വയനാട്ടില്‍ നാട്ടുകാരുടെ കനത്ത പ്രതിഷേധം ; എസ്പിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തില്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയെന്ന് ആക്ഷേപിച്ച്‌ പ്രതിഷേധവുമായി നാട്ടുകാര്‍.

കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവും ചുമന്ന് പ്രകടനവുമായിട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

നേരത്തേ മാനന്തവാടി ആശുപത്രിയിലേക്ക് എത്തിയ എസ്.പി.യുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു.

അജിയുടെ മൃതദേഹം സൂക്ഷിച്ച മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയ നാട്ടുകാര്‍ മൃതദേഹം വഹിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തി.

ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ എത്തിച്ച്‌ പ്രതിഷേധം നടത്തി. ഡിഎഫ്‌ഒ യോ മന്ത്രിയോ എത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

നേരത്തേ ഇവിടേയ്ക്ക് എത്തിയ എസ്പിയുടെ വാഹനം ആള്‍ക്കാര്‍ തടഞ്ഞിരുന്നു.

എസ്.പി. നാരായണനെതിരേ ഗോബാക്ക് വിളികളുമായി നഗരമദ്ധ്യത്തില്‍ ജനക്കൂട്ടം തടഞ്ഞുവെച്ചു.

വഴിയില്‍ വെച്ച്‌ എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടാണ് പോയത്.

മാനന്തവാടിയിലേക്കുള്ള പ്രധാനറോഡുകളെല്ലാം നാട്ടുകാര്‍ മണിക്കൂറുകളോളമായി ഉപരോധിച്ചിച്ചിരിക്കുകയാണ്.

അദ്ദേഹം പിന്നീട് നാട്ടുകാരുമായി സംസാരിച്ചു. ഇന്ന് രാവിലെയാണ് കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച്‌ കൊന്നത്.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

വീട്ടിലേക്ക് കയറിവന്ന ആന അജിയെ പുറകെ ഓടിച്ചിട്ട് കുത്തുകയായിരുന്നു.

കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പത്ത് മിനുട്ട് മുമ്ബ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

ആന ഇപ്പോള്‍ കൊയിലേരി താന്നിക്കല്‍ മേഖലയിലാണുള്ളത്.

Related posts

Leave a Comment