ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത

ന്യൂഡല്‍ഹി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്ബത്തിന്റെ ‌ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. നിരവധി രാജ്യങ്ങളാണ് അവിടെയ്ക്ക് സഹായങ്ങള്‍ എത്തിച്ചുകൊണ്ട് ഇരിക്കുന്നത്.

ഓപ്പറേഷന്‍ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് രണ്ട് എന്‍ ഡി ആര്‍ എഫ് സംഘം തുര്‍ക്കിയിലെത്തിയിരുന്നു, ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആര്‍മി വനിതാ സെെനികയ്ക്ക് ചുംബനം നല്‍കുന്ന തുര്‍ക്കി വനിതയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ ആര്‍മിയുടെ എ ഡി ജി പി ഔദ്യോഗിക ട്വിറ്ററിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ വി കെയര്‍’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment