മീന്‍ വാങ്ങികഴിച്ച നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം കല്ലറ മീന്‍ മാര്‍ക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു. നാല് പേരും ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയ ബിജുവിനും കുടുംബാംഗങ്ങള്‍ക്കുമാണ് ആദ്യം ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു വാങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ശനിയാഴ്ച ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. അതിനിടെയാണ് ശനിയാഴ്ച വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന്…

ഷവര്‍മ്മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവം;മരണ കാരണം ഷിഗെല്ലയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കാസര്‍കോട്:ഷവര്‍മ്മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍മരണ കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ബാക്റ്റീരിയ ബാധിച്ചിരുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നു ലഭിച്ചതിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയെന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭഷ്യവിഷബാധയേറ്റ് കഴിഞ്ഞ ദിവസമാണ് ദേവനന്ദ മരിച്ചത്.ദേവനന്ദക്ക പുറമേ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍.

മമ്മാസ് ആന്‍ഡ് പപ്പാസ് അടച്ചുപൂട്ടി: കോഴിക്കോട്ട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം

കോഴിക്കോട് ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്‍്റ പരിശോധനയില്‍ പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം. കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സാഹചര്യത്തില്‍ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നതിന്‍്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇതിനെത്തുടര്‍ന്ന് അഞ്ച് ഹോട്ടലുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. ഒരു സ്ഥാപനം അടച്ചുപൂട്ടി. അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പരിശോധന ആരംഭിച്ചത്. ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം, മറ്റു ശീതളപാനീയങ്ങള്‍ എന്നിവ നിര്‍മിക്കുകയും ശേഖരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്. എരഞ്ഞിപ്പാലം, കാരപ്പറമ്ബ്, ഈസ്റ്റ്ഹില്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, കോര്‍പറേഷന്‍ പരിസരം, സൗത്ത് ബീച്ച്‌, അരീക്കാട്, മോഡേണ്‍ ബസാര്‍, മാങ്കാവ്, ബീച്ച്‌ ആശുപത്രി പരിസരം…

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുട്ടിയുടെ നില ​ഗുരുതരം, ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് കഴിയുന്ന ഒരു കുട്ടിയുടെ നില ​ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദന്‍ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ വില്ലന നേരത്തെയും ഉണ്ടായിരുന്നു. ഇതിനെതിരെ കര്‍ശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പതിനൊന്നുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ സ്പ്രിങ് വിജയകരമായി നീക്കം ചെയ്തു; നേട്ടം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍

കണ്ണൂര്‍ | പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏറെ സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളലിലാണ് നേട്ടം സ്വന്തമാക്കിയത്. കാസര്‍ഗോഡ് കുമ്ബള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. സ്പ്രിങ്മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണമാണ് കുട്ടിയുമായി മാതാപിതാക്കള്‍ ചികിത്സ തേടിയത്. കുമ്ബള സഹകരണ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഗവ.മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിയുടെ വലത്തേ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല.…

സംസ്ഥാനത്ത്‌ മാസ്‌ക്‌ വീണ്ടും 
നിര്‍ബന്ധം

തിരുവനന്തപുരം സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഡല്‍ഹിയിലടക്കം കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണിത്. തിങ്കളാഴ്ച ചേര്‍ന്ന കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും യോഗം വിലയിരുത്തി. ജില്ലകളിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോവിഡ് കേസ് ഉയന്നാലോ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാലോ സംസ്ഥാനതലത്തില്‍ അറിയിക്കണം. തുടര്‍ച്ചയായി അവലോകന യോഗം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും വാക്സിന്‍ വിതരണം ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു. കരുതല്‍ ഡോസ് എടുക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ കുട്ടികള്‍ക്കുള്ള വാക്സിനേഷനും ശക്തിപ്പെടുത്തും. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ കോവിഡ് പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിങ്കളാഴ്ച 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 325 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ നിലവിലെ…

മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന, പച്ച മീന്‍ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം> ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച്‌ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്ബിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.സ്കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്.

നടൻ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. കഴിഞ്ഞമാസം 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നാലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കോവിഡ്‌ വ്യാപനം: ഷാങ്‌ഹായ്‌ അടച്ചു

ബീജിങ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി