വിചിത്ര വിധി; ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയെടുത്തതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ലോകായുക്തയുടെ വിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ലോകായുക്ത സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തു. മുഖ്യമന്ത്രി കെ.ടി ജലീലിനെ ഉപയോഗിച്ച്‌ ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ വിധിയാണ്. ജലീലിന്റെ ഭീഷണിയുടെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്.

ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്നുകി, വിധി അനന്തമായി നീണ്ടുപോകുക. മുഖ്യമന്ത്രിയുടെ കാലാവധി, അല്ലെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലവധി കഴിയുന്നവരെ വിധി നീട്ടിക്കൊണ്ടുപോകുക.

മുഖ്യമന്ത്രി ഗവര്‍ണറുമായി ഏതു സമയത്തും സെറ്റിന്‍മെന്റ് ഉണ്ടാകും. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ പ്രശ്‌നമില്ലാതാകും. അതിനുവേണ്ടി മനഃപൂര്‍വ്വമുണ്ടാക്കിയിരിക്കുന്ന വിധിയാണ്.

ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ വിധി പറയാന്‍ ഒരു വര്‍ഷം കാത്തിരുന്നത് എന്തിനാണ്. -പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

അഴിമതി നിരോധന നിയമത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. ഉന്നത നീതിപീഠം ഇടപെടേണ്ട സമയമായി.

വിധി വിചിത്രമാണ്. വിധിയെ വിമര്‍ശിക്കാം. ഫുള്‍ബെഞ്ചിലേക്ക് വിടുക എന്നത് തെറ്റായ തീരുമാനമാണ്. പ്രതിസ്ഥാനത്തുള്ളവരെ സഹായിക്കുന്നതിന് എടുത്ത തീരുമാനമാണ്.-അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ ജനപങ്കാളിത്തമില്ലെന്ന ആരോപണത്തില്‍ കഴമ്ബില്ല. 17,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അവിടെ 25,000ലേറെ പേര്‍ പങ്കെടുത്തു.

ചടങ്ങില്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്ന കെ.മുരളീധരന്റെ പരാതിയോട് പ്രതികരിക്കാനില്ല. അത് സംഘടനാപരമായ വിഷയമാണ്. കെപിസിസി മറുപടി പറയട്ടെ, താന്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധി ലോകായുക്തയുടെ വിശ്വാസ്യതയെ ബാധിക്കുന്നതെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞൂ. ഭിന്ന വിധി പറയാനാണെങ്കില്‍ എന്തിനാണ് ഒരു വര്‍ഷം മാറ്റിവച്ചതെന്ന് അദ്ദേഹം ചെയ്തു.

ഫണ്ട് വിനിയോഗത്തില്‍ ദുരുപയോഗമുണ്ടെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചതാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ലോകായുക്തയുടെ അന്തിമ വിധി വരട്ടെയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related posts

Leave a Comment