എജ്ജാതി ഹോട്ട്… വെള്ള ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ചു കങ്കണ റണാവത്… ഫോട്ടോകൾ പൊളി എന്ന് ആരാധകർ….

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശസ്തയായ ഇന്ത്യൻ ചലചിത്ര അഭിനേത്രി ആണ് കങ്കണ റണാവത്‌.  കൂടുതലായും ഹിന്ദി സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ഓരോ വർഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് താരത്തിനെ ചലച്ചിത്രമേഖലയിൽ ആരാധകർ ഒരുപാട് ഉണ്ടാവാനുള്ള കാരണം. ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് താരം കലാജീവിതം ആരംഭിക്കുന്നത്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് 2006ലാണ്. ആദ്യ ഹിന്ദി ഭാഷയിൽ ആയിരുന്നു. പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.താരത്തിന്റെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ആദ്യം ചിത്രം തന്നെ നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ തുറക്കപ്പെടുകയും…

വാങ്ങിത്തരാനാണേൽ നല്ല ബ്രാൻഡ് ആയിരിക്കണം; അശ്വതിയ്ക്ക് പിന്നാലെ അശ്ലീല ചോദ്യത്തിന് ആര്യയുടെ വായടപ്പിക്കുന്ന മറുപടി !

മുൻ ബിഗ്‌ബോസ് താരവും ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയുമാണ് ആര്യ. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാം തന്നെ ആര്യ മറുപടി നല്‍കാറുണ്ട്. അതുപോലെ പുതുതായി ആര്യ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ആര്യയോട് ഒരാൾ ചോദിച്ചത് മാറിടത്തെ കുറിച്ചായിരുന്നു. എന്നാൽ, അതിന് വളരെ സൗമ്യമായി തന്നെ ആര്യ മറുപടികൊടുത്തു. “എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. “ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്.

ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

സ്വര്‍ണമാണ് നമ്മുടെ രാജ്യത്ത് ഏവരും ഏറ്റവും കൂടുതല്‍ താത്പ്പര്യപ്പെടുന്നതും വിലമതിക്കുന്നതുമായ നിക്ഷേപങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്‍വോയ്‌സ് ഇല്ലാതെ ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. സാധാരണയായി എത്ര അളവ് സ്വര്‍ണവും ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ സൂക്ഷിക്കാം എന്നൊരു മിഥ്യാ ധാരണ പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു നിശ്ചിത അളവിന് മേല്‍ സ്വര്‍ണം ഇന്‍വോയിസ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിച്ചാല്‍ അത് ആദായ നികുതി നിയമത്തിലെ 132 ാം വകുപ്പിന് കീഴിലെ നടപടികള്‍ നേരിടേണ്ടതായി വരും. നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ അത് അതാത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്ബോള്‍ നിങ്ങളുടെ ആസ്തി വിവരങ്ങളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദേശിക്കുന്നു. ഇന്‍വോയിസിനൊപ്പം ഒരാള്‍ക്ക് നിയമപരമായി…

ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി

ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി. 15,000 രൂപയുടെ വില വിഭാഗത്തിലാണ് ഈ രണ്ടു ഫോണുകളായ ഗ്യാലക്‌സി എം 11, ഗ്യാലക്‌സി എം 01 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടില്‍, ഗ്യാലക്‌സി എം 11 ആണ് കൂടുതല്‍ രസകരമായത്, കാരണം ഇത് സവിശേഷമായ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയും വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളും നല്‍കുന്നു. ലോക്ക്ഡൗണ്‍ കാലത്തും ഗ്യാലക്‌സി എം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ സാംസങ്ങ് ധൈര്യപ്പെടുന്നതിനു പിന്നിലൊരു കാര്യമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സിലും ഹൃദയത്തിലും സവിശേഷമായ സ്ഥാനം നേടിയ ഈ സീരിസ് ഫോണുകള്‍ എപ്പോള്‍ പുറത്തിറക്കിയാലും വാങ്ങാനാളുണ്ടാവുമെന്ന് സാംസങ്ങിന് ഉറപ്പുണ്ട്. സാംസങ് ഗ്യാലക്‌സി എം 11: സവിശേഷതകള്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഗ്യാലക്‌സി എം11 6.4 ഇഞ്ച് എച്ച്‌ഡി + ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേ നല്‍കുന്നു, ഇത്…

