ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ടു .

പതിവ് നിയമ ഭേദഗതി ബില്‍ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്.

ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാണിച്ച്‌ സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു.

ഗവര്‍ണര്‍ ഭൂ പതിവ് നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, നെല്‍ വയല്‍ നീർത്തട നിയമ ഭേദഗതി

ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

ഇതോടെ രാജ്ഭവന്റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും അനുമതിയായി. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്.

ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.

പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക.

Related posts

Leave a Comment