കുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായില്‍ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തില്‍ പ്രതിയായ അമ്മയുടെ

മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട

സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

പ്രസവം നടന്നതിന്‍റെ പരിഭ്രാന്തിയില്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കുഞ്ഞ് കരഞ്ഞാല്‍ പുറത്തറിയുമെന്നതിനാല്‍ കുഞ്ഞിന്‍റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായില്‍ തുണി തിരുകി.

ഈ സാഹചര്യത്തില്‍ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം.

തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ്

കുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Related posts

Leave a Comment