തൃശൂരില്‍ സി പി എം- ബി ജെ പി ഡീലിൻ്റെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറഞ്ഞ് വി ഡി സതീശൻ

തിരുവനന്തപുരം: യു.ഡി.എഫിന് അനുകൂലമായ ജനവിധി ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനം കാണാൻ കഴിയുമെന്ന് പറഞ്ഞ സതീശൻ, യു ഡി എഫ് സര്‍ക്കാരിന്‍റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ വിജയിച്ചുവെന്നും കൂട്ടിച്ചേർത്തു. എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം കേരളത്തില്‍ നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച്‌ മിണ്ടുന്നില്ലെന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കിയതിന്‍റെ സൂത്രധാരനെന്നും ആരോപിച്ചു. ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം- ബി.ജെ.പി ഡീല്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

ബിജെപിക്കെതിരെ വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പിണറായി; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല; പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും

തിരുവനന്തപുരം; കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂർ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നാട്ടില്‍ ബിജെപി ആദ്യമായി ലോക്‌സഭയില്‍ വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് മതനിരപേക്ഷ -ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെടുന്നു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു. ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്‌ക്കും പുരോഗതിയ്‌ക്കുമായി…

ഒരാള്‍ എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍; ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍

ഡല്‍ഹി: ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ദില്ലിയിലേക്ക്. ഒരാള്‍ എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൌതുകമായി മാറി. 543 അംഗ സഭയില്‍ ബിജെപിക്ക് തനിച്ച്‌ ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരില്‍ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാള്‍ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിൻറെ സഖ്യകക്ഷികളായിരുന്നു…

ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതും വോട്ട് ഗണ്യമായി വര്‍ദ്ധിച്ചതും നിസ്സാരകാര്യമല്ലെന്ന് ബിനോയ് വിശ്വം

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നതും അവരുടെ വോട്ട് ശതമാനം ഗണ്യമായി വര്‍ദ്ധിച്ചു എന്നതും നിസ്സാരമായി കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സംസ്ഥാനത്ത് പത്തൊന്‍പതു സീറ്റിലും പരാജയപ്പെടുകയും സീറ്റുനില ബിജെപിക്ക് ഒപ്പമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് വിലയിരുത്തിക്കൊണ്ടുള്ള സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രതികരണം. കേരളത്തില്‍ ബിജെപി ശക്തിയാര്‍ജിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെങ്കിലും സിപിഐക്ക് അത് ബോധ്യപ്പെട്ടുവെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ്കേരളത്തില്‍ താമര വിരിയില്ലെന്ന് നിരന്തരം പരിഹസിച്ചുകൊണ്ടിരുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് തൃശ്ശൂരില്‍ വോട്ടര്‍മാര്‍ നല്‍കിയത്. തൃശ്ശൂരിലേത് ഒറ്റപ്പെട്ട സംഭവം എന്നു വിശേഷിപ്പിച്ച ചില ഇടതു നേതാക്കള്‍ എല്‍ഡിഎഫിന്‌റെ ഒറ്റപ്പെട്ട വിജയത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ മുഖം മറച്ച്‌ മാറുകയാണ്.

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; രാജിക്കത്ത കൈമാറി; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു. പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ മാസം ഒമ്ബതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്ബേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.

സിപിഎമ്മിന്റെ അടിത്തറ ഇപ്പോഴും ശക്തം; കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം; പാര്‍ട്ടിയുടെ മുഖത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ല: എംവി ഗോവിന്ദൻ

