തിരുവനതപുരത്ത് കനത്ത മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം, തലസ്ഥാന നഗരിയായ തിരുവനന്തപുരത്തടക്കം ഇന്നലെ കനത്ത മഴയാണ് ഉണ്ടായിരിക്കുന്നത്. റെയില്‍വേസ്റ്റേഷന്‍, തമ്ബാനൂര്‍, കിഴക്കേക്കോട്ട തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിരിക്കുന്നു.

തിരുവനന്തപുരമടക്കം ആറ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്ന് മലപ്പുറത്ത് മാത്രമാണ് യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മെയ് 02-ന് വയനാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related posts

Leave a Comment