കെഎസ്‌ആര്‍ടിസി ഡ്രെെവറുടെ പരാതി; മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുക്കാൻ ഉത്തരവ്. കെഎസ്‌ആർടിസി ഡ്രെെവർ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രൻ, മേയറുടെ ഭർത്താവും ബാലുശേരി എംഎല്‍എയുമായ കെ എം സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയുന്ന യുവാവ് എന്നിവർക്കെതിരെ കേസെടുക്കാനാണ് യദു ഹർജി നല്‍കിയത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ച്‌ കടന്നതും അന്യായമായി തടഞ്ഞ് വച്ചതും അസഭ്യം പറഞ്ഞതും തെളിവു നശിപ്പിച്ചതും അടക്കമുളള കുറ്റങ്ങളും ചുമത്തണമെന്നാണ് ഹർജിയിലെ ആവശ്യം. യദുവിന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോണ്‍മെന്റ് പൊലീസ് മേയർക്കും ഭർത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ…

കൊച്ചിയില്‍ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് ആ കുഞ്ഞ് യാത്രയായി . വേദനകളില്ലാത്ത , തന്നെ ആരും ഉപദ്രവിക്കാത്ത ലോകത്തേക്ക് . മണിക്കൂറുകള്‍ മാത്രം ഈ ഭൂമിയില്‍ ജീവിക്കാൻ കഴിഞ്ഞ കുരുന്നിന് കണ്ണീർ പൂക്കള്‍കൊണ്ടല്ലാതെ എങ്ങനെ യാത്ര പറയും. പനമ്ബിള്ളി നഗറിലെ ഫ്ളാറ്റില്‍നിന്ന് അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം പോലീസിന്റെ നേതൃത്വത്തില്‍ കൊച്ചി പുല്ലേപ്പടി ശ്മാശനത്തില്‍ സംസ്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന്‌ പോലീസ് ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. മൃതദേഹം വഹിച്ച പെട്ടിയില്‍ പൂക്കള്‍ വിതറി അവസാനയാത്രമൊഴി നല്‍കി. മേയര്‍ അനില്‍ കുമാർ അടക്കമുള്ളവർ കുഞ്ഞിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം ഹൃദയം ഭേദിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ പൂക്കള്‍ വിതറി ആ കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോള്‍ വേദനയോടെ ഒരു പിടി മണ്ണ് വിതറി അവർ യാത്രയാക്കി. വെള്ളിയാഴ്ച രാവിലെ വീട്ടിലെ…

തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്; ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ വെളിപ്പെടുത്തലുമായി കണ്ടക്ടര്‍ സുബിന്‍

കോട്ടയം: തിരുവനന്തപുരത്തെ ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തില്‍ തന്റെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ബസിലെ കണ്ടക്ടര്‍ സുബിന്‍. മൊഴി എന്താണെന്ന് ഭാര്യയോട് പോലും പറഞ്ഞിട്ടില്ലെന്നും സുബിന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പൊതുസമൂഹത്തില്‍ കെഎസ്‌ആര്‍ടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികള്‍ താന്‍ ചെയ്യില്ലെന്നും എ.എ.റഹീം എംപിയുമായി താന്‍ സംസാരിച്ചത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സുബിന്‍ പറഞ്ഞു. ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനു നേരെ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്ക് അറിയില്ലെന്ന് ബസിലെ കണ്ടക്ടറായിരുന്ന സുബിന്‍ മൊഴി നല്‍കിയെന്നാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. പിന്‍ സീറ്റില്‍ ആയതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ല. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ബസ് സാഫല്യം കോംപ്ലക്‌സിനു മുന്നില്‍ വച്ച്‌ തടഞ്ഞപ്പോള്‍ മാത്രമാണ് താന്‍ സംഭവം അറിയുന്നതെന്നാണ് സുബിന്‍ മൊഴി നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. സംഭവം നടന്ന് രണ്ട് മണിക്കൂറിനുളളില്‍ കെഎസ്‌ആര്‍ടിസിക്ക് മൊഴി…

