ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും, മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; ടി സിദ്ദിഖ്

കല്‍പ്പറ്റ : വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയ്‌സകന്‍ കൊലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് . വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവന്‍ തകര്‍ത്ത് വന്യജീവി ആക്രമണം വര്‍ദ്ധിക്കുകയാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. റോഡിയോ കോളര്‍ ഘടിപ്പിച്ച ആന ജനവാസ മേഖലയില്‍ എത്തിയത് ഗുരുതര വീഴ്ചയാണെന്നും ഒന്നാം പ്രതി വനംവകുപ്പും വനം മന്ത്രിയുമാണെന്നും എംഎല്‍എ പറഞ്ഞു. വീടിനകത്തേക്ക്, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് വയനാട്ടില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. മനുഷ്യന്റെ ജീവന്‍ അപഹരിക്കുന്നത് സ്ഥിരം സംഭവമായി മാറുകയും അത് പൊതുവത്കരിക്കുകയും ചെയ്യുന്നത് വിഷമകരമാണ്. മേപ്പാടി പഞ്ചായത്തില്‍ കുഞ്ഞവറാന്‍ എന്ന ആള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ നേരിട്ട് ഇടപെട്ടിട്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനായി മൃതദേഹം എടുക്കാന്‍ രണ്ട് മണിക്കൂര്‍ വേണ്ടി വന്നു. പ്രജീഷ് എന്ന കര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അതിദാരുണമായാണ്. വയനാടിന്റെ ചുമതലയുളള…

വയനാട്ടില്‍ നാട്ടുകാരുടെ കനത്ത പ്രതിഷേധം ; എസ്പിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തില്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയെന്ന് ആക്ഷേപിച്ച്‌ പ്രതിഷേധവുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവും ചുമന്ന് പ്രകടനവുമായിട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നേരത്തേ മാനന്തവാടി ആശുപത്രിയിലേക്ക് എത്തിയ എസ്.പി.യുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. അജിയുടെ മൃതദേഹം സൂക്ഷിച്ച മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയ നാട്ടുകാര്‍ മൃതദേഹം വഹിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എത്തിച്ച്‌ പ്രതിഷേധം നടത്തി. ഡിഎഫ്‌ഒ യോ മന്ത്രിയോ എത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നേരത്തേ ഇവിടേയ്ക്ക് എത്തിയ എസ്പിയുടെ വാഹനം ആള്‍ക്കാര്‍ തടഞ്ഞിരുന്നു. എസ്.പി. നാരായണനെതിരേ ഗോബാക്ക് വിളികളുമായി നഗരമദ്ധ്യത്തില്‍ ജനക്കൂട്ടം തടഞ്ഞുവെച്ചു. വഴിയില്‍ വെച്ച്‌ എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടാണ് പോയത്. മാനന്തവാടിയിലേക്കുള്ള പ്രധാനറോഡുകളെല്ലാം നാട്ടുകാര്‍ മണിക്കൂറുകളോളമായി ഉപരോധിച്ചിച്ചിരിക്കുകയാണ്. അദ്ദേഹം പിന്നീട് നാട്ടുകാരുമായി സംസാരിച്ചു. ഇന്ന്…

പാകിസ്താനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല ; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി പാകിസ്താനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത. ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിഖ് ഇ ഇന്‍സാഫിനാണ് കഴിഞ്ഞത്. അവര്‍ 99 സീറ്റുകള്‍ നേടി മുന്നില്‍ വന്നപ്പോള്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ളീം ലീഗിന് നേടാനായത് 71 സീറ്റുകളാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 53 സീറ്റുകളുമാണ് കിട്ടിയത്. അതേസമയം 15 സീറ്റുകളില്‍ കൂടി ഫലം പുറത്തുവരാനുണ്ട്. 99 സീറ്റുകളില്‍ വിജയിക്കാനായതില്‍ ജയിലില്‍ കിടന്നുകൊണ്ട് ഇമ്രാന്‍ഖാന്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. പലപല കേസുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. പാകിസ്ഥാന്‍ ചരിത്രം കുറിച്ചെന്നും രാജ്യത്തെ ഒരുമിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങള്‍ വിറ്റുവെന്ന കേസിനലാണ് നിലവില്‍ ഇമ്രാന്‍ഖാന്‍ ശിക്ഷ അനുഭവിക്കുന്നത്. 14 വര്‍ഷം തടവുശിക്ഷയാണ്…

വയനാട്ടിൽ കാട്ടാന ​ഗേറ്റ് പൊളിച്ച് വീട്ടുമുറ്റത്ത് കയറി ആക്രമണം; ഒരാൾക്ക് മരണം, നിരോധനാജ്ഞ

മാനന്തവാടി: ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍. കൊല്ലപ്പെട്ട പനച്ചില്‍ അജീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. മാനന്തവാടി നഗരസഭയിലെ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്ബള്ളി, കുറവ, കാടന്‍കൊല്ലി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ആന സ്ഥലത്ത് തന്നെയുണ്ടെന്നും അതുകൊണ്ടു തന്നെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. തണ്ണീര്‍കൊമ്ബനിറങ്ങി തൊട്ടടുത്ത ദിവസമാണ് വീണ്ടും കാട്ടാന ആക്രമണത്തിന് വയനാട് ഇരയാകുന്നത്. കാട്ടാനയെ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തിരിച്ചറിയാതിരുന്നതില്‍ അതിശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തുമെന്നാണ് വനംവകുപ്പ് പറയുന്നത്. രാവിലെ ഏഴു മണിയോടെ പടമല പ്രദേശത്താണ് ആനയെ കണ്ടെത്തിയത്. ഗേറ്റ് പൊളിച്ച്‌ ആന അകത്തുകയറിയായിരുന്നു ആക്രമണം നടത്തിയത്. പരിക്കേറ്റ അജിയെ…