‘ചില വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ പ്രായത്തെയും ശരീരത്തെയും മാനിക്കണം’; പ്രിയങ്കയെ വിമര്‍ശിച്ച്‌ ഫാഷന്‍ ഡിസൈനര്‍

ഗ്രാമി പുരസ്‌കാര ചടങ്ങിലെത്തിയ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച്‌ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ്. റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍ പീസ് ഡിസൈനര്‍ ഗൗണാണ് തന്റെ റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈനാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം ചര്‍ച്ചയായത്. വസ്ത്രത്തിന്റെ നെക്ക്‌ലൈന്‍ ലോസ് ആഞ്ജലീസ് മുതല്‍ ക്യൂബ വരെ നീളമുണ്ടെന്നായിരുന്നു വെന്‍ഡെല്‍ റോഡ്‌റിക്ക്‌സിന്റെ പരാമര്‍ശം. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടി സുചിത്ര കൃഷ്ണമൂര്‍ത്തി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ വെന്‍ഡെല്‍ റോഡ്‌റിക്ക്‌സ് വിശദീകണവുമായി രംഗത്തെത്തി. https://www.instagram.com/priyankachopra/?utm_source=ig_embed ‘ഞാന്‍ പ്രിയങ്കയുടെ ശരീരത്തെ അധിക്ഷേപിച്ചിട്ടില്ല. ബോഡി ഷെയ്മിങ്ങിന് അപ്പുറമാണ് ഈ വസ്ത്രം. ചില വസ്ത്രങ്ങള്‍ ധരിക്കാന്‍ അതിന്റേതായ പ്രായമുണ്ട്. കുടവയറുള്ള…

ഏറ്റവും നീളമുള്ള മുടിയുടെ ഉടമ ; ഗിന്നസ് റെക്കോര്‍ഡ് ഇനി ഈ ഇന്ത്യന്‍ കൗമാരകാരിക്ക്

ഗാന്ധിനഗര്‍: കൗമാരകാരിയായ ഇന്ത്യകാരി മുടിയുടെ നീളം കൊണ്ട് ഗിന്നസിലേക്ക്. ഗുജറാത്തുകാരിയായ നിലാന്‍ഷി പട്ടേല്‍ എന്ന പതിനേഴുകാരിയാണ് മുടിയുടെ നീളംകൊണ്ട് ഗിന്നസിലേക്ക് കയറുന്നത്. മുടിയുടെ നീളം 190 സെന്റീ മീറ്ററാണ്. അതായത് ആറടി 2.8 ഇഞ്ച്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിലാന്‍ഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഇടം നേടാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിലാന്‍ഷിയുടെ പ്രതികരണം. കഴിഞ്ഞവര്‍ഷം നവംബറില്‍ 170.5 സെന്റീമീറ്റര്‍ മുടിയുമായി നിലാന്‍ഷി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത്രയും നീളമുള്ള മുടി ഉണങ്ങാന്‍ തന്നെ ഒന്നരമണിക്കൂര്‍ സമയമെടുക്കുന്നതിനാല്‍ ആഴ്ചയില്‍ ഒരു തവണ മാത്രമേ മുടി കഴുകാറുള്ളൂവെന്നാണ് നിലാന്‍ഷി പറയുന്നത്. മുടി ചീകിയൊതുക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സമയം വേണമെങ്കിലുംവേണമെന്നും മുടി ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ മുറിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പേര് ഗിന്നസ് ബുക്കില്‍ എത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അവര്‍…

എന്റെ പൊന്നേ. എന്തൊരു വില! സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍; പവന് 28,000 രൂപ

കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. ആഭ്യന്തരവിപണിയില്‍ ഇതാദ്യമായി വില പവന് 28,000 രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തി. ഇന്നലെ രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷം ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. ഇന്ന് പവന് 200 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്, ഇന്നലെ മാത്രം. ഈ മാസം ഒന്നിന് സ്വര്‍ണവില പവന് 25,680 രൂപയായിരുന്നു. 15 ദിവസം കൊണ്ട് 2,320 രൂപയാണ് പവന് വര്‍ധിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യാന്തരവിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. Gold prices slump after hitting record high