മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി.

കാഞ്ഞങ്ങാട്: കാസര്‍കോട് എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വീട്ടില്‍വെച്ചാണ് മകള്‍ക്ക് ഇയാള്‍ ബിയര്‍ നല്‍കിയത്. കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Related posts

Leave a Comment