കാമുകിയെ ക്രൂരമായി കഴുത്തറുത്ത് കൊന്നു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: കാമുകിയെ അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയും, മരണത്തിനു മുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

അഭിജിത് പാട്ടിദാര്‍ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശില്‍പ്പ ജരിയ എന്ന 22-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ എട്ടാം തിയതി ജബല്‍പൂരിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്.

ശില്‍പ്പയുടെ കഴുത്തറുത്തതിന് ശേഷം ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ആരേയും ഇനി ചതിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത്.

യുവതി ഞരങ്ങുന്നതും അവസാന ശ്വാസം വിടുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. കൊലപാതകം നടത്തിയതിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

സംശയം തോന്നിയ റിസോര്‍ട്ട് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.

തന്റെ മറ്റൊരു ബിസിനസ് പങ്കാളിയുമായി ശില്‍പ്പയ്‌ക്ക് അവിഹിബന്ധം ഉണ്ടായിരുന്നുവെന്നും, അയാളുടെ ആവശ്യപ്രകാരമാണ് കൊലപാതകം നടത്തിയതെന്നുമാണ് അഭിജിത്തിന്റെ വാദം.

ശില്‍പ്പയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ജബല്‍പൂരിലെ റിസോര്‍ട്ടില്‍ അഭിജിത്ത് മുറിയെടുക്കുന്നത്. അതേസമയം സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Comment