പരാതി നല്‍കിയിട്ടും കേസെടുത്തില്ല; മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡ്രൈവര്‍ യദു

മേയര്‍ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു. ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.

ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ലെന്നായിരുന്നു മൊഴി.

അതേസമയം കാണാതായ മെമ്മറി കാര്‍ഡിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.


പൊലീസിന് പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിന് പിന്നാലെയാണ് ഡ്രൈവര്‍ യദു മേയര്‍ക്കെതിരെ നിയമനടപടിക്ക് നീങ്ങുന്നത്.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്. പൊലീസ് കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പിന്‍ സീറ്റില്‍ ആയത് കൊണ്ട് താന്‍ ഒന്നും കണ്ടില്ലെന്നായിരുന്നു മൊഴി, മേയറുടെ വാഹനത്തെ ഓവര്‍ടേക്ക്

ചെയ്‌തോ, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോ എന്നൊന്നും അറിയില്ലെന്നും കണ്ടക്ടര്‍ മൊഴിയില്‍

പറയുന്നു.

അതേസമയം മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. കെഎസ്‌ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലീസിന് ഇതുവരെ ഒരു തുമ്ബും കിട്ടിയിട്ടില്ല.

മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.

തിരുവനന്തപുരം ഡിപ്പോയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യും. കെഎസ്‌ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്.

Related posts

Leave a Comment