ബ്ലാ​ക്ക് ഫം​ഗ​സ്; കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 15 കേസുകള്‍, പ്രമേഹ രോഗികള്‍ ശ്ര​ദ്ധി​ക്ക​ണം: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത ബ്ലാ​ക്ക് ഫം​ഗ​സ് പു​തു​താ​യി ക​ണ്ടെ​ത്തി​യ രോ​ഗ​മ​ല്ലെ​ന്നും മുന്‍പും ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്ര​മേ​ഹ രോ​ഗി​ക​ള്‍ വളരെയേറെ ശ്രദ്ധിക്കേണ്ട രോഗമാണിതെന്നും.അതേസമയം, ഒ​രാ​ളി​ല്‍ നി​ന്നും മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​മ​ല്ല ബ്ലാ​ക്ക് ഫം​ഗ​സ് എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ആ​കെ 15 ബ്ലാ​ക്ക് ഫം​ഗ​സ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗം ക​ണ്ടെ​ത്തു​ന്ന​വ​രി​ല്‍ 25 ശ​ത​മാ​നം പേ​രി​ല്‍ മാ​ത്ര​മാ​ണ് പ്ര​മേ​ഹം ഭേ​ദ​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് അ​പ​ക​ട​കാ​രി​യാ​യി മാറിയേക്കാം. സ്റ്റി​റോ​യി​ഡു​ക​ള്‍ ഉപയോഗിക്കുന്നത് രോ​ഗം ഗു​രു​ത​ര​മാക്കാന്‍ ഇടയാക്കുമെന്നും. രോ​ഗം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ത​ന്നെ കേ​ര​ളം ജാ​ഗ്ര​ത പു​ല​ര്‍​ത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.കാ​ഴ്ച മ​ങ്ങ​ല്‍. ത​ല​വേ​ദ​ന. മൂ​ക്കി​ല്‍ നി​ന്നും ക​റു​ത്ത നി​റ​ത്തി​ലു​ള്ള ദ്ര​വം പു​റ​ത്തു വ​രി​ക എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍ ക​രു​ത​ല്‍ പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.​

Related posts

Leave a Comment