‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്‌ആര്‍ടിസി ബസുകളില്‍ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച്‌ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്.

നഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്‌ആർടിസി ബസ്സുകളില്‍ മേയർക്കെതിരായ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം.

മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നില്‍ പതിക്കുന്നത്. ഒപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഡ്രൈവർമാർക്ക് ഉപദേശവും നല്‍കി.

മേയറെ പൂ‍ർണമായും പരിഹസിച്ചുകൊണ്ടുള്ളതാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക സമരം.

മേയർക്കെതിരെ ഡ്രൈവർ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതില്‍ അതിശക്തമായ സമരം

നടത്തുമെന്നും മേയറും ഭ‍ർത്താവും നടത്തുന്ന റോഡ് ഷോ പ്രതിരോധിക്കുമെന്നും ഡ്രൈവർ യദുവിന് നീതി

കിട്ടും വരെ പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.

ഒരു പാവം ചെറുപ്പക്കാരനെതിരെ മേയർ ലൈംഗികാതിക്രമമടക്കമുള്ള കളവാണ് പറയുന്നതെന്നും ഇവർ ആരോപിച്ചു.

മേയറും കുടുംബവും യാത്ര ചെയ്യുന്ന വാഹനം കണ്ടാല്‍ വണ്ടി ഒതുക്കിയിട്ട് അവർക്ക് പോകാൻ അവസരം നല്‍കുക, ഓവർ ടേക്ക് ചെയ്യരുത്,

മേയറും കുടുംബവും സമാധാനത്തോടെ സഞ്ചരിക്കട്ടെ, അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്നെ ശമ്ബളം ചോദിക്കരുത് എന്നുമാണ് യൂത്ത് കോണ്‍ഗ്രസ്സുകാർ നല്‍കുന്ന ഉപദേശം.

Related posts

Leave a Comment