വെങ്കലത്തിളക്കവുമായി ഹോക്കി ടീമെത്തി; ശ്രീജേഷിനും സംഘത്തിനും ഉജ്വല വരവേല്പ്
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ ഹോക്കി താരങ്ങള്‍ക്ക് രാജകീയ വരവേല്പ് നല്കി രാജ്യതലസ്ഥാനം. വിജയശില്പിയും മലയാളിയുമായ പി.ആര്. ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ പ്രിയതാരങ്ങളെ സ്വീകരിക്കാൻ കുടുംബങ്ങള്‍ക്കൊപ്പം രാവിലെതന്നെ നൂറുകണക്കിന് ആരാധകരാണെത്തിയത്. മനസുനിറയ്ക്കുന്ന സ്വീകരണമാണ് ലഭിച്ചതെന്ന് ശ്രീജേഷ് പ്രതികരിച്ചു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്ബോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുതെന്നും...