സഹദ് ‘അമ്മ’യാകാനൊരുങ്ങുന്നു; മാതാപിതാക്കളാവുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ് പങ്കാളികള്‍

കോഴിക്കോട്: ഒരു കുഞ്ഞിന് ജന്മം നല്‍കി താലോലിക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന സുദിനത്തിനുള്ള കാത്തിരിപ്പിലാണ് ട്രാന്‍സ് പങ്കാളികളായ സിയ പവലും സഹദും. ഒരുമാസത്തിനപ്പുറം കുഞ്ഞ് മിഴിതുറക്കുന്നതോടെ ഇരുവരും ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ ഇന്ത്യയിലെ ആദ്യ മാതാപിതാക്കളാകും. ഇന്‍സ്റ്റഗ്രാമില്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവെച്ച്‌ സിയ പവലാണ് ഇക്കാര്യം അറിയിച്ചത്. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ സിയയും സഹദും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലപ്പുറത്തുനിന്നുള്ള സിയ പ്ലസ് വണിന് പഠിക്കുമ്പോള്‍ ഉമ്മ മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് പഠനം മുടങ്ങിയതോടെ ഇവര്‍ മൂത്ത സഹോദരിയുടെ വീട്ടിലായി താമസം. ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞതോടെ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയംതേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു. നിലവില്‍ നൃത്താധ്യാപികയാണ്. ട്രാന്‍സ് കമ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യമായി സഹദിനെ കണ്ടത്. തിരുവനന്തപുരം സ്വദേശിയായ സഹദിന്റേത് മത്സ്യത്തൊഴിലാളി കുടുംബമാണ്. വീട്…

‘അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം’; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര

മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ് ചിത്ര. ഗായികയുടെ തീരാവേദനയാണ് മകള്‍ നന്ദന. ഇപ്പോള്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ മകളോടുള്ള സ്നേഹം നിറച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ചിത്രയുടെ പോസ്റ്റ് സ്വര്‍ഗത്തില്‍ നിനക്ക് പിറന്നാള്‍ ആശംസകള്‍. അവിടെ മാലാഖമാര്‍ക്കൊപ്പമാണല്ലോ നിന്റെ പിറന്നാള്‍ ആഘോഷം. സ്‌നേഹം മാത്രമുള്ള ഇടം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നിനക്ക് പ്രായമാകാത്ത ഇടം. നി എന്നില്‍ നിന്ന് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന് എനിക്ക് അറിയാം. നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നിന്നെ കുറച്ചധികം മിസ് ചെയ്യു. ഹാപ്പി ബര്‍ത്ത്‌ഡേ എന്റെ പ്രിയപ്പെട്ട നന്ദന.- ചിത്ര കുറിച്ചു. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ ജനിച്ചത്. എന്നാല്‍ 2011 ല്‍ നന്ദന ലോകത്തോട് വിടപറഞ്ഞു. ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍ വീണായിരുന്നു മരണം.

അഭ്യൂഹങ്ങള്‍ക്ക് വിരാമം; എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ ബാല

ഭാര്യ എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ നടന്‍ ബാല. ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ ബാല സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ എലിസബത്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി ബാലയുമൊത്തുള്ള വീഡിയോകളില്‍ എലിസബത്തിനെ കാണാറില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് എലിസബത്തുമൊത്തുള്ള പുതിയ വീഡിയോ ബാല പുറത്ത് വിട്ടത്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ അടിച്ചു മാറ്റി .അതാരാണെന്ന് കാണിച്ചു തരാമെന്ന്’ പറഞ്ഞാണ് എലിസബത്തിനെ ബാല വീഡിയോയ്‌ക്ക് മുന്നിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിജയിയുടെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്‌ക്കുന്നതും കാണാം.…

‘എന്റെ സ്നേഹമേ, ജീവനേ’; ആരാധ്യയ്ക്ക് പിറന്നാള്‍ ചുംബനവുമായി ഐശ്വര്യ റായ്

ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയ്ക്ക് 11-ാം പിറന്നാള്‍. സ്നേഹപൂര്‍വം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാന്‍ ഐശ്വര്യ മടി കാണിച്ചില്ല. ഐശ്വര്യ ഒരു ‘ഒബ്സസീവ് അമ്മ’യാണെന്ന് ജയാ ബച്ചന്‍ പറഞ്ഞതും അവര്‍ കണക്കിലെടുത്തില്ല. 2018 ലെ കാന്‍ മേളയില്‍ വച്ച്‌ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് കടുത്ത സൈബര്‍ ആക്രമണത്തിന് കാരണമായപ്പോള്‍ ‘ അവള്‍ എന്റെ മകളാണ്, മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. View this post on Instagram A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) പിന്നീട് തുടര്‍ച്ചയായി മകളെ ചുണ്ടില്‍ ചുംബിക്കുന്ന…

ഉത്ഘാടന ചടങ്ങിൽ ആടിതിമിർത്ത് ഹണി റോസ്

തിരുവനന്തപുരം :  തിരുവനന്തപുരത്തെ പ്രമുഖ ജുവല്ലറി ഉത്ഘാടനത്തിനെത്തി പ്രശസ്ത താരം ഹണി റോസ് ജനസാഗരത്തെ ഇളക്കിമറിച്ചു. മോഹൻലാൽ , ഹണി റോസ് ,സുദേവ് നായർ, സ്വാസിക എന്നിവർ അഭിനയിച്ച മോൺസ്റ്റർ എന്ന ചിത്രത്തിന്റെ ഗാനത്തിനായിരുന്നു ഹണി റോസ് ആടിതിമിർത്തത് . വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്.  

