റാഞ്ചി: കള്ളപ്പണക്കേസില്‍ ഇ.ഡി അറസ്റ്റുചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഹൈക്കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് ചോദ്യം ചെയ്തുള്ള സോറന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം സോറനെ റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇ.ഡി ഒമ്ബത് തവണ സമന്‍സ് അയച്ചതിനു ശേഷമാണ് കഴിഞ്ഞ ദിവസം സോറന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയില്‍ എടുത്തത്. സോറന്റെ വസതില്‍ നിന്ന് കണക്കില്‍പെടാത്ത 36 ലക്ഷം രൂപയും തട്ടിപ്പിലൂടെ സ്വന്തമാക്കിയ ഭൂമി സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിരുന്നു. അതിനിടെ, ഹേമന്ദ് സോറന്‍ രാജിവച്ച ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദവി മുതിര്‍ന്ന നേതാവ് ചംപയ് സോറന്‍ ഏറ്റെടുത്തു. ഇന്ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍…
Day: February 2, 2024
ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു ; വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു ; തമിഴക വെട്രി കഴകം, 2026 ല്‍ മത്സരിക്കും
ചെന്നൈ: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം തമിഴ് സൂപ്പര്‍താരം വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാര്‍ട്ടിയുടെ പേര്. താരം പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും 2026 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാനിറങ്ങിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പിലൂടെയാണ് താരം പാര്‍ട്ടി പ്രഖ്യാപിച്ചത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി ഉള്ളതാണ്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലേക്കുള്ള നീക്കമായി ആരാധകര്‍് വിലയിരുത്തപ്പെട്ടിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ വിജയ് പീപ്പിള്‍സ് മൂവ്മെന്റ് നിരവധി ക്ഷേമ…
ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇ.ഡി.യുടെ അറസ്റ്റിനെതിരേ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ജെഎംഎം മേധാവിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം ഝാര്‍ഖണ്ഡിലെ പ്രതിസന്ധി അയയ്ക്കാന്‍ ചമ്ബായി സോറനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള രണ്ട് ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഫെബ്രുവരി 1 നായിരുന്നു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ചമ്ബായി സോറനെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഇന്ന് പുതിയ മുഖ്യമന്ത്രിയായി ചമ്ബായി സോറന്‍ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത പത്ത് ദിവസത്തിനുള്ളില്‍…
സ്‌കൂളില്‍ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരന്‍ ചികിത്സയിലിരിക്കേ മരിച്ചു
പത്തനംതിട്ട: റാന്നിയില്‍ സ്‌കൂളില്‍ വീണ് പരിക്കേറ്റ അഞ്ചര വയസ്സുകാരന്‍ ചികിത്സയിലിരിക്കേ മരിച്ചു. പ്ലാങ്കമണ്‍ ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി.വര്‍ഗീസ് ആണ് മരിച്ചത്. വീഴ്ചയില്‍ കുട്ടിയുടെ കൈക്കുഴ തെറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് വ്യക്തമാക്കി.
മാസപ്പടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍; പ്രതിഷേധം, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ ബഹളം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പരിഗണിച്ചില്ല. ചട്ടവിരുദ്ധമാണെന്ന് കാണിച്ച് നോട്ടീസ് തള്ളിക്കളഞ്ഞു. എന്നാല്‍ വിഷയം പരിഗണിക്കുന്നതില്‍ ഒരു ചട്ടലംഘനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. പ്ലക്കാര്‍ഡും ബാനറുമായാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തിയത്. നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറിന്റെ ഡയസ്സിനു മുന്നിലെത്തിയും പ്രതിഷേധമുണ്ടായി. ബഹളവുമായി ഭരണപക്ഷവും എഴുന്നേറ്റു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോക്ക് നടത്തി. കേരളം പി.വി ആന്റ് കമ്ബനി കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കണം. മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് ഒളിച്ചോടി. ഗൗരവമായ ക്രമക്കേടുകളാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. അതുകൊണ്ടാണ് രണ്ടും കൈയ്യും ഉയര്‍ത്തി പരിശുദ്ധമാണെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മാനന്തവാടി നഗരത്തിലിറങ്ങി കാട്ടാന ; എടക്കരയില്‍ കാട്ടുപോത്ത് ; രണ്ടിടത്തും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
മാനന്തവാടി: വന്യജീവികള്‍ വന്‍ ശല്യമായി മാറിയിരിക്കുന്ന വയനാട്ടില്‍ മാനന്തവാടി നഗരത്തിനോട് ചേര്‍ന്ന് കാട്ടാനയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വയനാട് മാനന്തവാടി നഗരത്തിലാണ് ഒറ്റയാന്‍ ആനയെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിവളപ്പില്‍ പ്രവേശിച്ച ആന കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ഭാഗത്തേക്കാണ് നീങ്ങുന്നത്. മാനന്തവാടിക്കടുത്ത് പായോടാണ് ആനയെ കണ്ടെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ്. കര്‍ണാടക വനമേഖലയില്‍ നിന്നും എത്തിയ ആനയായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടുപ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ മാറിയാണ് മാനന്തവാടി നഗരം. നിലവില്‍ ശാന്തനായ ആന പ്രകോപിതനായാല്‍ കൂടുതല്‍ അപകടകരകമാകുമെന്നും ടൗണ്‍ ആയതിനാല്‍ വലിയ പ്രതിസന്ധിയായി മാറുമെന്ന സങ്കീര്‍ണ്ണമായ സാഹചര്യമാണ് ഉള്ളത്. വനപ്രദേശം അല്‍പ്പം പോലും ഇല്ലാത്ത സ്ഥലത്താണ് ആനയെത്തിയത്. ഇതിനെ തിരികെ കാടുകയറ്റുക എന്നതാണ് വനപാലകരും പോലീസും നേരിടുന്ന പ്രതിസന്ധി.…