തിരുവനന്തപുരം: വൻ തിരിച്ചടിയേറ്റിട്ടും സമ്മതിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർ‌ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഇപ്പോഴും ഭദ്രമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃ‍ശൂരില്‍ കോണ്‍ഗ്രസിന്റെ വോ‍ട്ട് കോണ്‍ഗ്രസ് പിടിക്കുമെന്നാണ് കരുതിയത്. മണ്ഡലത്തില്‍‌ 86,000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപി 74,000 വോട്ടിനാണ് വിജയിച്ചത്. സിപിഎമ്മിന് 6,000-ത്തിലധികം വോട്ടുകള്‍ കുറയുകയും ചെയ്തു. ബിജെപി ജയിക്കില്ലെന്ന് നേരത്തെ പറഞ്ഞത് ശരിയാണെന്നും കോണ്‍ഗ്രസാണ് ബിജെപിയെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച്‌ യാതൊരുവിധ പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്‍ടപ്പെട്ടില്ല. 47 ശതമാനം വോട്ട് ഉണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 36 ശതമാനം വോട്ടുണ്ടായിരുന്ന സിപിഎമ്മിന് ഒരു ശതമാനം വോട്ട് മാത്രമേ ഇത്തവണ കുറഞ്ഞിട്ടുള്ളതെന്നും അടിത്തറ ശക്തമാണെന്നും എം. വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരാജയത്തിന് പിന്നിലെ കാരണം കണ്ടെത്താനായി പരിശോധന…

കേരളത്തില്‍ ഇനിയും താമര വിരിയും; തൃശൂര്‍കാര്‍ക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്, കോണ്‍ഗ്രസിന്റേത് ജാതിയുടെയും വെറുപ്പിന്റെയും രാഷ്‌ട്രീയം: പത്മജ

തൃശ്ശൂര്‍: കേരളത്തില്‍ ഇനിയും താമര വിരിയുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. തൃശൂർകാർക്ക് നല്ല രാഷ്‌ട്രീയ ബോധമുണ്ട്. തൃശ്ശൂരുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും പത്മജ പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടി. തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ട് ശതമാനം നല്ല രീതിയിലാണ് കൂടിയിരിക്കുന്നതെന്നും ഓരോ തവണയും ബിജെപിയ്‌ക്ക് വോട്ട് ഷെയര്‍ കൂടുന്നുവെന്നും പത്മജ വ്യക്തമാക്കി. കോണ്‍ഗ്രസ് വിടാൻ എടുത്ത തീരുമാനം തെറ്റിയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ.മുരളീധരന്റെ പരാജയത്തോടെ തന്റെ തീരുമാനം ശരിയായിരുന്നു എന്നതിനെ ബലപ്പെടുത്തിയെന്നും അവർ വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂർ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍ നിന്നും ഹൃദയം പൊട്ടിയാണ് പാർട്ടിവിടാൻ തീരുമാനിച്ചത്. ഇന്നിപ്പോള്‍ ബിജെപി വിജയത്തെക്കുറിച്ചു സംസാരിക്കാൻ ഇരിക്കുമ്ബോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇന്ന് ഇവിടെ വച്ചു തന്നെ പ്രസ് മീറ്റ് നടത്തുമ്ബോള്‍ അന്നു ഞാൻ പൊട്ടിക്കരഞ്ഞെടുത്ത തീരുമാനത്തിന്…

യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി; അഞ്ചാലുംമൂടില്‍ വൻ ദുരന്തം ഒഴിവായി.

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടില്‍ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി. സംഭവം വലിയ അപകടമില്ലാതെ ഒഴിവാക്കുകയും, ആർക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെ അഷ്ടമുടിയിലായിരുന്നു അപകടം. പെരുമണില്‍നിന്ന് കോയിവിളയിലേക്കുള്ള സർവീസ് യാത്രയ്ക്കിടെ അഷ്ടമുടി ബസ് സ്റ്റാൻഡ് ബോട്ട് ജെട്ടിയിലടുപ്പിക്കവെ നിയന്ത്രണംവിട്ട് സമീപത്തുള്ള ദേവരാജന്റെ പുരയിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണംവിട്ട ബോട്ട് കോണ്‍ക്രീറ്റ് ജെട്ടിയിലിടിച്ചിരുന്നെങ്കില്‍ വൻ അപകടമുണ്ടാകുമായിരുന്നു. മരക്കൂട്ടത്തിനിടയിലൂടെ കരയിലേക്ക് ഇടിച്ചുകയറിയ നിന്ന ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കായലിലേക്ക് തള്ളിയിറക്കുകയായിരുന്നു. ബോട്ടിന് കാര്യമായ കേടുപാടുകളുണ്ടായില്ല. കോണ്‍ക്രീറ്റ് ജെട്ടിയില്‍ ബോട്ട് ഇടിച്ചിരുന്നെങ്കില്‍ ആഘാതം വൻ ദുരന്തമാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകരം, ബോട്ട് മരങ്ങള്‍ക്കിടയിലൂടെ കടന്നത്, ലാൻഡിംഗ് കുഷ്യൻ ചെയ്യാനും കേടുപാടുകള്‍ കുറയ്ക്കാനും സഹായിച്ചു. ജീവനക്കാരുടെയും നാട്ടുകാരുടെയും പെട്ടെന്നുള്ള പ്രതികരണം കൂടുതല്‍ സങ്കീർണതകള്‍ തടയുന്നതിന് സഹായകമായി. ബോട്ട് നിയന്ത്രണം തെറ്റിയ ഉടൻ തന്നെ ജീവനക്കാർ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.…

