പരാതി നല്‍കിയിട്ടും കേസെടുത്തില്ല; മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡ്രൈവര്‍ യദു

മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു. ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ലെന്നായിരുന്നു മൊഴി. അതേസമയം കാണാതായ മെമ്മറി കാര്‍ഡിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. പൊലീസിന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിന് പിന്നാലെയാണ് ഡ്രൈവര്‍ യദു മേയര്‍ക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്. പൊലീസ് കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്‍ സീറ്റില്‍ ആയത് കൊണ്ട് താന്‍ ഒന്നും കണ്ടില്ലെന്നായിരുന്നു മൊഴി, മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തോ, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നൊന്നും അറിയില്ലെന്നും കണ്ടക്ടര്‍ മൊഴിയില്‍ പറയുന്നു. അതേസമയം മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കെഎസ്‌ആര്‍ടിസി ബസിലെ…

കുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായില്‍ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസവം നടന്നതിന്‍റെ പരിഭ്രാന്തിയില്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാല്‍ പുറത്തറിയുമെന്നതിനാല്‍ കുഞ്ഞിന്‍റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായില്‍ തുണി തിരുകി. ഈ സാഹചര്യത്തില്‍ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം. തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കിടപ്പുരോഗിയായ നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടി(85) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജോസഫിനെ(88) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് തന്നെ പോലീസിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. കിടപ്പുരോഗിയായതിനാല്‍ ശുശ്രൂഷിക്കാനുള്ള ബുദ്ധിമുട്ടോ മറ്റോ ആണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട് : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് ഉപഭോഗം കുറഞ്ഞു. ഉപഭോക്താക്കള്‍ രാത്രി സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണമോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.…