുന്നതെന്ന് ഇപ്പോഴും ഞാന്‍ നോക്കിയിട്ടില്ല, അതെന്റെ ജോലിയല്ല. ഞങ്ങള്‍ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങള്‍ അപമര്യാദയാണെന്ന് സുരേഷ് ?ഗോപി പറഞ്ഞു.സിനിമയില്‍ അഭിനയിക്കാന്‍ രണ്ട കൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, 5 മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണം. എന്റെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍. വന്നത് MP-യാവാന്‍.കേന്ദ്ര മന്ത്രിയാവണമെന്നില്ല. 20 എം.പിമാരില്‍ ആര്‍ക്കെങ്കിലും BPL കാര്‍ഡിന്റെ സുതാര്യതയില്‍ ഇടപെടാന്‍ സാധിച്ചോയെന്നും സുരേഷ് ഗോപി ചോദിച്ചു.

സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട് ; കഴിഞ്ഞ തവണയേക്കാള്‍ 6 ശതമാനം കുറവ്

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 71.16 ശതമാനമെന്ന് റിപ്പോര്‍ട്ട്. കൂടിയാല്‍ രണ്ടു ശതമാനം കൂടി മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ആറു ശതമാനം വോട്ടുകളിലാണ് കുറവ് വന്നിരിക്കുന്നത്. വീട്ടിലെത്തി ചെയ്തതും പോസ്റ്റല്‍ വോട്ടുകളും കണക്കില്‍ പെടുത്തിയിട്ടില്ല. ഇന്നലെ പുറത്തുവന്ന കണക്കുകളില്‍ 70.35 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019 ല്‍ പോളിംഗ് 77.84 ശതമാനമായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കയിലാക്കി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കളില്‍ വലിയൊരു വിഭാഗം വിദേശത്തേക്കു കുടിയേറിയതും പോളിങ് ശതമാനം കുറയാന്‍ കാരണമായി. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്- 75.74%. ഏറ്റവും പിന്നില്‍ പത്തനംതിട്ട- 63.35%. കണ്ണൂരിനു പുറമേ 10 മണ്ഡലങ്ങള്‍ കൂടി 70% കടന്നു. ആലപ്പുഴ-74.37, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര- 73.36, കാസര്‍ഗോഡ്-74.28…

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണു; ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍; തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകിവാണ് പതിനാലുകാരന്‍ മരിച്ചു. പാറാല്‍ സ്വദേശിയായ ശ്രീനികേതാണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് ആരുമണിയോടെയാണ്. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനികേത് അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണഅധ്യാപകരില്‍ ഒരാള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നു. റ്റൊരാള്‍ വോട്ട് ചെയ്യാന്‍ പോയപ്പോഴുമായിരുന്നു അപകടം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു . പതിവ് നിയമ ഭേദഗതി ബില്‍ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാണിച്ച്‌ സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു. ഗവര്‍ണര്‍ ഭൂ പതിവ് നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, നെല്‍ വയല്‍ നീർത്തട നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ഇതോടെ രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും അനുമതിയായി. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്. ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്. പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക.

പോളിങ് കുറഞ്ഞത് ആർക്ക് അനുകൂലം? തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഇങ്ങനെ; വടകരയിൽ പ്രതീക്ഷ ഇടതുപക്ഷത്തിനോ?

കൊച്ചി: ആവേശകരമായ പ്രചാരണത്തിനുശേഷമാണ് കേരളം പോളിങ് ബൂത്തിലേക്ക് എത്തിയതെങ്കിലും ഇത്തവണ സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ ഇടിവുണ്ടായിരിക്കുകയാണ്. പോളിങ് ശതമാനത്തിൽ വന്ന ഇടിവ് മുന്നണികളെയെല്ലാം ആശങ്കയിലാക്കിയിട്ടുണ്ട് ജനമനസ്സ് എന്താണെന്നറിയാൻ ഇനി 38 ദിവസം കാത്തിരിക്കണം. ജൂൺ നാലിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ഇന്നലെ രാത്രി 08:15 വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ്. രാത്രി വൈകിയും വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു. എങ്കിലും ശതമാനക്കണക്കിൽ വലിയൊരു വ്യത്യാസം ഉണ്ടാവുകയില്ല. കഴിഞ്ഞതവണ 77.68 ശതമാനം പോളിങ് ഉണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്.വിവിധ കാരണങ്ങൾ പോളിങ് കുറയാൻ ഇടയാക്കിയിട്ടുണ്ടാകാമെങ്കിലും ശക്തമായ മത്സരം നടന്ന വടകര പോലുള്ള മണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത് വടകര കുറ്റ്യാടി മണ്ഡലത്തിലെ 141-ാം ബൂത്തിലാണ്. മുടപ്പിലാവില്‍ എല്‍പി സ്‌കൂളിൽ രാത്രി 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്.…

വിവാദം ഗൂഢാലോചനയെന്ന് ഇ.പി; വിഷയം ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടിയുണ്ടാകും?

തിരുവനന്തപുരം: ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്–ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു. അതേസമയം, ഇ.പി.ജയരാജൻ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയര്‍ന്നത്. ഇ.പി. ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നെന്നാണ് വിവരം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം രാവിലെ തുറന്നു സമ്മതിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി രാഷ്ട്രീയ സ്ഫോടനങ്ങൾക്കാണ് തിരിതെളിച്ചത്. പാർട്ടിയിൽ തന്നെക്കാൾ…