രഞ്ജിത് ശ്രീനിവാസന്‍ കേസ്: ശിക്ഷവിധിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളാണ് അറസ്റ്റിലായത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവിയ്‌ക്കെതിരെയാണ് ആണ് ഇവര്‍ ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാര്‍ട്ടേഴ്സില്‍ ഉള്‍പ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലാണുള്ളത്. ബിജെപി ഒബിസി മോര്‍ച്ച നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസനെ വധിച്ച കേസില്‍ 15 പ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തുകയും എല്ലാവര്‍ക്കും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് വിധി വന്നത്.

മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുകയാണ് ; നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രധനമന്ത്രിയുടെ ബജറ്റ്

ന്യൂഡല്‍ഹി: മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുകയാണെന്നും സമ്ബദ്‌രംഗത്ത് 10 വഷത്തിനിടയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും നിരവധി വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞതായും കേന്ദ്രധനമന്ത്രി നിര്‍മ്മല നിര്‍മ്മലാസീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ബജറ്റ് തുടങ്ങിയത്. ഇന്ത്യന്‍ജനത പ്രതീക്ഷയോടെ ഭാവിയെ നോക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ ഭരണതുടര്‍ച്ച നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മികച്ച ജനപിന്തുണയോടെ ജനങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നും ജനങ്ങളുടെ ആശീര്‍വാദം ഈ സര്‍ക്കാരിനുണ്ടെന്നും പറഞ്ഞു. 2024 ല്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും 2047 ല്‍ വികസിതഭാരതമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേന്ദ്രധനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. എല്ലാര്‍ക്കുമൊപ്പം എല്ലവര്‍ക്കും വികസനമെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ല. അമൃത് കാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചതായും സാമ്ബത്തികരംഗത്ത് നവോന്മേഷം കൊണ്ടുവന്നതായും പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യറേഷന്‍…

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ്‌സോറന്‍ രാജിവെച്ചു; ചംപയ് സോറൻ പുതിയ മുഖ്യമന്ത്രിയാകും

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ്‌സോറന്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി . ഇഡി കുഭംകോണ കേസിലാണ് നടപടി . ഹേമന്ദ് സേറനെ താമസിയാതെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവില്‍ ഹേമന്ദ്‌സോറന്‍ ഇഡി കസ്റ്റഡിയിലാണ്. ഭാര്യ കല്‍പ്പനാ സോറനെ ഹേമന്ദ് സോറന്‍ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചേക്കുമെന്ന്സൂചനകളെ തളളി രാഷ്ട്രീയ നേതൃത്വം. അതേ സമയം ചംപയ് സോറൻ ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയാകും . ജെഎംഎം നേതാവും ഹെമന്ദ് സോറൻ മന്ത്രിസഭയിലെ ഗതാഗത മന്ത്രി യാണ് ചംപയ് സോറൻ. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന വിഷയം സംസാരിക്കാൻ ചംപയ് സോറൻ ഗവർണറെ കാണുമെന്ന് ജെഎംഎം വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ബജറ്റ് ഇന്ന് ; കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് കര്‍ഷക, സംരഭക സൗഹൃദമായേക്കും. ക്ഷേമ ചെലവുകള്‍ വര്‍ധിപ്പിക്കാനും അടുത്ത സാമ്ബത്തിക വര്‍ഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്ക്കാനും സര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും. െനെപുണ്യ വികസനം, സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തല്‍ എന്നിവയിലൂടെ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കാകും ഊന്നല്‍. പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും. ചെലവ് കുറഞ്ഞ ഭവനപദ്ധതികള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിച്ചേക്കാം. വിളകളുടെ ഉയര്‍ന്ന താങ്ങുവില, കൂടിയ വായ്പാവിഹിതം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റെലെസ്ഡ് ഇന്ത്യ, ഗ്രീന്‍ െഹെഡ്രജന്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ (ഇവികള്‍) എന്നിവയുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ ലഭിക്കും. പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം, വിദേശ നിക്ഷേപ വ്യവസായ മോഡലുകള്‍ എന്നിവയ്ക്കു പ്രോത്സാഹനം കിട്ടാനിടയുണ്ട്. നികുതി ഘടനയിലും ആദായനികുതി നിരക്കിലും മാറ്റത്തിനും സാധ്യതയുണ്ട്. എന്നാല്‍, വമ്ബന്‍…