2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും

ന്യൂഡൽഹി : 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രിഅനുരാഗ് താക്കൂര്‍ .

ഇതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷപദവി രാഷ്ട്രീയക്കാര്‍ക്ക് നല്‍കാതെ പി.ടി.

ഉഷ എന്ന കായികതാരത്തെ തന്നെ കൊണ്ടുവന്നതിന് പിന്നില്‍ മോദിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതുന്നത്. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെ‍ നടത്താനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.

2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയും പങ്കെടുക്കുമെന്ന് ബുധനാഴ്ചയാണ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. 2032 വരെയുള്ള ഒളിമ്പിക്സ് നടത്തേണ്ട രാജ്യങ്ങളുടെ പട്ടിക നേരത്തെ ഉറപ്പിക്ക്പെട്ട സാഹചര്യത്തിലാണ് 2036ലെ ഒളിമ്പിക്സ് നടത്തിപ്പിന് ഇന്ത്യ ശ്രമിക്കുന്നത്.

2023 സെപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഒളിപി ക് അസോസിയേഷന്‍ (ഐഒസി) യോഗത്തില്‍ ഐഒസി അംഗങ്ങള്‍ക്ക് മുൻപാകെ ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താനുള്ള സാധ്യതയെക്കുറിച്ച്‌ രൂപരേഖ അവതരിപ്പിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

രൂപരേഖ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍റെ അധ്യക്ഷയെന്ന നിലയില്‍ പി.ടി. ഉഷയ്ക്ക് ഇക്കാര്യത്തില്‍ വലിയ റോള്‍ നിര്‍വ്വഹിക്കാനുണ്ട്.

കായിക രംഗത്ത് ഇന്ത്യയ്ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ഉഷയുടെ മോഹങ്ങള്‍ക്കാണ് മോദി ചിറകുനല്‍കിയിരിക്കുന്നത്. ഇത് കേരളത്തിനും അഭിമാനനിമിഷമാണ്.

Related posts

Leave a Comment