മയക്കുമരുന്നിനു പണം കണ്ടെത്താന്‍ ബൈക്ക് മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍

എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താന്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് പിടികൂടി.

ഫോര്‍ട്ടുകൊച്ചി സ്വദേശികളായ ഷിറാസ് റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്. ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ രണ്ടുപേരും.

ഫോര്‍ട്ടുകൊച്ചി പരിസരത്തുനിന്നും തുടര്‍ച്ചയായി മോട്ടോര്‍സൈക്കിളുകള്‍ മോഷണം പോയിരുന്നു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിസിടിവി ഉള്‍പ്പെടെ പരിശോധിച്ച്‌ അന്വേഷണത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇവര്‍ ആറ് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നു.

മോഷ്ടിച്ച ബൈക്കുകള്‍ കേരളത്തിന് പുറത്താണ് വില്‍പന നടത്തിയിരുന്നത്. കൂടാതെ ബംഗളൂരു ചെന്നൈ സേലം എന്നിവിടങ്ങളിലും ഇവര്‍ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഷിറാസ് ഒരു ബലാത്സംഗ കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം മയക്കു മരുന്നിനായാണ് പ്രതികള്‍ ചെലവഴിച്ചിരുന്നത്. വിലയേറിയ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കണം എന്നും പോലീസ് അറിയിച്ചു.

Related posts

Leave a Comment