നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല; വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് : വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികല്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ?

കേരളത്തിൽ കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും വെള്ളക്കെട്ടും വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളവർ, ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും എമർജൻസി കിറ്റ് കരുതണമെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതേറിറ്റി അറിയിച്ചു. മാസ്ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോ​ഗിക്കുന്ന ഹിയറിം​ഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മേധാവി ഡോ. അഷീൽ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെടുമ്പോഴും കൊവിഡ് ഭീതിയിൽ ക്യാമ്പിലേക്ക് മാറാതെ സ്വന്തം ജീവൻ അപകടത്തിൽപ്പെടുത്തരുതെന്നും ഡോ.അഷീൽ കൂട്ടിച്ചേർത്തു. എമർജൻസി കിറ്റിൽ വേണ്ട വസ്തുക്കൾ : ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ ഫസ്റ്റ് എയ്ഡ്…

ഭയപ്പെടുത്തി കോവിഡ്! ഇന്ന് 43,529 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, 95 മരണം

കേരളത്തിൽ ഇന്ന് 43,529 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കലയുടെ രഹസ്യം നിങ്ങള്‍ വിചാരിക്കുന്നതുപോലെ പ്രതിഭയിലോ പരിശീലനത്തിലോ അല്ല സ്നേഹത്തിലാണ് കെ ആർ മീര.

സാഹിത്യ പ്രേമികളെ സാഹിത്യത്തിൻറെ രസം പിടിപ്പിച്ച എഴുത്തുകാരിയാണ് കെ ആർ മീര. ഓർമ്മയുടെ ഞരമ്പ് അടക്കമുള്ള ചെറുകഥകളും, ആരാച്ചാർ അടക്കമുള്ള നോവലുകളും കെ ആർ മീര മലയാളസാഹിത്യത്തിന് സമ്മാനിച്ചു. സമൂഹ മാധ്യമങ്ങളിലും സജീവമാണ് കെ ആർ മീര. പഴയ ഒരു സൗഹൃദത്തിൻറെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് കെ ആർ മീര ഇപ്പോൾ. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ ആർ മീര പഴയ ഓർമ്മ പങ്കുവച്ചത് . മീര കുറിച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. രണ്ടായിരത്തിയെട്ടില്‍‍ ഒരു ദിവസം. നട്ടുച്ച. വിശന്നു തല കറങ്ങി ഊണു കഴിക്കാന്‍ ഇരുന്ന നേരത്താണ് ഒരു ഫോണ്‍ ബെല്‍. ഞാന്‍ ഓടിച്ചെന്നു ഫോണ്‍ എടുത്തു. പരിചയമില്ലാത്ത ഒരു ഗള്‍ഫ് നമ്പരാണ്. ഞാന്‍ അറ്റന്‍ഡ് ചെയ്തു. ‘‘ഹലോ കെ. ആര്‍. മീര അല്ലേ?’’ ‘‘അതെ. ’’ ‘‘ പിന്നെന്തൊക്കെയുണ്ട് വിശേഷം? സുഖമാണോ?’’ ‘‘ അതു ചോദിക്കാനാണോ…

കൊവിഡ് പ്രതിസന്ധിയിലും എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം;വിമർശനവുമായി നടൻ ഹരീഷ് പേരാടി

കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും എൽഡിഎഫ് തുടർഭരണം ലഭിച്ചതിന്റെ സന്തോഷത്തിൽ എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു.38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല എന്നും ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് കുറിപ്പ് ‘പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു…PPE കിറ്റ് അണിഞ്ഞ് ആബുലൻസിൻ്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101%…

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ വിനിയോഗിച്ചതായി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന് ലഭിച്ച വാക്സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. വാക്‌സിന്‍ പാഴാവുന്നത് ചുരുക്കിയ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും അഭിനന്ദനം അര്‍ഹിക്കുന്നു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന്‍ പാഴാക്കല്‍ കുറയ്ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന് 73,38,806 ഡോസ് കൊവിഡ് വാക്സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കൊവിഡ് വാക്സിന്‍ ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.   ഓക്‌സിജന്‍ കിട്ടാതെ 11 മരണം കൂടി; സംഭവം…

