അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഉത്തരവാദികള്‍ കണക്കുപറയേണ്ടി വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയില് ഹൂത്തി ഭീകരാക്രമണത്തില് മൂന്നു പേര് കൊല്ലപ്പെടുകയും, ആറു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് ഉത്തരവാദികളായവര് കണക്കുപറയേണ്ടി വരുമെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്. സിവിലിയന് കേന്ദ്രങ്ങള് ലക്ഷ്യം വെച്ചുള്ള ഹൂത്തി ആക്രമണങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും, അംഗീകരിക്കാന് കഴിയാത്ത കുറ്റകൃത്യവുമാണെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. നിയമവിരുദ്ധമായ ലക്ഷ്യങ്ങള് നേടിയെടുക്കുന്നതിന്, മേഖലയില് ഭീകരവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ഭീരുത്വമാണ് ഹൂത്തി മിലിഷ്യ നടത്തിയതെന്നും, സിവിലിയന്മാരെയും സിവിലിയന് സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവര്ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കണമെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം മരിച്ചവരില് രണ്ടു പേര് ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതല് വിവരങ്ങള് അന്വേഷിച്ചു വരികയാണെന്നും യു എ ഇയിലെ ഇന്ത്യന് എംബസിയും അറിയിച്ചു. അബുദാബി…

അബുദാബിയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ മൂന്ന് മരണം; ആറു പേർക്ക് പരിക്ക്

അബുദാബിയിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കന്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുന്പ് ഡ്രോണ് പോലെയുള്ള വസ്തു വന്നുപതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു. അതേസമയം, യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികൾ നേരത്തെ പതലവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോണ് ആക്രമണം നടത്തിയിട്ടുണ്ട്. ചെങ്കടലിൽ ജി സി…

ചൈനയിലെ സിനോവാക്, സിനോഫാം എന്നീ വാകസിനുകള്‍ എടുത്തവര്‍ക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതില്‍ സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

ചൈനീസ് വാക്‌സിൻ എടുത്തവർക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. ചൈനയിലെ സിനോവാക്, സിനോഫാം എന്നീ വാകസിനുകൾ എടുത്തവർക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ വാക്‌സിൻ സ്വീകരിച്ച പാക്കിസ്താനികളെയാണ് സൗദിയുടെ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.തീരുമാനം പുനപരിശോധിക്കണമെന്നും ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാകസിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഫൈസർ, മോഡേണ, ഡോൺസൺ ആൻഡ് ജോൺസൺ, അസ്ട്രസെനെക്ക എന്നി വാകസിനുകളാണ് സൗദി അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സൗദിയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. മൃതദേഹങ്ങള്‍ നജ്റാനിലെ താര്‍ ജനറല്‍ ആശുപത്രിയിലാണ്. താറില്‍വെച്ച്‌ നഴ്സുമാര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.