കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കിടപ്പുരോഗിയായ നിരപ്പ് കുളങ്ങാട്ട്പാറ കത്രിക്കുട്ടി(85) ആണ് മരിച്ചത്.

സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജോസഫിനെ(88) പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് തന്നെ പോലീസിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.

കിടപ്പുരോഗിയായതിനാല്‍ ശുശ്രൂഷിക്കാനുള്ള ബുദ്ധിമുട്ടോ മറ്റോ ആണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.

Related posts

Leave a Comment