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; ആലുവയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയത് 4 തോക്കുകളും 8 ലക്ഷം രൂപയും 2 കത്തിയും

ആലുവ: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത് പൊലീസ്. റിയാസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയും 2 കത്തിയും 25 തിരകളുമാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസൻസില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

ഝാര്‍ഖണ്ഡിലെ ഇഡി റെയ്ഡില്‍ മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത് 25 കോടി; റെയ്ഡ് തദ്ദേശ വകുപ്പിലെ അഴിമതി കേസില്‍; തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാൻ കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്ബാദിച്ച പണമെന്ന് ബിജെപി

റാഞ്ചി: ഝാർഖണ്ഡില്‍ ഇഡി റെയ്ഡില്‍ 25 കോടി രൂപ പിടികൂടി. മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയിലാണ് വൻ തോതിലുള്ള പണം പിടികൂടിയത്. തദ്ദേശ വികസന വകുപ്പിലെ അഴിമതി കേസിലാണ് പരിശോധന. റാഞ്ചിയില്‍ ഒമ്ബത് സ്ഥലങ്ങളിലാണ് അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയത്. കഴിഞ്ഞ വർഷം ഇഡി എടുത്ത കേസിലാണ് പരിശോധന. 2023ല്‍ ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എഞ്ചിനീയറായ വീരേന്ദ്ര റാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ഇഡിയുടെ പരിശോധന. അതിനിടെയാണ് തദ്ദേശ വികസന വകുപ്പ് മന്ത്രി അലംഗീർ ആലമിന്റെ സഹായിയുടെ വീട്ടിലെ പരിശോധനയില്‍ പണം കണ്ടെത്തിയതെന്ന് ഇഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് (പിഎംഎല്‍എ) ഇഡി കേസെടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്ബാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ്…

മാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി, മാത്യു കുഴല്‍നാടന് തിരിച്ചടി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ എം.എല്‍.എ. നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. സി.എം.ആർ.എല്ലിന് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നല്‍കിയതിന്റെ പ്രത്യുപകാരമായിട്ടാണ് എക്സാലോജിക്കിന് പണം നല്‍കിയത് എന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയില്‍ ഹർജി നല്‍കിയിരുന്നത്. ആദ്യം കേസ് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് എടുത്തു. പിന്നാലെ കോടതി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് തവണ കോടതി ഹർജികള്‍…

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു; ആത്മഹത്യയെന്ന് സൂചന

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളജ് അധികൃതരെ വിളിച്ച്‌ വിവരമറിയിച്ചു. എന്നാല്‍ ഈ സമയമായപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കൊച്ചിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു: ഒരു തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയില്‍ കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിങ്ങിനായി നിർമ്മിച്ച ഇരുമ്പ് ഫ്രെയിം നിലംപൊത്തുകയായിരുന്നു. ഈ ഫ്രെയിമില്‍ ഏറ്റവും മുകളിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍ മരിച്ചത് എന്നാണ് സൂചന. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നു വീഴുകയായിരുന്നു. കമ്പികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മരിച്ച തൊഴിലാളി. വളരെ ശ്രമപ്പെട്ടാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ വശത്തായി ഇരുമ്ബ് കമ്ബികള്‍ ഉപയോഗിച്ച്‌ നിർമ്മിച്ച ഗോവണിയാണു തകർന്നുവീണത്. കെട്ടിടത്തിന്റെ അവസാന മിനുക്കു പണികളാണ് നടന്നു കൊണ്ടിരുന്നത്. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുമ്പ് ഗോവണിക്ക ആറു…

തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു

തൃശ്ശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച്‌ പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠന്‍ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സിഐഎസ്സിഇ വെബ്‌സൈറ്റായ cisce.org യില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഡിജി ലോക്കറിലും ഫലം ലഭ്യമാകും. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച്‌ 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. 2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമാണ് വിജയം ഉണ്ടായിരുന്നത്.