പി.സി.ജോര്‍ജ് സാറിനോട് ക്ഷമ ചോദിക്കുന്നു; പെട്ടന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞതാണ്; വധഭീഷണി മുഴക്കിയ അമീന്‍ മാപ്പുമായി രംഗത്ത് (വീഡിയോ)

പൂഞ്ഞാര്‍: പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്തി. പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു. ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നു, നേരത്തേ, ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിന് മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്. പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും പിസി പറഞ്ഞിരുന്നു. വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും. കൊന്നുകളയും…

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രിയനായകൻ പട്ടം നേടിയ നടനാണ് അനീഷ് രവി .അനീഷ് എന്ന പേരിനെക്കാളും മലയാളികൾ അദ്ദേഹത്തെ തിരിച്ചറിയുന്നത് വില്ലേജ് ഓഫീസർ കെ മോഹനകൃഷ്ണൻ ആയിയും പോലീസുകാരൻ കനകൻ ആയും ഒക്കെയായിരിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായി മാറിയത്. കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ഇന്നും ജനപ്രിയമാക്കുന്നത്. മോഹനത്തിലെ മണികണ്ഠനും, ശ്രീനാരായണ ഗുരുദേവനിലെ ഗുരുദേവനും, മിന്നുകെട്ടി ലെ വിമൽ ആർ മേനോനും ,സതി ലീലാവതിയിലെ പവൻ കുമാറും , മനസ്സറിയാതെയിലെ അനൂപും, കാര്യം നിസ്സാരം ത്തിലെ വില്ലേജ് ഓഫീസർ മോഹനകൃഷ്ണനും, സകുടുംബം ശ്യാമളയിലെ ദിനേശനും , പുട്ടും കട്ടനും പരിപാടിയിലെ ഓമനക്കുട്ടനും, അളിയൻസിലെ കനകനും, പെങ്ങമ്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന ലേഡീസ്…

ഓൺലൈൻ വഴി ബുക്ക് ചെയ്തത് 5 ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ; വന്നപ്പോൾ കടുവാക്കുട്ടി, ഒടുവിൽ?

ഓൺലൈൻ വഴി ബുക്ക് ചെയ്ത് വിലകൂടിയ വളർത്തുപൂച്ചയെ വാങ്ങിയ ദമ്പതികൾക്ക് ലഭിച്ചത് മൂന്നുമാസം പ്രായമുള്ള കടുവാ കുട്ടിയെ. ഇതോടെ ഫ്രഞ്ച് ദമ്പതികൾ നിയമക്കുരുക്കിലായി. ലാ ഹാർവെയിലുള്ള ദമ്പതികളാണ് സാവന്ന ക്യാക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെ ഓൺലൈൻ വഴി വാങ്ങിയത്. ഇതിന് ഏകദേശം 5 ലക്ഷത്തിലേറെ രൂപയും അടച്ചിരുന്നു. 2018 ലാണ് ദമ്പതികൾ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും. എന്നാൽ കയ്യിൽ കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ രൂപത്തിൽ ദമ്പതികൾക്ക് സംശയം വന്നത്. ഇതോടെ ഇവർ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവാക്കുട്ടിയാണെന്നു തിരിച്ചറിഞ്ഞത് പിന്നാലെ രണ്ടുവർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടിയത്. സാവന്ന പൂച്ചകളെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്. അതാണ് ലാ ഹാർവെയിലുള്ള ദമ്പതികൾ അതിനെ വളർത്താനായി ബുക്ക് ചെയ്തത്. സംരക്ഷിത വർഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയതിനടക്കം ദമ്പതികളുൾപ്പെടെ ഒൻപതു…