‘സങ്കടം വരുമ്പോൾ എന്താടോയെന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആളായി നീ’

മകൻ ബെർണാഡിന് ജൻമദിനാശംസകൾ നേർന്ന് ഒരു കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ.മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പാണ് മഞ്ജു പങ്കുവച്ചത്. നിരവധിപ്പേരാണ് മഞ്ജുവിന്റഎ മകന് പിറന്നാൾ ആശംസകൾ നേരുന്നത്. അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ…. ഓരോ പിറന്നാളു കൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി… സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്… എൻ്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു…എല്ലാവരുടെയും പ്രാർഥന എൻ്റെ മോന് ഉണ്ടാകണം… മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചു. https://www.facebook.com/100044643270072/posts/pfbid02aghrdf1f1ndBqNb8m2aYoR3hR28DPfCVydoE49KMc97RGHrnZTXbJidEwHyaKDxEl/  

പ്രേം നസീറിന്റെ വീടും പറമ്ബും വെറുതെ തന്നാല്‍ സംരക്ഷിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍: ആറ് കോടി നല്‍കിയാല്‍ വില്‍ക്കാമെന്ന് സഹോദരി

തിരുവനന്തപുരം: പ്രേം നസീറിന്റെ ചിറയിന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കേണ്ടത് സര്‍ക്കാര്‍ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നല്‍കിയാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്. അതിനിടെ വീട് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. വീട് വില്‍ക്കുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നാണ് അനീസ പ്രതികരിച്ചത്. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത നല്‍കിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നതും തെറ്റാണെന്ന് അനീസ പ്രതികരിച്ചിട്ടുണ്ട്. വീട് വില്‍ക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്‌ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ്…

‘എരിവും പുളിയും’ ‘ഉപ്പും മുളകും’ ഒരേ പ്രമേയത്തിലുള്ള പരമ്ബരകള്‍ മാത്രമാണ്; സീ കേരളത്തിന്റെ പരമ്ബരക്കെതിരെയുള്ള ഫ്ളവേഴ്സിന്റെ പരാതി ഹൈക്കോടതി തള്ളി

കൊച്ചി : സീ കേരളം ചാനലിലെ പരമ്ബരയായ ‘എരിവും പുളിയും’ യുടെ ടെലികാസ്റ്റിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ‘ഉപ്പും മുളകും’ ന്റെ സംപ്രേഷകരായ ഫ്ളവേഴ്സ് സമര്‍പ്പിച്ച പരാതി സംസ്ഥാന ഹൈക്കോടതി തള്ളി. പകര്‍പ്പ് അവകാശം എന്ന് പറയുന്നത് ഒരാളുടെ കലയോ അല്ലെങ്കില്‍ പ്രവര്‍ത്തിയെയോ സംരക്ഷിക്കാന്‍ മാത്രമുള്ളതാണ്. എന്നാല്‍ ഒരേ പ്രമേയത്തിലുള്ള മറ്റൊന്നിനെ വിലക്കാന്‍ സാധിക്കില്ലയെന്ന് ഉപ്പും മുളകിന്റെ പരാതി തള്ളികൊണ്ട് ജസ്റ്റിസ് പി സോമരാജന്‍ പറഞ്ഞു. കൂടാതെ, പൊതുവായ ഒരു പ്രമേയം എന്നതിലുപരി ഈ പരമ്ബര കൈകാര്യം ചെയ്യുന്നതില്‍ നിര്‍മാതാവിന്റേതായ വ്യക്തിഗത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരേ പ്രമേയത്തില്‍ വരുന്നത് സ്വഭാവികമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2015 മുതല്‍ ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹാസ്യ പരമ്ബരയണ് ഉപ്പും മുളകും. ഒരു ഹൈന്ദവ കുടുംബത്തിലെ ദിനംപ്രതി ഉണ്ടാകുന്ന സംഭവ വികാസങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചിറക്കിയ പരമ്ബരയ്ക്ക് വലിയതോതിലാണ് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നത്. പിന്നീട്…

നഗരം കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകള്‍, മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകള്‍ നിരത്തിലിറങ്ങുന്നു. സിറ്റി റൈഡേഴ്‌സ് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സര്‍വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ബസ് കേരളത്തില്‍ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മാണം നടത്തുന്നത്. പഴയ…

വാട്ട്‌സ്‌ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; വാട്ട്‌സ്‌ആപ്പില്‍ വരുന്ന മാറ്റങ്ങള്‍

മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്‌ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്‌ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്‌ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്‌ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്‌ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ്. മെസേജ് റിയാക്ഷന്‍ ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്‌ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്…