തൃ​പ്തി ദേ​ശാ​യി മ​ട​ങ്ങി പോ​ക​ണം; സു​ര​ക്ഷ ഒ​രു​ക്കാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​യോ​ട് മ​ട​ങ്ങി പോ​ക​ണ​മെ​ന്ന് പോ​ലീ​സ്. സു​ര​ക്ഷ ഒ​രു​ക്കാ​നാ​കി​ല്ലെ​ന്നും പോ​ലീ​സ് തൃ​പ്തി ദേ​ശാ​യി​യെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തൃ​പ്തി​യും അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന വ​നി​താ സം​ഘ​വും ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം കേ​ര​ള​ത്തി​ല്‍ നി​ന്ന് ബി​ന്ദു അ​മ്മി​ണി​യും ചേ​ര്‍​ന്നി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ചു​വെ​ന്നാ​ണ് വി​വ​രം. സു​ര​ക്ഷ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കു​മെ​ന്ന് തൃ​പ്തി ദേ​ശാ​യി പ​റ​ഞ്ഞു.

Related posts

Leave a Comment