‘സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്, പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല’; രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ്

പാലക്കാട്: ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമർശവുമായി പാലക്കാട് ഡിസിസി പ്രസിഡൻറ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിർന്ന നേതാക്കള്‍ അടക്കം നിർദേശിച്ച കാര്യങ്ങള്‍ സ്ഥാനാർത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടർ ആലത്തൂരില്‍ പ്രവർത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിൻറെ മറുപടി. പറയാനുളളത് പാർട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡൻറിൻറെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം, തൻറെ നിലപാട് രമ്യയുടെ തോല്‍വിക്ക് ഒരു ഘടകമായി…

ഇത് പാര്‍ട്ടി അണികള്‍ സെക്രട്ടറിക്ക് കൊടുത്ത പണി, സിപിഎം കോട്ടയായ തളിപ്പറമ്ബില്‍ ഞെട്ടിച്ച്‌ സുധാകരന്‍, ധര്‍മടവും മട്ടന്നൂരും കഷ്ടിച്ച്‌ രക്ഷപ്പെട്ടു

കണ്ണൂര്‍: സിപിഎം സംസ്ഥാന നേതാക്കളുടെ തട്ടകത്തില്‍ റെക്കോര്‍ഡ് വിജയവുമായി കെ സുധാകരന്‍ പാര്‍ലമെന്റിലേക്ക് പോകുമ്ബോള്‍ നാണക്കേടിലായത് സിപിഎം നേതൃത്വം. ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമുതല്‍ അണികളുടെ വിമര്‍ശനത്തിന് ഇരയായ പാര്‍ട്ടി വന്‍ തോല്‍വിക്ക് മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം, ശൈലജ ടീച്ചറുടെ മട്ടന്നൂര്‍ എന്നീ ഇടതുകോട്ടകളിലും സുധാകരന്റെ തേരോട്ടം കാണാം. ഇവിടെ ലീഡ് നേടാനായില്ലെങ്കിലും വന്‍ തോതില്‍ ഇടതുവോട്ടുകള്‍ സമാഹരിക്കാന്‍ സുധാകരന് സാധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്ബില്‍ 8,787 വോട്ടിന്റെ മേല്‍ക്കൈയാണ് സുധാകരന്. മട്ടന്നൂരിലും ധര്‍മടത്തും എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും 2019-ലേതിനേക്കാള്‍ കുറഞ്ഞു. ധര്‍മടം-2,616, മട്ടന്നൂര്‍-3,034 ലീഡുമായി എല്‍.ഡി.എഫ്. പിടിച്ചുനിന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍, തളിപ്പറമ്ബില്‍ 725 വോട്ടിന്റെ നേരിയ ലീഡേ സുധാകരനുണ്ടായിരുന്നുള്ളൂ. ധര്‍മടത്ത് 4,099 വോട്ടും മട്ടന്നൂരില്‍ 7,488 വോട്ടുമായി എല്‍.ഡി.എഫ്. മുന്നിലായിരുന്നു. ഇത്തവണ ലീഡ് രണ്ടിടത്തും കുറഞ്ഞു. മട്ടന്നൂരില്‍…