സംവിധായകൻ പ്രകാശ് കോളേരിക്കു വിട; വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ∙: സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ അനന്തപത്മനാഭൻ, വരും വരാതിരിക്കില്ല, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം തുടങ്ങിയവയാണ് പ്രകാശ് കോളേരി സംവിധാനം ചെയ്ത സിനിമകൾ. 1987ലാണ് ആദ്യ ചിത്രമാണ് മിഴിയിതളിൽ കണ്ണീരുമായി പുറത്തിറങ്ങിയത്. 2013ൽ പുറത്തിറങ്ങിയ പാട്ടുപുസ്തകം ആണ് അവസാന സിനിമ.

ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; പൂല്‍പ്പള്ളിയില്‍ ജനകീയ പ്രതിഷേധം

മാനന്തവാടി: മാനന്തവാടിയില്‍ നാട്ടിലിറങ്ങി ആളെ കൊന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആനയെ മണ്ണുണ്ടിയില്‍ വളഞ്ഞ ദൗത്യസംഘം മയക്കുവെടി വയ്ക്കാനുള്ള അനുകൂല സാഹചര്യത്തിനായി കാത്തിരിക്കുകയാണ്. ആന നില്‍ക്കുന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ അകലെയാണ് ദൗത്യസംഘവും തമ്ബടിച്ചിരിക്കുന്നത്. മരത്തിന്റെ മുകളില്‍ നിന്ന് ആനയെ വെടിവയ്ക്കാനുള്ള പരിശ്രമമാണ് ദൗത്യസംഘം നടത്തുന്നത്. അതിനിടെ, കണ്ണൂര്‍ കൊട്ടിയൂരില്‍ മുള്ളുവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ച്‌ വനംവകുപ്പിന്റെ കൂട്ടിലേക്ക് മാറ്റി. കടുവയ്ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷം ആറളം വന്യജീവി സങ്കേതത്തില്‍ തുറന്നുവിടും. കടുവയുടെ ഇടതു കാലിന് ചെറിയ പരിക്കുകളുണ്ട്. മുള്ളുവേലിയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം. വന്യജീവികളുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്.

ലാവലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് കൊടുത്ത ഉദ്യോഗസ്ഥന്‍ പഴ്‌സണല്‍ സ്റ്റാഫില്‍: ഷോണ്‍ ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘമായി മാറിയെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവും ഷോണ്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു. എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലുണ്ട്. ആര്‍.മോഹന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ കയറിയത് ഉപകാരസ്മരണയാണ്. മുന്‍പ് ഇന്‍കം ടാക്‌സ് അഡീഷണല്‍ ഡയറക്ടറായ ഐആര്‍എസ് ഓഫീസറാണ് മോഹന്‍. പഴ്‌സണല്‍ സ്റ്റാഫില്‍ നാലാമനാണ്. ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ സഹോദരനാണ. 2016 മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മോഹന്‍ ഇന്നു രാവിലെയും ഓഫീസിലുണ്ടെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. ലാവലിന്‍ കേസില്‍ ഒത്തുകളി നടക്കുന്നുവെന്ന പ്രചാരണം ശരിയല്ല. ഇത്തരത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഇരിക്കുമ്ബോള്‍ എങ്ങനെ കേസുമായി മുന്നോട്ടുപോകും. ഇത്രയും ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതിപക്ഷം ഇതുവരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല.…

കര്‍ഷക പ്രതിഷേധം; സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കെജ്‌രിവാള്‍

ന്യുഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹിയിലെ സ്‌റ്റേഡിയങ്ങള്‍ താത്ക്കാലിക ജയിലുകളാക്കി മാറ്റണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍. കര്‍ഷകരുടെ ആവശ്യം സത്യസന്ധമാണെന്നും പൗരന്മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കി. ‘കര്‍ഷകരുടെ ആവശ്യങ്ങള്‍ യഥാര്‍ത്ഥമാണ്. രണ്ടാമതായി, സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടനാപരമായ അവകാശമുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകരെ അറസ്റ്റു ചെയ്യുന്നത് തെറ്റാണ്.- ഡല്‍ഹി മന്ത്രി കൈലാഷ് ഗെലോട്ട് കേന്ദ്രത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ഭവാനയിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം താത്ക്കാലിക ജയില്‍ ആക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. കര്‍ഷകരുടെ ന്യായമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവരെ വിളിച്ച്‌ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. രാജ്യത്തെ കര്‍ഷകര്‍ അന്നദാതാക്കളാണ്. അവരെ ഇത്തരത്തില്‍ കാണുന്നതും അറസ്റ്റു ചെയ്യുന്നതും അവരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങളില്‍ കക്ഷി ചേരാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. വിളകള്‍ക്ക്…

തലസ്ഥാനത്ത് നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോണ്‍വെൻറ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ ആറു മണിക്ക് ശേഷമായിരുന്നു കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്.

അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചതായി സൂചന

ചെന്നൈ: കള്ളപ്പണ ഇടപാട് കേസില്‍ ഇ.ഡി അറസ്റ്റു ചെയ്ത തമിഴ്‌നാട് മന്ത്രി വി.സെന്തില്‍ ബാലാജി രാജിവച്ചതായി സൂചന. ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് രാജി. ജൂണ്‍ 14നാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വകുപ്പുകള്‍ ഇല്ലാത്ത മന്ത്രിയായി മന്ത്രിസഭയില്‍ തുടരുകയായിരുന്നു ബാലാജി. മുന്‍പ്, 2011-2015 കാലഘട്ടത്തില്‍ എഐഎഡിഎംകെ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ബാലാജി ജോലിക്ക് കോഴ വാങ്ങിയെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കണ്ടെത്തിയാണ് ഇ.ഡിയുടെ അറസ്റ്റ്. ആദായ നുകുതി വകുപ്പ് ബാലാജിയുടെ വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു. രാജിക്കാര്യം ഡിഎംകെ പാര്‍ട്ടിയും സ്ഥിരീകരിക്കുന്നുണ്ട്. മന്ത്രിസഭയില്‍ നിന്ന് സെന്തില്‍ ബാലാജിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഗവര്‍ണര്‍ ടി.എന്‍ രവിയോട് ആവശ്യപ്പെട്ടതായി ഡി.എം.കെ വൃത്തങ്ങള്‍ പറയുന്നു. ഒരു ഘട്ടത്തില്‍ ഗവര്‍ണര്‍ ഇടപെട്ടിട്ടും ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സ്റ്റാലിന്‍ തയ്യാറായിരുന്നില്ല.…

വന്യജീവി ആക്രമണം: മാര്‍ച്ചുമായി പ്രതിപക്ഷ എംഎല്‍എമാര്‍ ; വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക്

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ചുമായി പ്രതിപക്ഷ എംഎല്‍എമാര്‍. വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്കാണ് മാര്‍ച്ച്‌ നടത്തിയിരിക്കുന്നത്. കൃഷിക്കും മനുഷ്യജീവനും അപകടം വരുത്തുന്ന ധാരാളം മൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. വനംമന്ത്രിയുടെ നിസംഗതയും നിഷ്‌ക്രിയത്വവും വലിയ ദോഷം ഉണ്ടാക്കുകയാണെന്നും പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വളരെ സാധാരണക്കാരാണ് വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. സ്വന്തം പറമ്ബില്‍ കൃഷിപ്പണിക്ക് ഇറങ്ങാന്‍ വയ്യ. റബ്ബര്‍ കര്‍ഷകര്‍ക്ക് വെട്ടാന്‍ പോകാനാകുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍പോകാനാകുന്നില്ല. പൊതുജനങ്ങള്‍ക്ക് വഴിയെ നടക്കാന്‍വയ്യ. ജനജീവിതം ആകെ പ്രശനമാകുകയാണ്.…

തിരുവനന്തപുരം നാലാഞ്ചിറയില്‍ 12കാരനെ കാണാതായി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ 12 വയസുകാരനെ കാണാനില്ലെന്നു പരാതി. കണ്‍വെന്‍ഷന്‍ ലൈനില്‍ ജിജോയുടെ മകന്‍ സച്ചുവിനെയാണ് കാണാതായത് . ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് . രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് വ്യാപാരികളുടെ കടയടപ്പ് സമരം; തിരുവനന്തപുരത്തെ ഹോട്ടലുകളെ ഒഴിവാക്കി

തിരുവനന്തപുരം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. വ്യാപരികളെ പ്രതിസന്ധിയില്‍ ആക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. അതേ സമയം , സമരത്തില്‍ നിന്ന് കേരള വ്യാപാരി -വ്യവസായി ഏകോപന സമിതിയിലെ . ഒരു വിഭാഗം വിട്ട് നില്‍കുകയാണ്. വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ് ഭാഗമായാണ് മാര്‍ച്ച്‌. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തും. മാര്‍ച്ച്‌ നടക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയത്.